...
Home News National യുപിയിൽ അഖിലേഷ് കുറച്ച് കൂടി നേരത്തെ തുടങ്ങണമായിരുന്നു

യുപിയിൽ അഖിലേഷ് കുറച്ച് കൂടി നേരത്തെ തുടങ്ങണമായിരുന്നു

ആരൊക്കെ പോയാലും കൂടെ നിർബന്ധപൂർവം ബിജെപി ചേർത്ത് പിടിച്ച ചില ജാതി പാർട്ടികളുടെ കാര്യത്തിൽ മാത്രമാണ് അഖിലേഷിന് പിഴച്ചത്.അത് കൂടി ദുർബലമാക്കിയിരുനെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.

506

| സയിദ് അബി

അഖിലേഷ് കുറച്ച് കൂടി നേരത്തെ തുടങ്ങണമായിരുന്നു.അല്പം വൈകി എന്നതിനേക്കാൾ, തുടക്കം കൃത്യമാണ് എന്ന് തെളിയിക്കുന്ന റിസൾട്ടാണ് വന്നത്. ബിജെപി വിരുദ്ധ വോട്ടുകളുടെ എണ്ണമെടുത്ത് ജാള്യനായി നിൽക്കുമ്പോഴും അഭിനയിക്കാനില്ല.മതേതര ബദൽ എന്നത് തെരെഞ്ഞെടുപ്പ് ഓഫീസുകൾക്ക് മുമ്പിൽ തുന്നി കെട്ടിയ തുണികളുടെ പേരല്ല. ഒരു കൊടിയിലേക്ക് എല്ലാവരെയും പരിഗണിക്കുക എന്നതാണ് ആവശ്യമുള്ള കാര്യം.

വലിയ തിരിച്ചറിവുകളിൽ നിന്നാണ് അഖിലേഷ് 2020 തിലേക്ക് കടന്നത്.ആകെ കിട്ടിയത് ഒരു കൊല്ലമാണ്.കൊറോണ കൊണ്ട് പോവാതിരിന്നിട്ടും പറ്റാവുന്ന ദൂരങ്ങളൊക്കെ അയാൾ താണ്ടി. ആരൊക്കെ പോയാലും കൂടെ നിർബന്ധപൂർവം ബിജെപി ചേർത്ത് പിടിച്ച ചില ജാതി പാർട്ടികളുടെ കാര്യത്തിൽ മാത്രമാണ് അഖിലേഷിന് പിഴച്ചത്.അത് കൂടി ദുർബലമാക്കിയിരുനെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.

നടന്ന വഴിയിൽ മാറ്റം വേണമെന്ന് പറയുന്ന ഒരു നാവിനും അഖിലേഷ്‌ കാത് കൊടുക്കരുത്. ഒരാളെയും നിർബന്ധപൂർവം കൂടെ കൂട്ടി നിർമ്മിച്ചെടുക്കേണ്ട ഒന്നല്ല ഇത്.ഈ പോക്ക് തന്നെ പോയാൽ ലക്ഷ്യം വൈകാതെ സംഭവിക്കും.

വലിയ നമ്പറിൽ നിന്ന് ആദ്യം മായാവതിയും, പിന്നീട് രാഹുലും പ്രിയങ്കയും SP യെ പൂജ്യത്തിലെത്തിച്ചിരുന്നു.അതിൽ നിന്ന് രണ്ട് കൊല്ലം കൊണ്ട് ഇരട്ടിയോളം വളർന്നു.
പഞ്ചാബ് പലകാരണങ്ങൾ കൊണ്ട് ഞെട്ടിക്കുന്നുണ്ട്.ഒരു ദിവസം പുലരുമ്പോൾ തീർത്തും അപ്രസക്തരായ കുറെ നേതാക്കൾ.

കഴിഞ്ഞ പത്ത് നാല്പത് കൊല്ലം നേരിട്ടും അല്ലാതെയും മുൻനിരയിൽ നിന്ന ഒരു ഡസൻ രാഷ്ട്രീയക്കാരെ തുടച്ചെടുത്ത് എറിഞ്ഞ പ്രതീതി. പ്രകാശ് സിങ് ബാദൽ മുതൽ അമരേന്ദ്രർ വരെയുള്ള ജന്മികൾ കമിഴ്ന്ന് വീണു. കോൺഗ്രസിന്റെ ദയാവധം പതുകെ ആകുന്ന കാലം വരെ ഇന്ത്യ സംഘിനെ അതിജീവിക്കില്ല

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.