...
Home News International ബ്രിട്ടീഷ് എയര്‍വേയ്‌സിൽ ഇനി പുരുഷ ജീവനക്കാര്‍ക്കും കണ്ണെഴുതി പൊട്ടുതൊടാം

ബ്രിട്ടീഷ് എയര്‍വേയ്‌സിൽ ഇനി പുരുഷ ജീവനക്കാര്‍ക്കും കണ്ണെഴുതി പൊട്ടുതൊടാം

യൂണിഫോമിലുള്ള എല്ലാ ജീവനക്കാര്‍ക്കും തിങ്കളാഴ്ച മുതല്‍ കണ്‍മഷി, കമ്മല്‍ എന്നിവ അണിയാമെന്നും മുടിയില്‍ ബണ്‍ ധരിക്കാമെന്നും മെമ്മോയില്‍ പറയുന്നു.

186

ബ്രിട്ടീഷ് എയര്‍വേയ്‌സ് കൈക്കൊണ്ട പുതിയ തീരുമാന പ്രകാരം പൈലറ്റുമാര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും ഇനി മേക്കപ്പും ആഭരണങ്ങളും അണിയാം. ഈ വരുന്ന തിങ്കളാഴ്ച മുതല്‍ പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുമെന്ന് കമ്പനി മെമ്മോ ഇറക്കി.

ജീവനക്കാർ നിര്‍ഭയരായിരിക്കുക, അഭിമാനത്തോടെയിരിക്കുക, നിങ്ങളായിരിക്കുക എന്ന സന്ദേശത്തോടെയാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് ജീവനക്കാര്‍ക്കായി മെമ്മോ ഇറക്കിയത്.യൂണിഫോമിലുള്ള എല്ലാ ജീവനക്കാര്‍ക്കും തിങ്കളാഴ്ച മുതല്‍ കണ്‍മഷി, കമ്മല്‍ എന്നിവ അണിയാമെന്നും മുടിയില്‍ ബണ്‍ ധരിക്കാമെന്നും മെമ്മോയില്‍ പറയുന്നു.

ഇതോടൊപ്പം എല്ലാവര്ക്കും ഹാന്‍ഡ് ബാഗ് അടക്കുമുളളവ കൊണ്ടുനടക്കാമെന്നും നഖം പോളിഷ് ചെയ്യാനും ബ്രിട്ടീഷ് എയര്‍വേയ്‌സ് പുരുഷ ജീവനക്കാര്‍ക്ക് അനുമതി നല്‍കുന്നുണ്ട്. ആദ്യമായാണ് പുരുഷ ജീവനക്കാര്‍ക്ക് ഇത്തരം കാര്യങ്ങള്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് അനുവദിച്ചു കൊടുക്കുന്നത്.മേക്കപ്പ് ചെയ്യുമ്പോള്‍ സ്വാഭാവിക രൂപം ലഭിക്കുന്ന തരത്തില്‍ ചെയ്യണമെന്ന് എയര്‍വേയ്‌സ് നിര്‍ദേശിച്ചതായി ദി ഇന്‍ഡിപെന്‍ഡന്‍സ് റിപ്പോര്‍ട്ട് ചെയ്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.