Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
പാലക്കാട് അപകടത്തില്‍പ്പെട്ട ‘അസുര’ ബ്ലാക്ക് ലിസ്റ്റില്‍ പെട്ട വണ്ടി | Nalamidam
18 September 2026
Home News Kerala പാലക്കാട് അപകടത്തില്‍പ്പെട്ട ‘അസുര’ ബ്ലാക്ക് ലിസ്റ്റില്‍ പെട്ട വണ്ടി

പാലക്കാട് അപകടത്തില്‍പ്പെട്ട ‘അസുര’ ബ്ലാക്ക് ലിസ്റ്റില്‍ പെട്ട വണ്ടി

കെഎസ്ആർടിസി ബസിന്റെ പുറകു വശത്തായി അമിതവേഗത്തിൽ വന്ന ടൂറിസ്റ്റ് ബസ് ഇടിച്ച് മറിയുകയായിരുന്നു. ബസ് ചതുപ്പിലേക്കാണ് മറിഞ്ഞത്.

190

പാലക്കാട് വടക്കാഞ്ചേരിയില്‍ ഒന്‍പതുപേരുടെ മരണത്തിന് ഇടയാക്കിയ അസുര എന്ന ബസ് ബ്ലാക്ക് ലിസ്റ്റില്‍ പെട്ട വണ്ടി. ബസ് തുടര്‍ച്ചയായി നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കോട്ടയം ആർടിഒയുടെ കീഴിലാണ് ബസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നിയമവിരുദ്ധമായി കളേർഡ് ലൈറ്റുകൾ മുന്നിലും അകത്തും സ്ഥാപിച്ചു, നിയമവിരുദ്ധമായി എയർ ഹോൺ സ്ഥാപിച്ചു. നിയമം ലംഘനം നടത്തി വാഹനമോടിച്ചു ഇങ്ങനെയാണ് കേസുകള്‍ എന്നാണ് മോട്ടോർ വാഹന വകുപ്പ് രേഖകള്‍ പറയുന്നത്. അതേസമയം, ബ്ലാക് ലിസ്റ്റിൽ പെടുത്തിയാലും സർവീസ് നടത്തുന്നതിന് തടസമില്ലെന്ന് മോട്ടോർ വാഹനവകുപ്പ് പറയുന്നുണ്ട്.

ഇന്ന് രാവിലെ എറണാകുളത്തെ സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ഒമ്പത് പേർ മരിച്ചതയാണ് വിവരം. മരിച്ചവരിൽ 5പേർ വിദ്യാർഥികളും ഒരു അധ്യാപകനും 3 പേർ കെഎസ്ആർടിസിയിലെ യാത്രക്കാരുമാണ്. 45 പേർക്ക് പരുക്കേറ്റു. ഇതിൽ പത്ത് പേരുടെ നില ഗുരുതരമാണ്.

കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. കെഎസ്ആർടിസി ബസിന്റെ പുറകു വശത്തായി അമിതവേഗത്തിൽ വന്ന ടൂറിസ്റ്റ് ബസ് ഇടിച്ച് മറിയുകയായിരുന്നു. ബസ് ചതുപ്പിലേക്കാണ് മറിഞ്ഞത്. എറണാകുളം വെട്ടിക്കൽ ബസേലിയസ് സ്കൂളിൽ നിന്നും 43 വിദ്യാർഥികളും അഞ്ച് ടീച്ചേഴ്സും അടങ്ങുന്ന സംഘമാണ് ഊട്ടിയിലേക്ക് പുറപ്പെട്ടത്.