...
Home Entertainments കാബൂളിവാല, കമലദളം ഉള്‍പ്പെടെയുള്ള വലിയ ഹിറ്റ് സിനിമകളിലെ വേഷങ്ങൾ വേണ്ടെന്ന് വെച്ചു; ആശാ ശരത് പറയുന്നു

കാബൂളിവാല, കമലദളം ഉള്‍പ്പെടെയുള്ള വലിയ ഹിറ്റ് സിനിമകളിലെ വേഷങ്ങൾ വേണ്ടെന്ന് വെച്ചു; ആശാ ശരത് പറയുന്നു

332

ചെറുപ്പത്തില്‍ തനിക്ക് കാബൂളിവാല, കമലദളം ഉള്‍പ്പെടെയുള്ള അന്നത്തെ വലിയ ഹിറ്റ് സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെ കുറിച്ചും അത് നിരസിക്കാന്‍ ഉണ്ടായ കാരണത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് പ്രശസ്ത നടി ആശ ശരത് . ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തിലാണ് ആശാ ശരത് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ആശാ ശരത്തിന്റെ വാക്കുകള്‍ ഇങ്ങിനെ : തുടക്ക കാലത്ത് അഭിനയിക്കാന്‍ ഓഫറുകള്‍ വന്നപ്പോള്‍ അച്ഛനും അമ്മയും സമ്മതിച്ചില്ല. കമലദളം, കാബൂളിവാല പോലെയുള്ള അന്നത്തെ നല്ല ചിത്രങ്ങളില്‍ നിന്നാണ് ഓഫറുകള്‍ വന്നത്. കമലദളത്തിലേക്ക് എന്നെ വിളിക്കുന്നത് ജയറാമേട്ടനാണ്. ലാലേട്ടന്റെ സിനിമയില്‍ ഒരു കഥാപാത്രമുണ്ട്. ആശയെ അവര് വിളിക്കുന്നുണ്ട്. പത്രത്തില്‍ അന്ന് എന്റെ പടം വന്നിരുന്നു. യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോള്‍ ദേശീയതലത്തില്‍ ഫസ്റ്റ് കിട്ടിയിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ ഡാന്‍സ് അറിയാവുന്ന കുട്ടികളെ അന്വേഷിച്ചു നടക്കുമ്പോഴാണ് പത്രത്തില്‍ പടം കാണുന്നത്.

മോനിഷ ചെയ്ത റോളില്‍ ആയിരുന്നു എന്നെ ഉദ്ദേശിച്ചിരുന്നത്. ജയറാമേട്ടനാണ് വിളിച്ചുപറയുന്നത്. എന്റെ വീടിന്റെ അടുത്താണ് ജയറാമേട്ടന്റെ വീട്. അച്ഛനും അമ്മയും പറഞ്ഞത്, കല്യാണമാണ് പ്രധാനം എന്നാണ്. സിനിമയില്‍ അഭിനയിച്ചാല്‍ കല്യാണമൊക്കെ പ്രോബ്ലം ആകും എന്ന് തോന്നലുള്ള ഒരു കാലഘട്ടമായിരുന്നു അത്. അതുകൊണ്ട് വേണ്ട എന്ന് അച്ഛനമ്മമാര്‍ പറഞ്ഞു. അന്ന് ജയറാമേട്ടന്‍ പറഞ്ഞത്, വലിയ ആളുകളാണ് വിളിക്കുന്നത്.

ലൊക്കേഷനില്‍ പോയി അവരെ കണ്ടു സംസാരിക്കണം. ഞാനും അച്ഛനും അമ്മയും ലൊക്കേഷനില്‍ പോയി. അന്ന് ആദ്യമായിട്ട് പാര്‍വതിയെ കമലദളത്തിന്റെ ലൊക്കേഷനില്‍ വച്ച് കണ്ടു. ലാലേട്ടനെ കണ്ടു, സിബി സാറിനെയും ലോഹി സാറിനെയും കണ്ടു. ഒരുപാട് നന്ദിയൊക്കെ പറഞ്ഞു. പക്ഷേ അച്ഛനമ്മമാര്‍ തല്‍ക്കാലത്തേക്ക് ഇതാണ് സിറ്റുവേഷന്‍ എന്നു പറഞ്ഞ് ഓഫര്‍ നിരസിച്ചു. നന്ദിയൊക്കെ പറഞ്ഞാണ് ലൊക്കേഷനില്‍ നിന്നും മടങ്ങിയത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.