...
Home Business ബാറ്റ ഇന്ത്യ സ്‌പോർട്‌സ് വെയർ ഭീമനായ അഡിഡാസുമായി പങ്കാളിത്ത ചർച്ചകൾ നടത്തുന്നു

ബാറ്റ ഇന്ത്യ സ്‌പോർട്‌സ് വെയർ ഭീമനായ അഡിഡാസുമായി പങ്കാളിത്ത ചർച്ചകൾ നടത്തുന്നു

കാലത്തിനൊപ്പം മാറാനും, മാറിവരുന്ന ഉപഭോക്തൃ താത്പര്യങ്ങൾക്ക് മുൻഗണന നൽകാനും ബാറ്റ എപ്പോഴും ശ്രമിക്കാറുണ്ട്. യുവതലമുറയുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ ലക്ഷ്യമിട്ട് 500ലധികം സ്‌റ്റോറുകളിലേക്ക് "സ്‌നീക്കർ" ഷൂ ഓഫറുകൾ വിപുലീകരിക്കുമെന്ന് കമ്പനിയുടെ സമീപകാല വാർഷിക റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

190

രാജ്യത്തെ പ്രശസ്‌ത പാദരക്ഷകളുടെ നിർമ്മാതാക്കളായ ബാറ്റ ഇന്ത്യ, അന്താരാഷ്‌ട്ര സ്‌പോർട്‌സ് വെയർ ഭീമനായ അഡിഡാസുമായി തന്ത്രപരമായ പങ്കാളിത്തത്തിനായി ചർച്ചകൾ നടത്തുന്നതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻബിസി-ടിവി18 റിപ്പോർട്ട് ചെയ്യുന്നു.

ബാറ്റ ഇന്ത്യയും അഡിഡാസും തമ്മിൽ നടക്കുന്ന ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു. ഇന്ത്യയുടെ വിപണിയിൽ ഇരുകമ്പനികളും തമ്മിൽ ഒരു സഹകരണം ഉണ്ടാക്കുന്നത് സംബന്ധിച്ചാണ് ചർച്ചകൾ നടക്കുന്നത്. ഇന്ത്യയിലുടനീളമായി 2050ലധികം സ്‌റ്റോറുകളുള്ള ഒരു വലിയ റീട്ടെയിൽ ശൃംഖലയാണ് നിലവിൽ ബാറ്റ ഇന്ത്യയ്ക്കുള്ളത്.

കാലത്തിനൊപ്പം മാറാനും, മാറിവരുന്ന ഉപഭോക്തൃ താത്പര്യങ്ങൾക്ക് മുൻഗണന നൽകാനും ബാറ്റ എപ്പോഴും ശ്രമിക്കാറുണ്ട്. യുവതലമുറയുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ ലക്ഷ്യമിട്ട് 500ലധികം സ്‌റ്റോറുകളിലേക്ക് “സ്‌നീക്കർ” ഷൂ ഓഫറുകൾ വിപുലീകരിക്കുമെന്ന് കമ്പനിയുടെ സമീപകാല വാർഷിക റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ചർച്ചകളുമായി ബന്ധപ്പെട്ട് അഡിഡാസും ബാറ്റ ഇന്ത്യയും അഭിപ്രായങ്ങൾ തേടിയുള്ള വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സിന്റെ അഭ്യർത്ഥനയോട് ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, വരാനിരിക്കുന്ന പങ്കാളിത്തത്തെക്കുറിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.