...
Home News National അസദുദ്ദീൻ ഒവൈസി – യുപിയിൽ അഖിലേഷിൻ്റെ വഴിയടച്ച ബിജെപി ഏജന്റ്

അസദുദ്ദീൻ ഒവൈസി – യുപിയിൽ അഖിലേഷിൻ്റെ വഴിയടച്ച ബിജെപി ഏജന്റ്

തട്ടമിട്ട മുസ്ലീം വനിത ഇന്ത്യ ഭരിക്കും" എന്ന് തട്ടി വിട്ട ഒവൈസിയും കൂട്ടരും 100 സീറ്റിൽ മൽസരിച്ചപ്പോൾ അതിൽ തട്ടമിട്ടതോ തട്ടമിടാത്തതോ ആയ ഒറ്റമുസ്ലീം സ്ത്രീക്കും ഒരു സീറ്റു പോലും കൊടുത്തു മൽസരിപ്പിച്ചില്ല

526

| ബിന്ദു ലാൽ തോന്നയ്ക്കൽ

അസദുദ്ദീൻ ഒവൈസി -മുസ്ലീംകൾക്കിടയിലെ ബിജെപി ഏജൻ്റായ മുസ്ലീം ദ്രോഹി. യുപി ഇലക്ഷനിൽ ഒവൈസിയുടെ പാർട്ടിയും സഖ്യകക്ഷികളും മുസ്ലീം കേന്ദ്രീകൃത പ്രദേശങ്ങളിൽ 100 സീറ്റുകളിലാണ് മൽസരിച്ചത്. പ്രചാരണത്തിൻ്റെ അന്ത്യ പാദത്തിൽ ബിജെപിയും അഖിലേഷിൻ്റെ എസ്പി യും തമ്മിലായി നേരിട്ടുള്ള മൽസരം.

ഈ ഘട്ടത്തിലാണ് ഒവൈസിയുടെ വകയായി “തട്ടമിട്ട ഒരു മുസ്ലീം സ്ത്രീ ഇന്ത്യ ഭരിക്കും” എന്ന വിവാദ പ്രസ്താവന വരുന്നത്. യുപി മുസ്ലീംകളിൽ ബഹുഭൂരിപക്ഷവും എസ് പിയുടെ പരമ്പരാഗത വോട്ടു ബാങ്കാണ്. ഒവൈസിയുടെ പ്രസ്താവന സംഘ പരിവാർ വർഗ്ഗീയമായി ഉപയോഗപ്പെടുത്തി. പ്രസ്താവനയ്ക്കു ശേഷം സ്ഥിതിഗതികളെ ഒവൈസിയും വർഗ്ഗീയമായി പ്രയോജനപ്പെടുത്തി.

തൽഫലമായി ഹിന്ദു വികാരം തീവ്രതരമാവുകയും ഹിന്ദു വോട്ടുകൾ മുസ്ലീവിരുദ്ധ മനോഭാവത്താൽ BJP പെട്ടികളിലേക്ക് ഒഴുകുകയും ചെയ്തു. മുസ്ലീം വികാരം പ്രധാനമായും രണ്ടായി ചിതറി അഖിലേഷിനും ഒവൈസിക്കും നേരിയ പങ്ക് കോൺഗ്രസ്സിനുമായി മുസ്ലീം വോട്ടുകൾ ചിതറി വീണു. ബിജെപി 37O ലധികം സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എസ് പി 125 സീറ്റുകളുമായി രണ്ടാം കക്ഷിയുമായി . ഒവൈസിയും കൂട്ടരും 100 സീറ്റിൽ ഒറ്റയിടത്തും വിജയിച്ചില്ല.

104 സീറ്റുകളിൽ ബിജെപി ക്കാർ എസ്പി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിയത് വെറും 500ൽ താഴെ വോട്ടുകൾക്കാണ്‌ . ഇനി ഒരു കൗതുകകരമായ രസം പറയാം. ” തട്ടമിട്ട മുസ്ലീം വനിത ഇന്ത്യ ഭരിക്കും” എന്ന് തട്ടി വിട്ട ഒവൈസിയും കൂട്ടരും 100 സീറ്റിൽ മൽസരിച്ചപ്പോൾ അതിൽ തട്ടമിട്ടതോ തട്ടമിടാത്തതോ ആയ ഒറ്റമുസ്ലീം സ്ത്രീക്കും ഒരു സീറ്റു പോലും കൊടുത്തു മൽസരിപ്പിച്ചില്ല. മാത്രവുമല്ല ഒവൈസിയുടെ പാർട്ടിയിലോ സഖ്യകക്ഷികളിലോ നേതൃനിരയിൽ തട്ടമിട്ടതോ തട്ടമിടാത്തതോ ആയ ഒറ്റമുസ്ലീം സ്ത്രീയുമില്ല.

ഇനി മറ്റൊരു കൗതുകം കൂടി പറയാം. ഒവൈസിയുടെ സഖ്യൻമാരിൽ പ്രധാനികൾ നമ്മുടെ ഇവിടുത്തെ ലീഗായിരുന്നു. കല്യാണപെണ്ണിൻ്റെ പോലും ഫോട്ടോക്ക് പകരം പൂവും കായും വയ്ക്കുന്ന ഇവൻമാരാണ് തട്ടമിട്ട പെണ്ണിനെ കൊണ്ട് ഇന്ത്യ ഭരിപ്പിക്കുമെന്ന് അടിച്ചിറക്കിയത് . ചുരുക്കി പറഞ്ഞാൽ ഇല്ലാത്ത ഒരു വിഷയം ഉണ്ടാക്കി ബിജെപി ക്കാർക്ക് ചുളുവിൽ ജയിച്ചു വരാനും ആകെയുള്ള 403 സീറ്റുകളിൽ 225-250 സീറ്റുകൾ നിഷ്പ്രയാസം നേടി ബിജെപിയെ തറപറ്റിക്കാൻ കഴിയുമായിരുന്ന അഖിലേഷിൻ്റെ വഴിയടയ്ക്കാനും വേണ്ടി ബിജെപിയുടെ ഏജൻ്റായി പ്രവർത്തിക്കുകയായിരുന്നു ഒവൈസിയും കൂട്ടരും

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.