...
Home News International പുടിനെ അറസ്റ്റ് ചെയ്യാനുള്ള ഏതൊരു ശ്രമവും റഷ്യയ്‌ക്കെതിരായ യുദ്ധ പ്രഖ്യാപനമാകും

പുടിനെ അറസ്റ്റ് ചെയ്യാനുള്ള ഏതൊരു ശ്രമവും റഷ്യയ്‌ക്കെതിരായ യുദ്ധ പ്രഖ്യാപനമാകും

റഷ്യയും ചൈനയും യുഎസും അംഗീകരിക്കാത്ത അന്താരാഷ്ട്ര ക്രിമിനൽ കോടതി ഒരു 'നിയമവിരുദ്ധത'യാണെന്നും അദ്ദേഹം പറഞ്ഞു.

135

മുൻ റഷ്യൻ പ്രസിഡന്റും പുടിൻ സഖ്യകക്ഷിയുമായ ദിമിത്രി മെദ്‌വദേവ്, അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റുമായി ബന്ധപ്പെട്ട് പാശ്ചാത്യ സഖ്യകക്ഷികൾക്ക് മുന്നറിയിപ്പ് നൽകി. പുടിനെ അറസ്റ്റ് ചെയ്യാനുള്ള ഏതൊരു ശ്രമവും റഷ്യയ്‌ക്കെതിരായ യുദ്ധ പ്രഖ്യാപനമാകുമെന്ന് റഷ്യൻ മാധ്യമങ്ങളോട് സംസാരിക്കവെ മെദ്‌വദേവ് പറഞ്ഞു.

റഷ്യയും ചൈനയും യുഎസും അംഗീകരിക്കാത്ത അന്താരാഷ്ട്ര ക്രിമിനൽ കോടതി ഒരു ‘നിയമവിരുദ്ധത’യാണെന്നും അദ്ദേഹം പറഞ്ഞു. യുക്രൈനിലെ യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് പുടിനെതിരെ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് മെദ്‌വദേവിന്റെ ഈ മുന്നറിയിപ്പ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.