...
Home News International ഉക്രൈനിൽ നിന്നും റഷ്യൻ സൈന്യം ക്രമേണ പിന്മാറുമ്പോൾ

ഉക്രൈനിൽ നിന്നും റഷ്യൻ സൈന്യം ക്രമേണ പിന്മാറുമ്പോൾ

ഖാർകിവ് പ്രവിശ്യയിലെ ഇസും നഗരത്തിന് ചുറ്റുമുള്ള പ്രദേശം വിട്ടുപോകാൻ സൈനികരോട് ഉത്തരവിട്ടതായി രാജ്യത്തിന്റെ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യയുടെ സർകാർ വാർത്താ ഏജൻസിയായ ടാസ് റിപോർട് ചെയ്തു.

214

ഉക്രൈനെതിരായ സൈനിക നടപടികൾക്ക് തുടക്കമിട്ട റഷ്യ ഒരു പടി പിന്നോട്ട് പോകുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ശനിയാഴ്ച, റഷ്യൻ പ്രതിരോധ മന്ത്രാലയം ഉക്രൈനിലെ ഖാർകിവിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു.

കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി, ഉക്രൈനിന്റെ സൈന്യം ഗണ്യമായ മുൻതൂക്കം നേടിയിട്ടുണ്ട്. ആറ് മാസത്തിലേറെയായി റഷ്യയും ഉക്രൈനും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. പല നഗരങ്ങളും ഇപ്പോഴും റഷ്യൻ സൈന്യത്തിന്റെ അധീനതയിലാണ്.ഖാർകിവ് പ്രവിശ്യയിലെ ഇസും നഗരത്തിന് ചുറ്റുമുള്ള പ്രദേശം വിട്ടുപോകാൻ സൈനികരോട് ഉത്തരവിട്ടതായി രാജ്യത്തിന്റെ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യയുടെ സർകാർ വാർത്താ ഏജൻസിയായ ടാസ് റിപോർട് ചെയ്തു.

സൈനികരെ പിൻവലിച്ചതിന് പിന്നിൽ, അയൽരാജ്യമായ ഡോണിസ്‌കിലേക്ക് അവരെ ഓപറേഷനായി അയക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഖാർകിവിലെ റഷ്യൻ സൈന്യത്തിന്റെ പ്രധാന താവളമായിരുന്നു ഇസും എന്നത് ശ്രദ്ധേയമാണ്.

ഉക്രൈൻ സൈന്യം രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള കുപിയാൻസ്ക് നഗരം പിടിച്ചെടുത്ത് മണിക്കൂറുകൾക്ക് ശേഷമാണ് റഷ്യൻ സർകാരിന്റെ പ്രഖ്യാപനം. റഷ്യൻ സൈനികരെ സംബന്ധിച്ചിടത്തോളം സൈനിക വിന്യാസത്തിലെ പ്രധാനപ്പെട്ട പ്രദേശമായിരുന്നു ഇത്. കുപിയാൻസ്കിന്റെ സിറ്റി ഹോളിന് മുന്നിൽ രാജ്യത്തിന്റെ നീല-മഞ്ഞ പതാക വീശിക്കൊണ്ട് യുക്രേനിയൻ ഉദ്യോഗസ്ഥർ ശനിയാഴ്ച പുലർചെ തങ്ങളുടെ സൈനികരുടെ ഫോടോകൾ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.