...
Home News International സീസൺ ആയതോടെ കൊള്ള തുടങ്ങി വിമാന കമ്പനികൾ

സീസൺ ആയതോടെ കൊള്ള തുടങ്ങി വിമാന കമ്പനികൾ

ഡിസംബര്‍ മൂന്നാം വാരം മുതല്‍ ജനുവരി രണ്ടാം വാരം വരെയാണ് ഗള്‍ഫില്‍ സ്‌കൂളുകള്‍ക്ക് ശൈത്യകാല അവധി.

150

സീസൺ ആയാൽ വിമാനകമ്പനികൾ നടത്തുന്ന കൊള്ളക്ക് ഇത്തവണയും വലിയ മാറ്റമില്ല. കേരളത്തില്‍ നിന്ന് യു.എ.ഇ യിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ക്രിസ്മസ്, പുതുവത്സര സീസണും ഗള്‍ഫിലെ അവധിക്കാലവും ലക്ഷ്യമിട്ടാണ് ഈ നിരക്ക് വര്‍ധന. എന്നാല്‍ ഡൽഹി, മുംബൈ അടക്കമുള്ള മറ്റ് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധനയില്ല എന്നതും ശ്രദ്ധേയമാണ്.

ഡിസംബര്‍ മൂന്നാം വാരം മുതല്‍ ജനുവരി രണ്ടാം വാരം വരെയാണ് ഗള്‍ഫില്‍ സ്‌കൂളുകള്‍ക്ക് ശൈത്യകാല അവധി. ഇത് കൂടി കണക്കിലെടുത്താണ് ടിക്കറ്റ് നിരക്കില്‍ വര്‍ധന. ഇത്തിഹാദ് എയര്‍വേയ്‌സില്‍ പുതുവത്സര ദിനത്തില്‍ തിരുവനന്തപുരം-ദുബൈ ഇക്കണോമി ക്ലാസില്‍ ഏകദേശം 75,000 രൂപയാണ് ടിക്കറ്റ് നിരക്ക്. നിലവില്‍ പതിനായിരത്തില്‍ താഴെയാണ്.

അതേസമയം നിലവില്‍ 50,000 രൂപയുള്ള ബിസിനസ് ക്ലാസ് ടിക്കറ്റിനാകട്ടെ പുതുവത്സര ദിനത്തില്‍ ഒന്നര ലക്ഷത്തിലേറെ രൂപയാണ് നിരക്ക്. കോഴിക്കോട് നിന്ന് ദുബായിലേക്ക് ക്രിസ്മസ്, പുതുവത്സര സീസണില്‍ 50,000 രൂപയാണ് നിരക്ക്. എന്നാല്‍ നിലവില്‍ ഇത് 26,417 രൂപയാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസും മുന്‍കൂട്ടി ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. 13,500 രൂപ വരെയായിരുന്ന ടിക്കറ്റിന് ഇനി അരലക്ഷത്തിന് മുകളില്‍ നല്‍കേണ്ടി വരും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.