ഏഷ്യാനെറ്റ് വ്യാജ വാർത്ത വിഷയവും നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടിയും

ഏഷ്യാനെറ്റ്‌ കോഴിക്കോട് ഉള്ള ഒരു ജീവനക്കാരിയുടെ മകളെ സ്റ്റുഡിയോയിലെ ഒരു ക്യാബിനിൽ മുഖം തിരിച്ചു ഇരുത്തി നൗഫൽ എന്ന കണ്ണൂർ ലേഖകൻ ഇന്റർവ്യൂ ചെയ്യുന്നതാണ് വിവാദമായ വിഷയം.

ഏഷ്യാനെറ്റ് വ്യാജ വാർത്ത വിഷയത്തിൽ മുഖ്യമന്ത്രിയുടെ മറുപടി കണ്ടപ്പോൾ പലർക്കും കൺഫ്യുഷൻ ഉണ്ട്.രണ്ടും രണ്ടു കേസാണോ എന്നത്. ഏഷ്യാനെറ്റ്‌ കോഴിക്കോട് ഉള്ള ഒരു ജീവനക്കാരിയുടെ മകളെ സ്റ്റുഡിയോയിലെ ഒരു ക്യാബിനിൽ മുഖം തിരിച്ചു ഇരുത്തി നൗഫൽ എന്ന കണ്ണൂർ ലേഖകൻ ഇന്റർവ്യൂ ചെയ്യുന്നതാണ് വിവാദമായ വിഷയം.

പോലീസ് അതേപ്പറ്റി കേസെടുത്ത് അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് ആ ഇന്റർവ്യൂ ഫേക്ക് ആയിരുന്നു എന്ന്. ആ അന്വേഷണത്തിൽ ആണ് അതിൽ ഉപയോഗിച്ച ശബ്ദം വേറെ ഏതോ കേസിൽ എടുത്ത ഇന്റർവ്യൂവിന്റെ ആണെന്ന് (അങ്ങനെ ഏഷ്യാനെറ്റ്‌ ക്ലെയിം ചെയ്യുന്നു ). ആ കേസിന്റെ വിശദാംശങ്ങൾ കൂടെ മറുപടിയുടെ അവസാനം ഭാഗങ്ങളിൽ ഉണ്ട്. അതിലും ഇവർ പോക്സോ വകുപ്പ് ആയിട്ടും പോലീസിനെ അറിയിച്ചില്ല എന്നൊരു ഗുരുതര കുറ്റം കൂടെയുണ്ട്.

രണ്ട് തരത്തിൽ ആണ് മാധ്യമ പ്രവർത്തകർക്ക് പണി കിട്ടിയത്. ഒന്ന്.വ്യൂവേർസിനെ കൂട്ടാൻ വേണ്ടി ഇര എന്ന പേരിൽ ജീവനക്കാരിയുടെ മകളെ വച്ച് വ്യാജ ഇന്റർവ്യൂ ചെയ്തു. രണ്ട്.മുൻപ് അറിഞ്ഞ മറ്റൊരു കേസിൽ പോക്സോ തെളിവുകൾ ഉണ്ടായിട്ടും പോലീസിനെ അറിയിക്കാതെ മറച്ചു വച്ചു.

ഈ കേസ് അന്വേഷണം തുടങ്ങിയ മുതൽ നൗഫൽ ഭീകര ടെൻഷനിൽ ആണെന്നും, മനോരോഗ വിദഗ്ധനെ കാണിച്ചു മരുന്ന് കഴിക്കുന്നു എന്നുമൊക്കെ അയാൾ തന്നെ മറ്റ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു നടക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.(അതും നമ്പർ ആവാൻ ആണ് സാധ്യത-ഇതിൽ നിന്നും ഊരി പോകാൻ. ഇനി നിയമസഭയിൽ നടന്നത് എന്താണെന്ന് നോക്കാം.

ഏഷ്യാനെറ്റ് ന്യൂസ്‌ ജീവനക്കാരിയുടെ 14 വയസ്സുള്ള പെൺകുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് ന്യൂസ്‌ ചാനലിന്റെ വ്യാജ വാർത്ത ചിത്രീകരണവുമായി ബന്ധപ്പെട്ട് സഭയിൽ എംഎൽഎ അൻവർ:

മലയാളത്തിലെ പ്രമുഖ ചാനലിൽ സംപ്രേക്ഷണം ചെയ്ത ‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്സ് എന്ന റോവിംഗ് റിപ്പോർട്ടർ പരമ്പര ശ്രദ്ധയിൽപ്പെട്ടിരുന്നോ.? ഈ പരമ്പരയിലെ ഏതെങ്കിലും വാർത്തകളുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിൽ ഏതെങ്കിലും പരാതികൾ ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ,?

മുഖ്യമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ചാനൽ 10.11.2022 തീയതി സംപ്രേഷണം ചെയ്തു “നക്കോട്ടിക്ക് ഈസ് എ ഡേർട്ടി ബിസിനസ്സ്’ എന്ന റോവിംഗ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ ഇൻറർവ്യൂവിൽ 14 വയസ്സുള്ള പെൺകുട്ടിയുടേതായി ചിത്രീകരിച്ചിരിക്കുന്ന അഭിമുഖം വ്യാജമായി ചിത്രീകരിച്ച താണെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് ഇത്തരത്തിൽ വ്യാജവാർത്ത ചമച്ച പ്രചരിപ്പിച്ചവർക്കെതിരെ പോക്സോ ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ട്. പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി വരുന്നു.

എംഎൽഎ അൻവർ

2022 നവംബർ 10-ന് പരമ്പരയുടെ ഭാഗമായി സംപ്രേക്ഷണം ചെയ്തു വാർത്താ റിപ്പോർട്ടിൽ യൂണിഫോം ധരിച്ച സ്കൂൾ വിദ്യാർത്ഥിനിയെ അവതാരകൻ ഇന്റർവ്യൂ ചെയ്യുമ്പോൾ സഹപാഠികൾ സെക്ഷ്വലി അബ്യൂസ് ചെയ്യാറുണ്ടെന്നും “മോർ മാൻ 10 ഗോസ് ആർ ട്രാപ്പ്ഡ് ലൈക് ദിസ് “എന്നും സ്കൂൾ വിദ്യാർത്ഥിനി പറഞ്ഞത് പരിശോധിച്ചിട്ടുണ്ടോ;?മേൽ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് അന്വേഷണം നടത്തുകയോ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;?

മുഖ്യമന്ത്രി

പരിശോധിച്ചിട്ടുണ്ട്. മേൽ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സിറ്റി പോലീസ് ജില്ലയിൽ അന്വേഷണം നടത്തിയിട്ടുണ്ട്. പ്രസ്തുത വിദ്യാർത്ഥിനി പഠിക്കുന്ന സ്കൂളിലെ കുട്ടികളെയും ഈ വിദ്യാർത്ഥിനിയുടെ സുഹൃത്തുക്കളെയും കണ്ട് സംസാരിച്ചതിലും സ്കൂൾ അധികൃതരോടും മറ്റും അന്വേഷിച്ചതിലും വിദ്യാർത്ഥിനി പറഞ്ഞതുപോലെ മറ്റ് കുട്ടികൾ പീഡനത്തിന് ഇരയായതായി അറിവായിട്ടില്ല. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ സഹപാഠി പീഡിപ്പിച്ച കാര്യത്തിൽ വിദ്യാർത്ഥിനിയുടെ അച്ഛന്റെ പരാതി പ്രകാരം 28.07.2022-ൽ കണ്ണൂർ ടൌൺ പോലീസ് POSCO A പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി ബഹു. പ്രിൻസിപ്പൽ മജിസ്ട്രേറ്റ് തൂവൽ ജസ്റ്റിസ് ബോർഡ് തലശ്ശേരി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

എംഎൽഎ അൻവർ

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ ആയതിനാൽ സംഭവത്തിൽ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് പോലീസിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താവുന്നതാണോ.. വ്യക്തമാക്കാമോ..? ഈ കാര്യത്തിൽ രേഖ മൂലം പരാതി ലഭിച്ചാൽ അന്വേഷണത്തിന് ഉത്തരവിടുമോ വ്യക്തമാക്കാമോ.?

മുഖ്യമന്ത്രി

പ്രായപൂർത്തിയാകാത്ത വിദ്യർത്ഥിനിയുടെ വെളിപ്പെടുത്തൽ ആയതിനാൽ സംഭവത്തിൽ പോക്സോ ഉപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പോലീസിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താവുന്നതാണ്. നിലവിൽ കുട്ടിയുടെ അച്ഛന്റെ രേഖാമൂലമുള്ള പരാതി ലഭിച്ചത് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതാണ്.

എംഎൽഎ അൻവർ

കുറ്റകൃത്യങ്ങളെ കുറിച്ച് തെളിവോടുകൂടിയ അറിവു ലഭിച്ചാലും പ്രായപൂർത്തിയാകാത്ത പെൺ കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്ന് ഇരയായ പെൺകുട്ടി തന്നെ വെളിപ്പെടുത്തിയാലും ഇക്കാര്യം പോലീസിൽ അറിയിക്കാതിരിക്കുന്നത് പോക്സോ വകുപ്പ് പ്രകാരം കുറ്റകരമാണോ; എങ്കിൽ ഏത് വകുപ്പാണ് ഈ കാര്യത്തിൽ ബാധകമാവുക എന്നും അറിയിക്കാമോ?

മുഖ്യമന്ത്രി

കുറ്റകൃത്യങ്ങളെ കുറിച്ച് തെളിവോടുകൂടിയ അറിവ് ലഭിച്ചാലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്ന് ഇരയായ പെൺകുട്ടി തന്നെ വെറ്റിപ്പെടുത്തിയാലും ഇക്കാര്യം പോലീസിൽ അറിയിക്കാതിരിക്കുന്നത് പോക്സോ ആക്ട് സീൻ 21 1 19 പ്രകാരം കുറ്റകരമാണ്.

( ഷിനോയ് ചന്ദ്രൻ, വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോം എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ ലേഖനങ്ങൾ എഡിറ്റ്‌ ചെയ്തത് )

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...