...
Home Entertainments സമയത്തിന് വിലയിട്ട് അനുരാഗ് കശ്യപ്

സമയത്തിന് വിലയിട്ട് അനുരാഗ് കശ്യപ്

ഞാനുമായി സംസാരിക്കുന്നതിനു എനിക്ക് ഇനി മുതൽ ഫീസ് നൽകണം എന്നും ഞാൻ ചാരിറ്റി അല്ല ചെയ്യുന്നത് എന്നും എന്റെ സമയത്തിന് വിലയുണ്ട് എന്നുമാണ് താരത്തിന്റെ വാദം.

204

പ്രമുഖ സിനിമ സംവിധായകനും നടനുമായ അനുരാഗ് കശ്യപ് ആണ് തന്റെ സമയത്തിന് ഇനി വിലയുണ്ട് എന്ന പ്രഖ്യാപനം നടത്തിരിയിരിക്കുന്നത്. മിനിറ്റിന് ലക്ഷങ്ങൾ ആണ് താരം വിലയിട്ടിരിക്കുന്നത്. 10-15 മിനിറ്റ് മുഖാമുഖം സംസാരിക്കുന്നതിനു വേണ്ടി ഒരു ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. അര മണിക്കൂറിനു രണ്ട് ലക്ഷവും ഒരു മണിക്കൂറിനു അഞ്ചു ലക്ഷവും ആണ് സ്വയം വിലയിട്ടിക്കുന്നത്.

ഞാനുമായി സംസാരിക്കുന്നതിനു എനിക്ക് ഇനി മുതൽ ഫീസ് നൽകണം എന്നും ഞാൻ ചാരിറ്റി അല്ല ചെയ്യുന്നത് എന്നും എന്റെ സമയത്തിന് വിലയുണ്ട് എന്നുമാണ് താരത്തിന്റെ വാദം. കുറുക്കുവഴികൾ തേടുന്ന ആളുകളെ സ്വീകരിച്ച് എനിക്ക് മടുത്തു എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

എന്തായാലും സമയത്തിന് സ്വയം വിലയിട്ട അനുരാഗ് കശ്യപ് തീരുമാനത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധി ആളുകൾ ഇതിനോടകം പ്രതികരിച്ചു തുടങ്ങിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.