...
Home News National അമേരിക്കൻ – ബ്രിട്ടൻ ഇമ്പീരിയലിസത്തിന് മോദിയിൽ താല്പര്യം കുറയുന്നു

അമേരിക്കൻ – ബ്രിട്ടൻ ഇമ്പീരിയലിസത്തിന് മോദിയിൽ താല്പര്യം കുറയുന്നു

ഈ ഡോക്കുമെന്ററിയുടെ ടാർഗറ്റ് ഓഡിയൻസ് വേറെയാണ്. അമേരിക്കൻ ഇന്ററസ്റ്റിന് മുള്ള് കൊണ്ട് പോലും നോവുന്ന പണി ബി.ബി.സി എടുക്കില്ല. ഈ പണി അവർ അറിയാതെ നടക്കുകയുമില്ല

205

| ശ്രീകാന്ത് പികെ

ബി.ബി.സിയുടെ നരേന്ദ്രമോദി ഡോക്കുമെന്ററി കണ്ടു. നല്ലൊരു വർക്കാണ്. കാല കാലങ്ങളായി ഇവിടെയുള്ള ആർ.എസ്.എസ് വിരുദ്ധരായ മനുഷ്യർ പറഞ്ഞു കൊണ്ടിരുന്നത് ആധികാരികമായി വസ്തുനിഷ്ഠമായ വിവരങ്ങളും ദൃശ്യങ്ങളുമായി ഡോക്കുമെന്റ് ചെയ്തു.

തെരഞ്ഞെടുപ്പിന് മുന്നേ ഈ ഡോക്കുമെന്ററി ഹിന്ദി സബ് ടൈറ്റിലും ഇട്ട് നോർത്തിലൊക്കെ തെരുവിൽ പ്രദർശിപ്പിച്ച് വേണ്ട വിധം ഒന്ന് ഉഷാറായാൽ ബി.ജെ.പിക്ക് സീറ്റുകൾ ഇപ്പോഴുള്ളതിനേക്കാൾ ഒരു പത്ത് മുപ്പത്തെണ്ണം കൂടി ജയിച്ചു കേറാവുന്നതാണ്. മോദിക്ക് ഗുജറാത്ത് വംശ ഹത്യയിൽ പങ്കില്ല എന്ന് വിശ്വസിക്കുന്നവർ മോദിയെ കുറിച്ച് കേൾക്കാത്തവർ മാത്രമാകും.

നരേന്ദ്ര മോദിക്ക് ഗുജറാത്ത്‌ വംശ ഹത്യയിൽ കാര്യമായ പങ്കുണ്ടെന്നും മുസ്‌ങ്ങൾക്ക് പണി കൊടുത്ത ആളാണെന്നുമുള്ളത് കൊണ്ട് മാത്രമാണ് ഗുജറാത്തിലെ വെറുമൊരു കെ. സുരേന്ദ്രനായിരുന്ന നരേന്ദ്ര മോദി ഒരു ദേശീയ നേതാവായി വളർന്നത്, സംഘിന്റെ ടാർഗറ്റ് ഓഡിയൻസ് മോദിക്ക് വോട്ട് ചെയ്തത്. അതേ ആൾക്കാരോട് ദാണ്ടെടാ നിങ്ങടെ നേതാവിന് ഗുജറാത്ത് വംശ ഹത്യയിൽ പങ്കുണ്ടെന്ന് ബി.ബി.സി കാണിച്ചല്ലോ എന്ന് പറഞ്ഞാൽ ബി.ബി.സിക്കും മോദിക്കും രണ്ട് ജയ് കൂടുതൽ വിളിക്കും.

ബി.ബി.സി ഈ കളിച്ചത് ഇന്ത്യയെ കണ്ടല്ല എന്നത് ആർക്കും മനസിലാകുന്ന കാര്യമാണ്. അല്ലാതെ ബി.ബി.സിക്ക് പെട്ടെന്ന് മോദിയൊരു ഫാഷിസ്റ്റാണെന്ന് തിരിച്ചറിവ് വന്നെന്ന് പറയുന്നതൊക്കെ നല്ലൊരു തമാശയാണ്. ഈ ഡോക്കുമെന്ററി അവർക്ക് എപ്പോഴോ ചെയ്യാമായിരുന്ന കാര്യവുമാണ്. ഗുജറാത്ത്‌ വംശ ഹത്യയിൽ മോദിക്ക് പങ്കില്ലെന്ന് വിചാരിക്കുന്ന ആരേലും ബിജെപിക്ക് അകത്തോ പുറത്തോ ഇന്നുണ്ടാകാൻ തരമില്ല.

ഈ ഡോക്കുമെന്ററിയുടെ ടാർഗറ്റ് ഓഡിയൻസ് വേറെയാണ്. അമേരിക്കൻ ഇന്ററസ്റ്റിന് മുള്ള് കൊണ്ട് പോലും നോവുന്ന പണി ബി.ബി.സി എടുക്കില്ല. ഈ പണി അവർ അറിയാതെ നടക്കുകയുമില്ല .റഷ്യ,ഉക്രൈൻ,ഓയിൽ,ചൈന, ബ്രിക്സ് അങ്ങനെ അങ്ങനെ.. അമേരിക്കൻ – ബ്രിട്ടൻ ഇമ്പീരിയലിസത്തിന് മോദിയിൽ താല്പര്യം കുറയുന്നു എന്ന് മാത്രം മനസിലാക്കാം. ബാക്കി ഗ്യാലറിയിലിരുന്ന് കളി കാണാം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.