...
Home News International യൂട്യൂബ് മ്യൂസിക്കിനും പ്രീമിയത്തിനും നേട്ടം; നൂറ് ദശലക്ഷം വരിക്കാരായി

യൂട്യൂബ് മ്യൂസിക്കിനും പ്രീമിയത്തിനും നേട്ടം; നൂറ് ദശലക്ഷം വരിക്കാരായി

ഒരു വർഷത്തിനുള്ളിൽ 20 ദശലക്ഷം അംഗങ്ങളുടെ വളർച്ചയുണ്ടായതായി യുട്യൂബ് വ്യക്തമാക്കിയിട്ടുണ്ട്.

210

യൂട്യൂബ് മ്യൂസിക്കും യൂട്യൂബ് പ്രീമിയവും നൂറ് ദശലക്ഷം വരിക്കാരെന്ന നാഴികക്കല്ല് പിന്നിട്ടു. ഗൂഗിളാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. വിപുലീകരിച്ച ക്ലൗഡ് സ്റ്റോറേജ് നൽകുന്ന സബ്‌സ്‌ക്രിപ്‌ഷൻ സേവനമായ ഗൂഗിൾ വൺ 100 ദശലക്ഷം വരിക്കാരായതായി കമ്പനി സിഇഒ സുന്ദർ പിച്ചൈ അറിയിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ജനുവരി 2024 വരെയുള്ള ട്രയലുകൾ ഉൾപ്പെടുത്തിയാണ് കണക്കുകൾ തയ്യാറാക്കിയത്. ഒരു വർഷത്തിനുള്ളിൽ 20 ദശലക്ഷം അംഗങ്ങളുടെ വളർച്ചയുണ്ടായതായി യുട്യൂബ് വ്യക്തമാക്കിയിട്ടുണ്ട്. 2015 ലാണ് യുട്യൂബ് മ്യൂസിക് അവതരിപ്പിച്ചത്. സബ്‌സ്‌ക്രിഷൻ സർവീസും ഇതോടൊപ്പം ആരംഭിച്ചിരുന്നു.

യുട്യൂബിൽ സമയം ചിലവഴിക്കുന്ന സംഗീത പ്രേമികളെയും യുട്യൂബ് ആരാധകരെയും ലക്ഷ്യം വെച്ചായിരുന്നു പുതിയ സേവനം പ്രഖ്യാപിച്ചത്. തടസങ്ങളില്ലാതെ യുട്യൂബ് ആസ്വദിക്കാനും ബാക്ക്‌ഗ്രൗണ്ട് പ്ലേ ചെയ്യാനും ഡൗൺലോഡ് ചെയ്യാനും ഉള്ള സേവനങ്ങൾ ഉൾപ്പടെ ലോകത്തെ ഏറ്റവും വലിയ കാറ്റലോഗുള്ള ഒരു പൂർണ സംഗീത സേവനമായി യുട്യൂബ് മ്യൂസിക് മാറിയിരുന്നു. ഇന്ന് നൂറിൽ പരം രാജ്യങ്ങളിലും പ്രദേശങ്ങളിലും യുട്യൂബ് മ്യൂസിക് ലഭ്യമാണ്. പ്രീമിയം സബ്‌സ്‌ക്രിപ്ഷനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം സ്‌മാർട്ട് ടിവികളും ടാബ്‌ലെറ്റുകളും പോലെയുള്ള വ്യത്യസ്‌ത ഡിവൈസുകളിൽ ഈ സംവിധാനങ്ങൾ ഉപയോഗിക്കാവുന്നത് അടക്കമുള്ള പ്രീമിയം പ്ലേബാക്ക് അനുഭവം യുട്യൂബ് മെച്ചപ്പെടുത്തിയിരുന്നു. കൂടാതെ 1080p HD-യുടെ മെച്ചപ്പെടുത്തിയ പതിപ്പ് അവതരിപ്പിച്ചു. ജനറേറ്റീവ് എഐ പ്രീമിയം അവതരിപ്പിച്ചു. സാമ്പിൾ ടാബ് അവതരിപ്പിക്കുകയും യൂട്യൂബ് മ്യൂസിക്കിലേക്ക് പോഡ്‌കാസ്റ്റുകൾ കൊണ്ടുവരികയും ചെയ്തിരുന്നു.

നേരത്തെ ക്രിയേറ്റ് വീഡിയോ എന്ന ഫീച്ചർ ആപ്പ് പുതുതായി അവതരിപ്പിച്ചിരുന്നു. ഈ അപ്ഡേറ്റ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സ്വന്തം റേഡിയോ സ്റ്റേഷനുകൾ നിർമിക്കാമായിരുന്നു. എന്നാൽ ഇപ്പോൾ യുട്യൂബ് തന്നെ ഉപയോക്താക്കൾക്കായി റേഡിയോ സ്‌റ്റേഷനുകൾ നിർമിക്കും. അടുത്ത പാട്ട് ഏതാണെന്നത് നമുക്ക് കാണാനുള്ള അവസരവും ഇനിയുണ്ട്. സാധാരണ പ്ലേ ലിസ്റ്റിൽ ഈ സ്റ്റേഷൻ സേവ് ചെയ്യാനുമാകും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.