ആകാശ് തില്ലങ്കേരി ഒരു പ്രതീകം മാത്രമാണ്; ഒറ്റപ്പെടേണ്ടതും എതിർക്കപ്പെടേണ്ടതും അയാൾ മാത്രമല്ല

കേരളത്തിലെ രാഷ്ട്രീയക്കൊലപാതകങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ട്. സംശയമില്ല. അപ്പോഴും സി.പി.ഐ.എം അതിൽ ഒറ്റപ്പെട്ടു നിൽക്കുന്ന തുരുത്താണ്.

| ഹരിമോഹൻ

ഈ നിമിഷം മുതൽ ആകാശ് തില്ലങ്കേരി എന്ന കൊലയാളി ഒറ്റപ്പെടും. അയാൾ വെളിപ്പെടുത്തിയ കൊലകളുടെ പൂർണ ഉത്തരവാദിത്തം അയാളിൽ മാത്രമാകും. കേരളം കണ്ടതിൽ വെച്ചേറ്റവും നികൃഷ്ടനായ കൊലയാളിയായി അയാളെ ഈ നാടു തള്ളിപ്പറയും. അപ്പോഴും ആ കൊലപാതകങ്ങൾക്ക് ക്വട്ടേഷൻ നൽകിയെന്ന് അയാൾ തന്നെ അവകാശപ്പെടുന്ന പാർട്ടിയെക്കുറിച്ചു കേരളം നിശബ്ദമാകും.

ഷുഹൈബിനെ സ്നേഹിക്കുന്ന ഷുഹൈബിന്റെ പാർട്ടിയും സഹപ്രവർത്തകരും മാത്രം രോഷാകുലരാകും, കൊലപാതക രാഷ്ട്രീയത്തിനെതിരെ, ആ കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയവർക്കെതിരെ സംസാരിക്കും. എത്ര ലാഘവത്തോടെയാണ് ഒരു ക്രിമിനൽ താൻ നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് അഭിമാനത്തോടെ പറയുന്നത്. അതിനേക്കാൾ എത്രയോ നിർവികാരതയോടെയാണു കേരളം ആ കുറ്റകൃത്യങ്ങൾ കേട്ടിരിക്കുന്നത്. അവർക്കു പരമാവധി കുറ്റവാളി ആകാശ് തില്ലങ്കേരി മാത്രമാണ്. അതിനപ്പുറം അയാളെക്കൊണ്ടു കൊലകൾ ചെയ്യിച്ചെന്ന് അയാൾ തന്നെ സാക്ഷ്യപ്പെടുത്തുന്ന പാർട്ടി സമാധാനവാഹകരാണ്.

ആകാശ് തില്ലങ്കേരി ഒരു പ്രതീകം മാത്രമാണ്. ഒറ്റപ്പെടേണ്ടതും എതിർക്കപ്പെടേണ്ടതും അയാൾ മാത്രമല്ല. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തോളം പഴക്കമുള്ള കൊലപാതകങ്ങളിൽ വരെ പങ്കുള്ള, ഇന്നും അത് നിർബാധം തുടരുന്നവർ ചോദ്യം ചെയ്യപ്പെടണം. കുറച്ചുകൂടി പച്ചയായിപ്പറഞ്ഞാൽ ആകാശ് തില്ലങ്കേരിയെപ്പോലുള്ളവരെ ആയുധമാക്കി കൊലപാതകങ്ങൾ നടത്തിയ സി.പി.ഐ.എം ചോദ്യം ചെയ്യപ്പെടണം.

എന്തുകൊണ്ടാണ് ആകാശ് തില്ലങ്കേരിയെപ്പോലുള്ള ഒരു ഗുണ്ടയ്ക്ക് ഇത്രമേൽ ധൈര്യത്തോടെ പാർട്ടിയെ വെല്ലുവിളിക്കാൻ സാധിക്കുന്നത്? ഇക്കാലം കൊണ്ട് അയാൾ വളർന്നുകഴിഞ്ഞു. 21-ാം വയസ്സിൽ നടത്തിയ ആദ്യ കൊല മുതൽക്ക് അയാളെ വളർത്തിയത് സി.പി.ഐ.എം ആണ്. കേരളത്തിലെ രാഷ്ട്രീയക്കൊലപാതകങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ട്. സംശയമില്ല. അപ്പോഴും സി.പി.ഐ.എം അതിൽ ഒറ്റപ്പെട്ടു നിൽക്കുന്ന തുരുത്താണ്.

ആ പാർട്ടിയുടെ തണലിൽ നിന്നു കൊലപാതകങ്ങളെക്കുറിച്ചു സംസാരിക്കാം. കൊല ചെയ്തു വന്നാൽ മാലയിട്ടു വരെ സ്വീകരിക്കപ്പെടും. മരണത്തിൽ കുഞ്ഞനന്തനു കിട്ടിയ വിപ്ലവ മുദ്രാവാക്യങ്ങൾ കേൾക്കാം. വീരചരമം അണയാം. ഒപ്പം എണ്ണിയെണ്ണി കൊലകൾ നടത്തിയെന്നു വെളിപ്പെടുത്തുന്നവർക്കു പോലും ജനാധിപത്യത്തിന്റെ സ്വീകാര്യത ലഭിക്കും. അതിൽ മന്ത്രിപദവി വരെയുണ്ടാകും.

കേരളത്തിൽ സി.പി.ഐ.എമ്മിനു മാത്രം കിട്ടുന്ന പ്രിവിലേജ് ആണത്. ആ പ്രിവിലേജിൽ ചോര വാർന്നു കൊല്ലപ്പെട്ടവരുടെ കണക്കിൽ വാടിക്കൽ രാമകൃഷ്ണനും ടി.പി ചന്ദ്രശേഖരനും ഷുഹൈബും കൃപേഷും ശരത് ലാലുമടക്കം എണ്ണമറ്റ മനുഷ്യരുടെ നിലവിളികളുണ്ട്. അതുകൊണ്ട് ആകാശ് തില്ലങ്കേരി ചിരിച്ചുതള്ളാൻ പറ്റിയ കോമഡി പീസല്ല. ചോരയുടെ മണമുള്ള വാളുകൾ ഉയർത്തിയ അനേകം കൊലയാളികളുടെ പ്രതീകമാണയാൾ.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...