കാൺപൂർ ഐഐടിയിൽ വീണ്ടും വിദ്യാർത്ഥി ജീവനൊടുക്കി; തുടർച്ചയായ മൂന്നാമത്തെ സംഭവം

വിദ്യാർത്ഥിനി ക്യാമ്പസിൽ പിഎച്ച്ഡിക്ക് ചേർന്നിട്ട് 20 ദിവസമെ ആയിട്ടുളളു.

കാൺപൂർ ഐഐടിയിൽ വീണ്ടും വിദ്യാർത്ഥി ജീവനൊടുക്കി. പ്രിയങ്ക ജയ്‌സ്വാൾ എന്ന പിഎച്ച്ഡി വിദ്യാർത്ഥിനിയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കുടുംബം ഫോണിൽ വിളിച്ചിട്ട് എടുക്കാതതായതോടെ ഹോസ്റ്റലുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ഹോസ്റ്റൽ ജീവനക്കാർ പ്രിയങ്കയുടെ റൂമിലെത്തിയപ്പോൾ പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കെമിക്കൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിൽ പിഎച്ച്ഡി ചെയ്യുകയായിരുന്നു പ്രിയങ്ക. വിദ്യാർത്ഥിനി ക്യാമ്പസിൽ പിഎച്ച്ഡിക്ക് ചേർന്നിട്ട് 20 ദിവസമെ ആയിട്ടുളളു.

കാൺപൂർ ഐഐടിയിൽ അഞ്ച് ആഴ്ചക്കിടെ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. ഫോറൻസിക് ഉദ്യോ​ഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വിദ്യാർത്ഥിനിയുടെ മരണത്തിൽ കാൺപുർ ഐഐടി അനുശോചനം രേഖപ്പെടുത്തി. ‘പിഎച്ച്ഡി വിദ്യാർത്ഥിയായ പ്രിയങ്ക ജയ്സ്വാളിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. 2023 ഡിസംബറിലാണ് പ്രിയങ്ക ജയ്സ്വാൾ കെമിക്കൽ ഡിപ്പാർട്ട്മെന്റിൽ പിഎച്ച്ഡിക്ക് ചേർന്നത്. വിദ്യാർത്ഥിനിയുടെ മരണത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് അറിയാൻ പൊലീസ് അന്വേഷണത്തിന് കാത്തിരിക്കുകയാണ്. സമർത്ഥയും കോളേജിന്റെ വാ​ഗ്ദാനവുമായ ഒരു യുവ വിദ്യാർത്ഥിനിയെയാണ് നഷ്ടപ്പെട്ടത്,’ എന്ന് ഐഐടി കാൺപുർ അധികൃതർ പറഞ്ഞു.

കഴിഞ്ഞ അഞ്ച് ആഴ്ചക്കിടെ രണ്ടു വിദ്യാർത്ഥികൾ ക്യാമ്പസിൽ ജീവനൊടുക്കിയിരുന്നു. ബയോസയൻസ് ആൻഡ് ബയോഎൻജിനീയറിങിന് പഠിച്ചിരുന്ന ഒരു പിഎച്ച്ഡി വിദ്യാർത്ഥിനിയും എയറോ സ്പേസ് എൻജിനീയറിങ്ങിൽ മാസ്റ്റേഴ്സ് ബിരുദം ചെയ്തിരുന്ന മറ്റൊരു വിദ്യാർത്ഥിനിയുമാണ് ജീവനൊടുക്കിയത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ ഏതൻസിൽ നിശ്ചിത വിരാമമിട്ട ശേഷം യാത്ര...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...

റഷ്യയുടെ സമ്മർദ്ദവും തന്ത്രപരമായ നീക്കങ്ങളും: ഇന്ത്യ അഞ്ചാം തലമുറ യുദ്ധവിമാനമായ ‘എസ്.യു-57’ വാങ്ങുമോ?

ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമാണ് എ.എം.സി.എ (Advanced Medium Combat Aircraft). ഈ...

‘ടിബറ്റിലും ചൈനയുടെ ഭാഗങ്ങളിലും ശക്തമായ ഭൂചലനം’; ഹിമാനികൾ ഉരുകുന്നതിൽ ആശങ്ക, മുന്നറിയിപ്പ്

ടിബറ്റിലും ചൈനയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു. ഭൂകമ്പത്തിന്റെ തീവ്രത, ആഴം,...

പഞ്ചാബിൽ അടുത്ത സർക്കാർ എൻഡിഎയുടേത്; എഎപിക്കും കോൺഗ്രസിനും എതിരെ അമിത് ഷാ

ന്യൂഡൽഹി: പ്രതിഷേധങ്ങളും പ്രകടനങ്ങളും കൊണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ്, ആം ആദ്മി...

ഡി- കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായുള്ള ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച യുഎൻ റിപ്പോർട്ട്; ശക്തമായ എതിർപ്പുമായി ഇന്ത്യ

ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ഡി-കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച...

ഇസ്രായേലിൽ നിർണായക തിരഞ്ഞെടുപ്പ് പോരാട്ടം; നെതന്യാഹുവിന്റെ ഭാവി നിർണയിക്കുന്നത് 61 സീറ്റുകൾ

ജറുസലേം: ഇസ്രായേലിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വീണ്ടും ചൂടുപിടിക്കുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അധികാരത്തുടർച്ചയും പ്രതിപക്ഷത്തിന്റെ തിരിച്ചുവരവുമാണ് തിരഞ്ഞെടുപ്പിലെ പ്രധാന...