...
Home News International തെരഞ്ഞെടുപ്പ് മല്‍സര വിലക്ക്; ഇമ്രാന്‍ ഖാന് വന്‍ തിരിച്ചടി

തെരഞ്ഞെടുപ്പ് മല്‍സര വിലക്ക്; ഇമ്രാന്‍ ഖാന് വന്‍ തിരിച്ചടി

അടുത്തിടെ പാക് പഞ്ചാബ് തെരഞ്ഞെടുപ്പിലും രാജ്യമെമ്പാടും നടന്ന ഉപതെരഞ്ഞെടുപ്പുകളിലും മിന്നുന്ന മുന്നേറ്റമാണ് പിടിഐ നേടിയത്. ഇമ്രാന്റെ തിരിച്ചുവരവായി ഇത് വ്യാഖ്യാനിക്കപ്പെട്ടിരുന്നു.

221

നടക്കാനിരിക്കുന്ന വിവിധ ഉപതെരഞ്ഞെടുപ്പുകളിലെ വിജയത്തോടെ അധികാത്തിന്റെ ര പാതയിലേക്ക് ശക്തമായി തിരികെ വരാനിരുന്ന മുന്‍ പാക് പ്രധാനമന്ത്രി യായ ഇമ്രാന്‍ ഖാന് കനത്ത തിരിച്ചടിയാണ് തോഷഖാന അഴമിതി കേസിലെ വിധി.

രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഷഹബാസ് ഷരീഫ് സര്‍ക്കാരിനെതിരെ പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍ വന്‍ പ്രക്ഷോഭത്തിന് തയാറെടുത്തിരിക്കവെയാണ് അഞ്ചു വര്‍ഷത്തെ തെരഞ്ഞെടുപ്പ് മല്‍സര വിലക്ക്. പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഞ്ചംഗ ബെഞ്ചിന്റെ തീരുമാനമനുസരിച്ച് മുന്‍ പാക് പ്രധാനമന്ത്രിക്കെതിരെ ക്രിമിനല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കും.

ഈ വിധി പ്രാബല്യത്തിലാകുന്നതോടെ ദേശീയ അസംബ്ലിയിലെ ഇമ്രാന്റെ അംഗത്വം റദ്ദാക്കപ്പെടും.കമ്മീഷന്റെ വിധി അംഗീകരിക്കില്ലെന്ന് ഖാന്റെ പാകിസ്ഥാന്‍ തെഹരീക്-ഇ-ഇന്‍സാഫ് പാര്‍ട്ടി വ്യക്തമാക്കുന്നു. ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ വിധി ചോദ്യം ചെയ്ത് ഹര്‍ജി നല്‍കും. എന്നാല്‍ കേസ് നീണ്ടു പോവുകയും തെരഞ്ഞെടുപ്പ് ഉടന്‍ പ്രഖ്യാപിക്കുകയും ചെയ്താല്‍ ഇമ്രാന് മല്‍സരിക്കാനുള്ള അവസരം നഷ്ടപ്പെടും. അടുത്തിടെ പാക് പഞ്ചാബ് തെരഞ്ഞെടുപ്പിലും രാജ്യമെമ്പാടും നടന്ന ഉപതെരഞ്ഞെടുപ്പുകളിലും മിന്നുന്ന മുന്നേറ്റമാണ് പിടിഐ നേടിയത്. ഇമ്രാന്റെ തിരിച്ചുവരവായി ഇത് വ്യാഖ്യാനിക്കപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വന്നതോടെ പാകിസ്ഥാനിലെമ്പാടും തെഹരീക്-ഇ-ഇന്‍സാഫ് പ്രവര്‍ത്തകര്‍ റോഡിലിറങ്ങി പ്രതിഷേധിച്ചു. ഇസ്ലാമാബാദ്, ലാഹോര്‍, പെഷവാര്‍, കറാച്ചി എന്നിവിടങ്ങളില്‍ വലിയ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

അഴിമതി കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇമ്രാന്‍ ഖാന് തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയത്. പ്രധാനമന്ത്രിയായിരിക്കെ വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റും ലഭിച്ച സമ്മാനങ്ങള്‍ നിയമവിരുദ്ധമായി വിറ്റഴിച്ചതും സ്വത്ത് സംബന്ധിച്ച് തെറ്റായ വിവരം നല്‍കിയതിനുമാണ് നടപടി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.