അനശ്വര ഈ അടുത്ത കാലത്താകും ഇത്രയേറെ ചർച്ച ചെയ്യപ്പെട്ടത്

കഥാപാത്രങ്ങളിൽ നിന്നും കഥാപാത്രങ്ങളിലേക്കും, ഒരു കഥാപാത്രത്തിന്റെ തന്നെ ഓരോ സീനിലുള്ള വളർച്ചയും വെളിച്ചം പോലെ വ്യക്തമാണ്. പലപ്പോഴും പുതുതായി വരുന്ന അഭിനേതാക്കൾക്ക് അടി പതറുന്ന സിനിമലോകത്താണ് അവൾ തന്റേടത്തോടെ, തന്റെ കഴിവ് കൊണ്ട് പ്രിയപ്പെട്ടവൾ ആകുന്നത്.

| ശ്യാം സോർബ

2017 ൽ ഫാന്റം പ്രവീൺ എന്ന സംവിധായകൻ മലയാള സിനിമയിലേക്ക് ഒരു ബാലതാരത്തെ പരിചയപ്പെടുത്തി. തന്റെ ആദ്യ സിനിമയായ ഉദാഹരണം സുജാതയിൽ ആതിര കൃഷ്ണൻ എന്ന കഥാപാത്രമായി പ്രിയ നടി മഞ്ജു വാര്യർക്ക് ഒപ്പം ആ കലാകാരി അരങ്ങേറ്റം കുറിച്ചു. മലയാള സിനിമയ്ക്ക് ഇന്ന് സുപരിചിതയായ അനശ്വര രാജൻ. പിന്നീട് 2019 ൽ തണ്ണീർ മത്തൻ ദിനങ്ങളിൽ കീർത്തി ആയി അവൾ വീണ്ടും മലയാളികളുടെ പ്രിയപ്പെട്ടവളായി.

ആദ്യരാത്രി എന്ന സിനിമയിൽ ഡബിൾ റോളിലും വാങ്കിലെ റസിയയായും മൈക്കിലെ മൈക്ക് ആയും സൂപ്പർ ശരണ്യയിൽ ശരണ്യ ആയും ഒക്കെ മലയാളത്തിലും തമിഴ്ലുമായി പുറത്തിറങ്ങിയ 16 സിനിമകൾ. ഇനി ഇറങ്ങാൻ കാത്തിരിക്കുന്ന മലയാളി ഫ്രം ഇന്ത്യയിലും ഗുരുവായൂർ അമ്പലനടയിലും ഉണ്ട് ഈ കലാകാരിയുടെ സാന്നിധ്യം.

ഒരുപക്ഷെ ഈ നടി ഈ അടുത്ത കാലത്താകും ഇത്രയേറെ ചർച്ച ചെയ്യപ്പെട്ടത്. ജിത്തു ജോസഫ് സിനിമയായ മോഹൻലാൽ ചിത്രം നേരിലെ സാറ മുഹമ്മദ് എന്ന കഥാപാത്രത്തിലൂടെ ആ സിനിമ തന്റേത് കൂടെയാക്കി മാറ്റി അവൾ. പിന്നീട് എബ്രഹാം ഓസ്‌ലറിൽ സുജ ജയദേവ് ആയും. സിനിമയ്ക്ക് അപ്പുറത്ത് വളരെ തന്റേടത്തോടെ ചോദ്യങ്ങളെ നേരിടുന്ന അനശ്വര എന്ന 21 വയസ്സുകാരിയെയും നമ്മൾ കാണാറുണ്ട്. സദാചാര പൊതുബോധ ചോദ്യങ്ങൾ ചാട്ടുളി പോലെ തനിക്ക് നേരെ വന്നിരുന്ന സമയത്ത് പക്വതയോടെ അവരുടെ വായടപ്പിച്ച ശക്തയായ പെൺകുട്ടി.

ഓരോ കഥാപാത്രങ്ങളിലും ഒരു നടി, ഒരു കലാകാരി എന്ന നിലയിൽ എടുക്കുന്ന എഫർട് സ്‌ക്രീനിൽ വ്യക്തമാണ്. കൃത്യമായി പറഞ്ഞാൽ അഭിനയത്തിൽ വളർച്ചയുള്ള നടി എന്ന് പറയാം. കഥാപാത്രങ്ങളിൽ നിന്നും കഥാപാത്രങ്ങളിലേക്കും, ഒരു കഥാപാത്രത്തിന്റെ തന്നെ ഓരോ സീനിലുള്ള വളർച്ചയും വെളിച്ചം പോലെ വ്യക്തമാണ്. പലപ്പോഴും പുതുതായി വരുന്ന അഭിനേതാക്കൾക്ക് അടി പതറുന്ന സിനിമലോകത്താണ് അവൾ തന്റേടത്തോടെ, തന്റെ കഴിവ് കൊണ്ട് പ്രിയപ്പെട്ടവൾ ആകുന്നത്. കൃത്യമായ സാമൂഹിക ബോധവും കലയിൽ ഉള്ള ആത്മവിശ്വാസവും, അതിനു വേണ്ടി ആ കലാകാരി എടുക്കുന്ന പരിശ്രമങ്ങളും തന്നെ ആണ് അതിനു പിന്നിൽ എന്ന് വ്യക്തമാണ്.

നേരിൽ കണ്ടറിഞ്ഞിട്ടുണ്ട് ഈ കലാകാരിയുടെ പരിശ്രമം. ഒരു സിനിമയിലേക്ക് വേണ്ടി രണ്ട് ദിവസങ്ങൾ Character Training & Acting Training നൽകുന്നതിന് വേണ്ടി കൂടെ ഉണ്ടായിരുന്നു. പറയുന്ന ഓരോ വാക്കും ക്ഷമയോടെ കേട്ട് അത് പരിശീലിക്കുന്നത് കണ്ടിട്ടുണ്ട്. ആവശ്യപ്പെടുന്ന ഓരോ വർക്കും വ്യക്തമായി ചെയ്തു കാണിച്ചു തന്നത് ഓർമ്മയിൽ ഉണ്ട്. കൃത്യമായി പരിശീലനങ്ങളെ ഉപയോഗപ്പെടുത്താനും പഠിക്കാനും ശ്രമിക്കാനും കഴിവുള്ള കലാകാരി. അങ്ങനെ ഒരാൾ വളരാതെ എങ്ങനെ… ഇനിയും വളരട്ടെ, പയറ്റാൻ ഇറങ്ങുന്ന ഒരോ കളരിയിലും അടി പതറാതെ മുന്നോട്ട് പോകട്ടെ.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കമൽഹാസനൊപ്പം അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചു; പിന്നീട് ‘വിരുമാണ്ടി’യിൽ ശ്രദ്ധേയ വേഷം: കാരണം വെളിപ്പെടുത്തി നെപ്പോളിയൻ

തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം അഭിനയിക്കാനുള്ള അവസരം അദ്ദേഹം നിരസിച്ചിരുന്നു. പിന്നീട്...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

കമൽഹാസനൊപ്പം അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചു; പിന്നീട് ‘വിരുമാണ്ടി’യിൽ ശ്രദ്ധേയ വേഷം: കാരണം വെളിപ്പെടുത്തി നെപ്പോളിയൻ

തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം...

ഗ്രാമീണ പശ്ചാത്തലത്തിൽ ക്രൈം ഡ്രാമ; ഒടിടിയിലെത്തി ‘ലെനിൻ പാണ്ഡ്യൻ’

ഗ്രാമീണ ജീവിതവും മണൽ മാഫിയയുടെ അതിക്രമങ്ങളും സാധാരണക്കാരുടെ പോരാട്ടവും പ്രമേയമാക്കി ബാലചന്ദ്രൻ സംവിധാനം ചെയ്ത തമിഴ് ചിത്രം ‘ലെനിൻ...

വർഷങ്ങളായുള്ള നൃത്തം കാലുകളെ ബാധിച്ചു; ആരോഗ്യപ്രശ്നങ്ങൾ തുറന്നുപറഞ്ഞ് ശോഭന

നൃത്തത്തിനായി ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റിവെച്ച നടി ശോഭന, വർഷങ്ങളായുള്ള നൃത്തപരിശീലനം കാലുകളിൽ ഉണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. കാലുകളുടെ...

ശരീരം കൂടുതൽ കാണിക്കുന്ന വേഷങ്ങളോട് താൽപര്യമില്ല; സിനിമയിലെ വസ്ത്രധാരണ പരിധികളെക്കുറിച്ച് രശ്മിക മന്ദാന

സിനിമകളിലെ വസ്ത്രധാരണത്തിന്റെ കാര്യത്തിൽ തനിക്ക് വ്യക്തമായ ചില പരിധികളുണ്ടെന്ന് തുറന്നുപറഞ്ഞ് നടി രശ്മിക മന്ദാന. എല്ലാ കഥാപാത്രങ്ങൾക്കും ഒരേ...

എല്ലാ മുഷ്ടികളും രസകരമല്ല; ‘സ്ട്രീറ്റ് ഫൈറ്റർ’ അവലോകനം

ഹോളിവുഡിലേക്കുള്ള ചുവടുവെപ്പിൽ ശ്രദ്ധേയ സാന്നിധ്യമായി ബോളിവുഡ് താരം വിദ്യുത് ജംവാൾ. ജനപ്രിയ വീഡിയോ ഗെയിം ഫ്രാഞ്ചൈസിയായ ‘സ്ട്രീറ്റ് ഫൈറ്ററി’നെ...

ഇന്ത്യയുടെ ‘ആഗോള സംഗീത നിമിഷ’ത്തെ സ്‌പോട്ടിഫൈ ലക്ഷ്യമിടുന്നു

ന്യൂഡൽഹി: ആഗോള സംഗീത സ്ട്രീമിങ് വിപണിയിൽ ഇന്ത്യൻ കലാകാരന്മാരുടെ സ്വാധീനം വർധിക്കുന്നു. ലോകമെമ്പാടുമായി ഇന്ത്യൻ കലാകാരന്മാരുടെ സംഗീതം ഏകദേശം...

ബോളിവുഡിൽ ഹിന്ദുവിരുദ്ധത വേരൂന്നിയെന്ന് ഏക്താ കപൂർ

ബോളിവുഡ് സിനിമാ വ്യവസായത്തിൽ ഹിന്ദുവിരുദ്ധത ആഴത്തിൽ വേരൂന്നിയിട്ടുണ്ടെന്ന് പ്രശസ്ത നിർമാതാവ് ഏക്താ കപൂർ. പാശ്ചാത്യ ഫാന്റസി, ആനിമേഷൻ സിനിമകളെ...

സൽമാൻ റുഷ്ദിയായി നസീറുദ്ദീൻ ഷാ; ’27 സെക്കൻഡ്’ നാടകം ഒരുങ്ങുന്നു

ന്യൂഡൽഹി: വിഖ്യാത എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ വേഷത്തിൽ വേദിയിലെത്താൻ മുതിർന്ന നടൻ നസീറുദ്ദീൻ ഷാ. റുഷ്ദിയുടെ ജീവിതത്തിലെ നടുക്കുന്ന...