...
Home News Kerala കേരളത്തിലെ മാധ്യമങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരം: എംവി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ മാധ്യമങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരം: എംവി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലുള്ള മാധ്യമങ്ങളെ പോലെ മാര്‍ക്‌സിസ്റ്റ് വിരുദ്ധ വാര്‍ത്ത ചമയ്ക്കുന്ന മാധ്യമങ്ങള്‍ ലോകത്ത് മറ്റൊരിടത്തുമില്ലെന്നും ആരുടെയും സര്‍ട്ടിഫിക്കറ്റിലല്ല കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍

125

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രത്യേകം തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന കേരളത്തിലെ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. സംസ്ഥാനത്തെ മാധ്യമങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരമാണെന്ന് അദ്ദേഹം പറഞ്ഞു. നമുക്കെതിരെ എന്ത് വാര്‍ത്ത ഉത്പാദിപ്പിക്കാന്‍ കഴിയും എന്ന ചിന്തയിലാണ് ഒരോ ദിവസവും മാധ്യമങ്ങള്‍ വരുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

കേരളത്തിലുള്ള മാധ്യമങ്ങളെ പോലെ മാര്‍ക്‌സിസ്റ്റ് വിരുദ്ധ വാര്‍ത്ത ചമയ്ക്കുന്ന മാധ്യമങ്ങള്‍ ലോകത്ത് മറ്റൊരിടത്തുമില്ലെന്നും ആരുടെയും സര്‍ട്ടിഫിക്കറ്റിലല്ല കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.ഇതോടൊപ്പം , കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേയും ഗോവിന്ദന്‍ മാസ്റ്റര്‍ ആഞ്ഞടിച്ചു. ക്രിമിനല്‍ കേസ് എന്തിനാണ് കോണ്‍ഗ്രസ് രാഷ്ട്രീയമായി നേരിടുന്നതെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ ചോദിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.