...
Home News National തെലങ്കാനയിലെ സ്ഥാനാർഥികളിൽ ധനികൻ വിവേകാനന്ദ; ആസ്തി 600 കോടി

തെലങ്കാനയിലെ സ്ഥാനാർഥികളിൽ ധനികൻ വിവേകാനന്ദ; ആസ്തി 600 കോടി

പ​ത്രി​ക സ​മ​ർ​പ്പി​ച്ച ദി​വ​സം ശ്രീ​നി​വാ​സ് റെ​ഡ്ഡി​യു​ടെ ഖ​മ്മ​ത്തെ വീ​ടു​ക​ളി​ലും ഓ​ഫി​സു​ക​ളി​ലും ആ​ദാ​യ​നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

207

തെ​ല​ങ്കാ​ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കുന്ന സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ഏ​റ്റ​വും ധ​നി​ക​ൻ കോ​ൺ​ഗ്ര​സി​ന്റെ ജി. ​വി​വേ​കാ​നന്ദ. ചെന്നൂരിൽ മത്സരിക്കുന്ന വിവേകാനന്ദക്കും ഭാര്യക്കുമായി 600 കോടി രൂപയിലേറെ ആസ്തിയുണ്ട്.

സ്വ​ന്തം സ്ഥാ​പ​ന​മാ​യ വി​ശാ​ഖ ഇ​ൻ​ഡ​സ്ട്രീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വിവിധ കമ്പനികളുടെ ഓഹരികളാണ് കൂടുതലും. 460 കോടിയിലധികം സ്വത്തുള്ള കോൺഗ്രസിലെത്തന്നെ പി. ശ്രീനിവാസ റെഡ്ഢിയാണ് ധനികരിൽ രണ്ടാമൻ. നാമനിർദ്ദേശപ്പട്ടിക സമർപ്പിച്ചപ്പോഴാണ് സ്വത്തുവിവരങ്ങൾ പുറത്തുവന്നത്. പാലയർ മ​ണ്ഡ​ല​ത്തി​ൽ​ നിന്നാണ് ശ്രീനിവാസ റെഡ്ഢി ജനവിധി തേടുന്നത്.

പ​ത്രി​ക സ​മ​ർ​പ്പി​ച്ച ദി​വ​സം ശ്രീ​നി​വാ​സ് റെ​ഡ്ഡി​യു​ടെ ഖ​മ്മ​ത്തെ വീ​ടു​ക​ളി​ലും ഓ​ഫി​സു​ക​ളി​ലും ആ​ദാ​യ​നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വി​ന് സ്വ​ന്ത​മായി കാ​റി​ല്ല. കെ.​സി.​ആ​റി​ന് ഏ​ക​ദേ​ശം 59 കോ​ടി രൂ​പ​യു​ടെ കു​ടും​ബ ആ​സ്തി​യും 25 കോ​ടി രൂ​പ​യു​ടെ ബാ​ധ്യ​ത​യു​മു​ണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.