...
Home Entertainments സെൻസർ പൂർത്തിയായപ്പോൾ ഒരു കട്ട് പോലും ഇല്ലാതെ അനുമതി; മൈദാൻ എത്തുന്നു

സെൻസർ പൂർത്തിയായപ്പോൾ ഒരു കട്ട് പോലും ഇല്ലാതെ അനുമതി; മൈദാൻ എത്തുന്നു

പൊതുവെ കട്ടുകൾ ഇല്ലാതെ സെൻസർ ബോർഡ് അനുമതി ലഭിക്കാത്ത കാലത്താണ് ഒരു സിനിമ ഒരു തരത്തിലും മുറിച്ചു മാറ്റപ്പെടാതെ ചിത്രീകരിച്ച മുഴുവൻ ഭാഗങ്ങളുമായി റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്.

211

സീ സ്റ്റുഡിയോസ്, ബോണി കപൂർ, ആകാശ് ചൗള, അരുണവ ജോയ് സെൻഗുപ്ത, സംവിധായകൻ അമിത് ആർ ശർമ്മ എന്നിവർ ചേർന്ന് നിർമ്മിച്ച ചരിത്ര-കായിക സംബന്ധിയായ സിനിമയാണ് അജയ് നായകൻ ആയ മൈദാൻ. ഇന്ത്യൻ കാൽപന്ത് കളിയുടെ 1952-1962 സുവർണ്ണ കാലഘട്ടത്തെ അടിസ്ഥാനമാക്കിയാണ് സിനിമ തയ്യാറാക്കിയിരിക്കുന്നത്. എ ആർ റഹ്മാൻ സംഗീതം ഒരുക്കിയ സിനിമയിൽ സയ്യിദ് അബ്ദുൽ റഹീം എന്ന ഇന്ത്യൻ പരിശീലകൻ ആയാണ് അജയ് വേഷമിടുന്നത്.

സെൻസർ പൂർത്തിയായപ്പോൾ ഒരു കട്ട് പോലും ഇല്ലാതെയാണ് സിനിമയ്ക്ക് അനുമതി ലഭിച്ചിരിക്കുന്നത് എന്നതാണ് സിനിമ പ്രവർത്തകരെ ഏറെ സന്തോഷത്തിലാക്കിയിരിക്കുന്നത്. നാളുകൾ നീണ്ട പ്രയത്നത്തിൽ ഒരു ഭാഗം പോലും ഒഴിവാക്കാത്ത സെൻസർ ബോർഡിന് അണിയറ പ്രവർത്തകർ നന്ദി പറഞ്ഞു. പുകവലി, മദ്യപാനം പോലെയുള്ള രംഗങ്ങളിൽ അതിന്റെ വിരുദ്ധ പരസ്യങ്ങൾ ചേർക്കണം എന്ന നിർദ്ദേശം മാത്രമാണ് നൽകിയിരിക്കുന്നത്. സിനിമ മൂന്ന് മണിക്കൂറിൽ അധികം നീണ്ടുനിൽക്കും എന്ന് ബൊളീവുഡ് ഹംഗാമ അവകാശപ്പെടുന്നു.

പൊതുവെ കട്ടുകൾ ഇല്ലാതെ സെൻസർ ബോർഡ് അനുമതി ലഭിക്കാത്ത കാലത്താണ് ഒരു സിനിമ ഒരു തരത്തിലും മുറിച്ചു മാറ്റപ്പെടാതെ ചിത്രീകരിച്ച മുഴുവൻ ഭാഗങ്ങളുമായി റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. ഈ വാർത്ത സിനിമ പ്രേക്ഷകരിൽ അൽപ്പമൊന്നുമല്ല അത്ഭുതം ഉണ്ടാക്കിയിരിക്കുന്നത്.

എന്തായാലും ഈദ് റിലീസ് ആയി എത്തുന്ന സിനിമ പ്രേക്ഷകർ നിറഞ്ഞ മനസ്സോടെ സ്വീകരിക്കും എന്ന പ്രതീക്ഷയിൽ ആണ് മുഴുവൻ മൈദാൻ സിനിമ പിന്നണി പ്രവർത്തകരും. ഈദ് റിലീസിൽ ടൈഗർ ഷറഫ്ന്റെ ബഡേ മിയാൻ ചോട്ടെ മിയാൻ എന്ന സിനിമയുമായി ഏറ്റുമുട്ടാനാണ് മൈദാനുമായി അജയ് ഇറങ്ങുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.