...
Home Entertainments വീണ്ടും ഒരു മലയാളം സീരിസ്; ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’

വീണ്ടും ഒരു മലയാളം സീരിസ്; ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’

സുരാജ് വെഞ്ഞാറന്മൂട് പ്രധാന വേഷത്തില്‍ എത്തുന്ന സീരിസ് എഴുതി സംവിധാനം ചെയ്യുന്നത് നിഥിന്‍ രണ്‍ജി പണിക്കരാണ്.

888

സിനിമകൾക്കൊപ്പം തന്നെ സീരിസുകൾക്കും ഈയടുത്ത കാലത്തായി മലയാളത്തിൽ പ്രേക്ഷകർ ഒരുപാട് ഉണ്ട്. പേരില്ലൂർ പ്രീമിയർ ലീഗും, പോച്ചറും, കേരള ക്രൈം ഫയൽസും ഒക്കെ ഇരുകയ്യും നീട്ടി ആണ് പ്രേക്ഷകർ സ്വീകരിച്ചത്.

സീരിസ് പ്രേമികൾക്ക് വേണ്ടി മലയാളത്തിൽ വീണ്ടും വെബ് സീരിസ് ഒരുങ്ങുന്നു. ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’ എന്ന് പേരിട്ട സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് നിധിൻ രഞ്ജി പണിക്കർ ആണ്. ഹോട്സ്റ്ററിൽ ആണ് സംപ്രേക്ഷണം.

രസകരമായ ഒരു കഥയാണ് ചിത്രം പറയുന്നത് എന്നാണ് വിവരം. ഒരു ജീവിതം അഞ്ച് ഭാര്യമാര്‍ എന്നാണ് ടൈറ്റിലിലെ ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറന്മൂട് പ്രധാന വേഷത്തില്‍ എത്തുന്ന സീരിസ് എഴുതി സംവിധാനം ചെയ്യുന്നത് നിഥിന്‍ രണ്‍ജി പണിക്കരാണ്. സുരേഷ് ഗോപി പ്രധാന വേഷത്തില്‍ എത്തിയ കാവലിന് ശേഷം നിഥിന്‍ സംവിധാനം ചെയ്യുന്ന പ്രൊജക്ടാണ് ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’.

സുരാജിന് പുറമേ രമേഷ് പിഷാരടി, പ്രശാന്ത് അലക്സാണ്ടര്‍, ഗ്രേസ് ആന്‍റണി, ശ്വേത മേനോന്‍, നിരഞ്ജന അനൂപ്, കലാഭവന്‍ ഷാജോണ്‍, കനികുസൃതി എന്നിങ്ങനെ വലിയ താര നിര തന്നെ ഈ സീരിസില്‍ അണി നിരക്കുന്നുണ്ട്. സീരിസ് ഉടന്‍ തന്നെ പ്രക്ഷേപണം ആരംഭിക്കും എന്നാണ് വിവരം. ഹോട്ട്സ്റ്റാറില്‍ നിന്നും മലയാളത്തില്‍ വരുന്ന നാലാമത്തെ സീരിസാണ് ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.