...
Home News National ‘ഹൈടെക്’ ആണ് ബെംഗളൂരു ട്രാഫിക് പോലീസ്

‘ഹൈടെക്’ ആണ് ബെംഗളൂരു ട്രാഫിക് പോലീസ്

പിഴയടയ്ക്കുന്നത് കൂടുതല്‍ ലളിതമാക്കുക, തര്‍ക്കങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

192

ഗതാഗതനിയമലംഘനവും പിഴയൊടുക്കുന്നതും വിവാദങ്ങൾക്കും പ്രശ്നങ്ങൾക്കും വഴി തുറക്കുന്ന വാർത്തകൾക്കിടയിൽ വ്യത്യസ്ഥരാവുകയാണ് ബെംഗളൂരു ട്രാഫിക് പോലീസ്. ഗതാഗതനിയമലംഘന നോട്ടീസില്‍ ക്യു.ആര്‍. കോഡുകൂടി ഉള്‍പ്പെടുത്തി ‘ഹൈടെക്’ ആയിരിക്കുകയാണ് പോലീസ്. ക്യു.ആര്‍. കോഡ് സ്‌കാന്‍ചെയ്താല്‍ നിയമലംഘനത്തിന്റെ ഫോട്ടോയും പിഴയടയ്ക്കാനുള്ള ലിങ്കും ലഭിക്കും.

പിഴയടയ്ക്കുന്നത് കൂടുതല്‍ ലളിതമാക്കുക, തര്‍ക്കങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ബെംഗളൂരു ട്രാഫിക് പോലീസ് എന്‍ഫോഴ്സ്മെന്റ് ഓട്ടോമേഷന്‍ സെന്റർ ക്യു.ആര്‍. കോഡുള്ള നോട്ടീസുകള്‍ തയ്യാറാക്കി പരിവാഹന്‍ വെബ്സൈറ്റിലുള്ള വാഹന ഉടമയുടെ വിലാസത്തിലേക്ക് അയക്കുകയാണ് ചെയ്യുക. ഇത്തരത്തിൽ നോട്ടീസുകള്‍ അയച്ചുതുടങ്ങിയെന്നാണ് ലഭിക്കുന്ന വിവരം.

ഇന്‍ലന്റിന്റെ മാതൃകയിലാണ് പുതിയ നോട്ടീസുകള്‍ എന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് പരിശോധിച്ചശേഷം ഏതെങ്കിലുംതരത്തിലുള്ള പരാതികളുണ്ടെങ്കില്‍ ട്രാഫിക് പോലീസിന്റെ വെബ്സൈറ്റില്‍ പരാതി സമര്‍പ്പിക്കാം. നിശ്ചിതദിവസത്തിനുള്ളില്‍ പരാതി പരിഹരിക്കാൻ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് ഓട്ടോമേഷന്‍ സെന്ററില്‍ ഉദ്യോഗസ്ഥരുടെ പ്രത്യേകസംഘത്തെ സജ്ജമാക്കിയിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.