...
Home Entertainments രജനികാന്ത്- ലോകേഷ് കനകരാജ് ചിത്രത്തില്‍ ആക്ഷന്‍ ഹീറോ ബാബു ആന്റണിയും

രജനികാന്ത്- ലോകേഷ് കനകരാജ് ചിത്രത്തില്‍ ആക്ഷന്‍ ഹീറോ ബാബു ആന്റണിയും

തമിഴിലെ വമ്പൻ നിർമ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലോകേഷ് വിജയിനെ നായകനാക്കി ഒരുക്കിയ പുതിയ ചിത്രം ലിയോയിലും ബാബു ആന്റണി അഭിനയിക്കുന്നുണ്ട്.

169

വിജയ്‌യുടെ മാസ് ചിത്രം ലിയോയ്ക്ക് ശേഷം രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമയിൽ മലയാളികളുടെ നിത്യഹരിത ആക്ഷന്‍ ഹീറോ ബാബു ആന്റണിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. രജനികാന്തിന്റെ 171 മത് സിനിമയായി ഒരുങ്ങുന്ന ഇതിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

തമിഴിലെ വമ്പൻ നിർമ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലോകേഷ് വിജയിനെ നായകനാക്കി ഒരുക്കിയ പുതിയ ചിത്രം ലിയോയിലും ബാബു ആന്റണി അഭിനയിക്കുന്നുണ്ട്. രജനികാന്ത്, നെല്‍സന്‍ ചിത്രമായ ജയിലര്‍ ആഗസ്റ്റ് 10 ന് റിലീസ് ചെയ്യും.

രജനികാന്തും മലയാള സൂപ്പർ താരം മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ കന്നട സൂപ്പര്‍സ്റ്റാര്‍ ശിവരാജ് കുമാര്‍ ആണ് മറ്റൊരു പ്രധാന താരം. തെന്നിന്ത്യൻ താരം തമന്നയാണ് നായിക. രമ്യ കൃഷ്ണന്‍, വിനായകന്‍, യോഗിബാബു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.