...
Home News Kerala ചവറ മാട്രിമോണി; വിവാഹം കഴിക്കാതെ ജീവിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ കുഴപ്പക്കാരോ?

ചവറ മാട്രിമോണി; വിവാഹം കഴിക്കാതെ ജീവിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ കുഴപ്പക്കാരോ?

സമൂഹത്തിന്റെ ദുഷിച്ച മൂല്യങ്ങൾ നടപ്പിലാക്കുന്ന തികച്ചും സ്ത്രീ വിരുദ്ധമായ മാട്രിമോണികളും അറേഞ്ച്ഡ് മാര്യേജ് സിസ്റ്റവും ഒക്കെ ബാൻ ചെയ്യാൻ നിയമം വരുന്നതാണ് നല്ലത്.

695

ചവറ മാട്രിമോണിയുടെ നല്ല അസ്സൽ ചവറ് പരസ്യം കൊള്ളാം! പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ വിളമ്പിയിരിക്കുന്നു. വിവാഹം കഴിക്കാൻ, പ്രസവിക്കാൻ താൽപ്പര്യം ഇല്ലാത്ത പെൺകുട്ടികൾ ചവറു മാട്രിമോണിയെ സമീപിക്കുക. അവർ എബിയെ പോലെ ഒരുത്തനെ കണ്ടു പിടിച്ച് ഒന്നല്ല രണ്ടല്ല മൂന്നു പിള്ളേർ ( അത്‌ കഴിയുമ്പോ പിന്നേം വയറ്റിൽ ) ഉണ്ടാക്കി തരുന്നതായിരിക്കും.

പരസ്യത്തിൽ കാണും പോലെ കലാകാരി ആയിരുന്ന പെൺകുട്ടി കലയൊക്കെ മാറ്റി വച്ചു പെണ്ണുങ്ങളെ പെണ്ണുങ്ങൾ ആക്കി മാറ്റുന്ന പ്രസവം, കുട്ടികളെ നോക്കൽ, ഭർത്താവിനെ സന്തോഷിപ്പിക്കൽ തുടങ്ങിയ ഉത്തമ സ്ത്രീ ധർമ്മങ്ങൾ അനുഷ്ഠിക്കുന്നവൾ ആയി മാറുന്നതായിരിക്കും. വിവാഹം കഴിക്കാതെ ജീവിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് എന്തോ പ്രശ്നം ഉണ്ടെന്ന് വരുത്തി തീർക്കുന്ന ഇത്തരം ചവറുകൾക്ക് എതിരെ കേസ് എടുക്കാൻ വനിതാ കമ്മീഷന് വല്ല വകുപ്പും ഉണ്ടോ?

എബിയെ പോലെ, ഒരു പെണ്ണിന് താൽപ്പര്യം ഇല്ലാത്ത കാര്യങ്ങളെ നിർബന്ധിച്ചു ചെയ്യിപ്പിക്കുന്ന പുരുഷന്മാർ ഇത്തരം ചവറു മാട്രിമോണികളിൽ സുലഭം കല്യാണം കഴിക്കാൻ ആഗ്രഹം ഇല്ലാത്തവരെ നിർബന്ധിച്ചു കല്യാണം കഴിപ്പിക്കുക, പ്രസവിക്കാൻ ആഗ്രഹം ഇല്ലാത്തവരെ നിർബന്ധിച്ചു പ്രസവിപ്പിക്കുക അങ്ങനെ സമൂഹത്തിനു ചേർന്ന സമൂഹത്തിന്റെ ദുഷിച്ച മൂല്യങ്ങൾ നടപ്പിലാക്കുന്ന തികച്ചും സ്ത്രീ വിരുദ്ധമായ മാട്രിമോണികളും അറേഞ്ച്ഡ് മാര്യേജ് സിസ്റ്റവും ഒക്കെ ബാൻ ചെയ്യാൻ നിയമം വരുന്നതാണ് നല്ലത്.

ചേരുന്ന ആണുങ്ങളെ കണ്ടാല്‍ തങ്ങളിലെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും വിട്ട് സ്ത്രീകള്‍ അങ്ങ് പ്രസവിക്കാന്‍ ആരംഭിക്കും. അപ്പോള്‍ പിന്നെ കുട്ടികളെ എങ്ങനെ വളര്‍ത്തണമെന്നോ ജനസംഖ്യാ വര്‍ദ്ധനവിനെ കുറിച്ചുള്ള ആകുലതകളോ ഒന്നും പ്രശ്നമല്ല. ചവറ അച്ഛന്റെ പേരുവെച്ച് പ്രവര്‍ത്തിക്കുന്നത് പാലാ രൂപതയുടെ ‘കുടുംബ വര്ഷം 2021’ ആണോ എന്ന് സംശയമുണ്ട്. അഞ്ചു കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സഹായധനവും പള്ളിക്കൂടത്തില്‍ സീറ്റും വാഗ്ദാനം നല്‍കിയത് അവരായിരുന്നല്ലോ.

( എഴുത്ത്- WOMEN a roar of silence & MuzirizPost സോഷ്യൽ മീഡിയ )

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.