11 September 2026
Home Entertainments അജയന്റെ രണ്ടാം മോഷണം ഇനി ഒടിടിയിലേക്ക്

അജയന്റെ രണ്ടാം മോഷണം ഇനി ഒടിടിയിലേക്ക്

മലയാളത്തില്‍ 2024ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രങ്ങളില്‍ മുൻനിരയിലെ സ്ഥാനത്ത് ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണവുമുണ്ട്.

251

അജയന്റെ രണ്ടാം മോഷണം ( എആർ എം ) എന്ന ചിത്രം വൻ ഹിറ്റായിരുന്നു. ചിത്രം ആകെ കളക്ഷനിൽ 100 കോടി ക്ലബിലെത്തിയിരുന്നു. എആർ എം എവിടെയായിരിക്കും ഒടിടിയില്‍ എന്ന അപ്‍ഡേറ്റാണ് പുതുതായി ചര്‍ച്ചയാകുന്നത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാകും ചിത്രം ഒടിടിയില്‍ എത്തുക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എആർ എം കേരളത്തില്‍ നിന്ന് മാത്രം 2.80 കോടി രൂപ റിലീസിന് നേടിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. വിദേശത്ത് നിന്ന് ആകെ 2.93 കോടി രൂപയും നേടി. 52 ലക്ഷം ഇന്ത്യയുടെ മറ്റിടങ്ങളില്‍ ചിത്രം ആകെ നേടിയെന്നുമാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ 2024ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രങ്ങളില്‍ മുൻനിരയിലെ സ്ഥാനത്ത് ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണവുമുണ്ട്.

അജയന്റെ രണ്ടാം മോഷണം സിനിമയുടെ സംവിധാനം ജിതിൻ ലാലാണ്. സുരഭി ലക്ഷ്‍മി, രോഹിണി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, രാജേന്ദ്രൻ, മധുപാല്‍ തുടങ്ങിയവര്‍ മറ്റ് വേഷങ്ങളിലുണ്ട്. ജോമോൻ ടി ജോണാണ് ടൊവിനോ ചിത്രത്തിന്റെ ഛായാഗ്രാഹണം. ധിബു നിനാൻ തോമസ് സംഗീതവും തിരക്കഥ എഴുതിയിരിക്കുന്നത് സുജിത്ത് നമ്പ്യാരും ആണ്.