...
Home Entertainments ആന്റണി പെപ്പെ: ആത്മാഭിമാനത്തിന് വിലയിട്ടപ്പോഴാണ് അയാൾ പ്രതികരിച്ചത്

ആന്റണി പെപ്പെ: ആത്മാഭിമാനത്തിന് വിലയിട്ടപ്പോഴാണ് അയാൾ പ്രതികരിച്ചത്

അയാളുടെ ജീവിതസാഹചര്യങ്ങൾ അത്രയ്ക്ക് പ്രിവിലേജ്ഡ് അല്ല. അയാൾ ഒരു ഓട്ടോ തൊഴിലാളിയുടെ മകനാണ്. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവനല്ല. ഉപ്പൂപ്പാൻ്റെ കൊമ്പനാനത്തഴമ്പിൻ്റെ കഥ പറഞ്ഞല്ല അയാൾ മുന്നോട്ടു നീങ്ങുന്നത്.

197

| ദീപ നിശാന്ത്

വലിയ വിജയങ്ങളും സ്ഥാനമാനങ്ങളും ലഭിക്കുമ്പോൾ ആ സ്പേസ് മറ്റുള്ളവരെ ചവിട്ടിത്തേക്കാനുപയോഗിക്കുന്ന മനുഷ്യരെ ശരിക്കും ഭയക്കണം.. ആൻ്റണി പെപ്പെയോട് ജൂഡ് ചെയ്തത് അതാണ്.പെപ്പെയുടെ കയ്യിൽ പണം തിരികെ കൊടുത്തതിന് തെളിവില്ലായിരുന്നെങ്കിലോ?സഹോദരിയുടെ വിവാഹം ആ പണം തിരികെ കൊടുക്കുന്നതിന് മുമ്പാണ് നടത്തിയിരുന്നതെങ്കിലോ? ആൾക്കൂട്ടത്തിൻ്റെ അവിശ്വാസത്തിനും പരിഹാസത്തിനും പാത്രമായി, വാക്കു തെറ്റിച്ച നെറികെട്ടവനായി ഉറപ്പായും അയാൾ അടയാളപ്പെടുത്തപ്പെടുമായിരുന്നു.

അയാളുടെ ജീവിതസാഹചര്യങ്ങൾ അത്രയ്ക്ക് പ്രിവിലേജ്ഡ് അല്ല. അയാൾ ഒരു ഓട്ടോ തൊഴിലാളിയുടെ മകനാണ്. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവനല്ല. ഉപ്പൂപ്പാൻ്റെ കൊമ്പനാനത്തഴമ്പിൻ്റെ കഥ പറഞ്ഞല്ല അയാൾ മുന്നോട്ടു നീങ്ങുന്നത്. ഇപ്പോഴും ഓട്ടോ തൊഴിലാളിയായി ജീവിക്കുന്ന അച്ഛനിൽ അഭിമാനിക്കുന്ന മകനാണ്.

പെപ്പെയുടെ വീടിന് തൊട്ടടുത്തുള്ള ഒരാൾ ഇന്ന് ഇൻബോക്സിൽ വന്നിരുന്നു. പെപ്പെയെപ്പറ്റിയും അച്ഛനെപ്പറ്റിയും അയാൾ പറഞ്ഞതു കേട്ടപ്പോൾ വലിയ സന്തോഷം തോന്നി. അധ്വാനം ഒരു ലഹരിയായി കൊണ്ടു നടക്കുന്ന ഒരു മനുഷ്യൻ്റെ മകന് ആരോഗ്യമുള്ള കാലം വരെ ആരെയുമാശ്രയിക്കാതെ കഴിയണമെന്ന ആഗ്രഹത്തോടെ തൻ്റെ തൊഴിലും സൗഹൃദങ്ങളും പൊതു ഇടങ്ങളും ആസ്വദിച്ച് മുന്നോട്ടു പോകുന്ന ഒരു മനുഷ്യൻ്റെ മകന് ,ആ അച്ഛനെക്കുറിച്ചഭിമാനിക്കുന്ന മകന്,ജൂഡിൻ്റെ വാക്കുകൾ കേട്ടപ്പോൾ എത്ര അപമാനം തോന്നിക്കാണണം.

അയാൾ വാക്കു മാറുന്നവനല്ല എന്ന് കേട്ടിട്ടുണ്ട്.. തമിഴിൽ വിജയിൻ്റെ കൂടെ മികച്ച അവസരം ലഭിച്ചിട്ടും താനേറ്റെടുത്ത സിനിമയ്ക്കു വേണ്ടി അത് സ്വീകരിക്കാൻ വിസമ്മതിച്ച പെപ്പെയെപ്പറ്റി വായിച്ചിട്ടുണ്ട്… ആത്മാഭിമാനത്തിന് വിലയിട്ടപ്പോഴാണ് അയാൾ അതിനെതിരെ പ്രതികരിച്ചത്… അപ്പോൾ പോലും ഒരു മോശം വാക്ക് അയാൾ വിളിച്ചു പറഞ്ഞില്ല. സൗമ്യനായി, ശാന്തനായി ചിരിച്ച് അയാൾ തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടി പറയുന്നതു കേട്ടപ്പോൾ ഒരുപാട് സ്നേഹം തോന്നി. സിനിമയിൽ മാത്രമല്ല,ജീവിതത്തിലും ചിലർ മാസാകുന്നതിങ്ങനെയാണ്.

( കടപ്പാട്- ഫേസ്ബുക്ക് പോസ്റ്റ് )

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.