ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ ബെർണാഡ് അർനോൾട്ട്; ഇലോൺ മസ്കിനെ മറികടന്നു

ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ സ്ഥാപകൻ ജെഫ് ബെസോസ് 184 ബില്യൺ ഡോളർ ആസ്തിയുമായി ഇലോൺ മസ്‌കിന് തൊട്ടുപിറകിലുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ ആരെന്ന തർക്കത്തിന് അന്ത്യം. ലൂയിസ് വിറ്റണിന്റെ ചെയർമാനും സി.ഇ.ഒ. യുമായ ബെർണാഡ് അർനോൾട്ട്, എലോൺ മസ്‌കിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന പട്ടം സ്വന്തമാക്കി . ഫോർബ്സ് പട്ടിക പ്രകാരം, ഫ്രഞ്ച് ശതകോടീശ്വരനായ അർനോൾട്ടിന്റെയും കുടുംബത്തിന്റെയും ആസ്തി 23.6 ബില്യൺ ഉയർന്ന് 207.6 ബില്യൺ ഡോളറായി വളർന്നിട്ടുണ്ട്. ഡിയോർ, ബൾഗാരി, സെഫോറ തുടങ്ങിയ ആഡംബര ഉൽപ്പന്ന ബ്രാൻഡുകളുടെ പിന്നിലെ സ്ഥാപനമാണ് ലൂയിസ് വിറ്റൻ.

ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അർനോൾട്ടിന്റെ ആസ്തി ടെസ്‌ല സി.ഇ.ഒ. എലോൺ മസ്കിന്റെ ആസ്തിയായ 204.7 ബില്യൺ ഡോളറിനെ മറികടന്നത്. മസ്കിന് ഏകദേശം 13% നഷ്ടം വന്നതിന് പിന്നാലെയാണ് അർനോൾട്ടിന് ഈ പദവി കിട്ടുന്നത്. ബെർണാഡ് അർനോൾട്ടാണോ എലോണ്‍ മസ്കാണോ ആരാണ് ഏറ്റവും വലിയ ധനികനെന്ന കാര്യത്തിൽ 2022 മുതൽ തന്നെ വ്യത്യസ്ഥ റിപ്പോര്‍ട്ടുകള്‍ പ്രകാരം അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. 2022 അവസാനത്തോടെ തന്നെ അർനോൾട്ട് മസ്കിനെ മറികടന്നിരുന്നതായും റിപ്പോർട്ടുണ്ട്. എന്നിരുന്നാലും 199 ബില്യൺ ഡോളർ ആസ്തിയുള്ള മസ്‌ക് തന്നെയാണ് ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന് ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് അവകാശപ്പെടുന്നു. ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ സ്ഥാപകൻ ജെഫ് ബെസോസ് 184 ബില്യൺ ഡോളർ ആസ്തിയുമായി ഇലോൺ മസ്‌കിന് തൊട്ടുപിറകിലുണ്ട്. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം 183 ബില്യൺ ഡോളർ ആസ്തിയുമായി ബെർണാഡ് അർനോൾട്ട് മൂന്നാം സ്ഥാനത്താണ്.

കഴിഞ്ഞ വർഷം ഏപ്രിലിൽ, കമ്പനിയുടെ ഓഹരികൾ റെക്കോർഡ് ഉയരത്തിൽ എത്തിയതോടെയാണ് ബെർണാഡ് അർനോൾട്ടിന്റെ ആസ്തി 200 ബില്യൺ ഡോളർ കവിഞ്ഞത്. നേരത്തെ എലോൺ മസ്‌കും ജെഫ് ബെസോസും നേടിയ ഈ നാഴികക്കല്ല് നേടുന്ന മൂന്നാമത്തെ വ്യക്തിയായി അർനോൾട്ട് മാറി. പേരുകേട്ട ആഡംബര വസ്തുക്കളുടെ പിന്നിലുള്ള സ്ഥാപനമാണ് അർനോൾട്ടിന്റെ എൽവിഎംഎച്ച്. ആഡംബര വസ്തുക്കളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് കാരണം, എൽവിഎംഎച്ച് ഓഹരികളുടെ മൂല്യം 30 ശതമാനം വർധിച്ചതിന് ശേഷം 2023-ൽ അർനോൾട്ടിന്റെ സമ്പത്തിൽ 39 ബില്യൺ ഡോളറിന്റെ വർദ്ധനവുണ്ടായി.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘നിയമ സഭയിൽ നേരിടാൻ പിണറായി’; പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും

മുഖ്യമന്ത്രി വിഡി സതീശനെ നിയമസഭയിൽ നേരിടാൻ പിണറായി വിജയൻ. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന സമിതിയിൽ തീരുമാനമാമായി. പത്ത് കൊല്ലം കേരള മുഖ്യമന്ത്രിയായ ശേഷം നിയമസഭ തിരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെയാണ് പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. കേരളത്തിൽ നിന്നുള്ള പിബി അംഗങ്ങൾ കൂടിയാലോചിച്ച് നിർദ്ദേശം നൽകി. അദ്ദേഹം പ്രതിപക്ഷ...

Keep exploring...

ബം​ഗാളിൽ സ്‌കൂൾ അസംബ്ലിയിൽ ഇനി ‘വന്ദേമാതരം’ നിർബന്ധം; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ സ്‌കൂൾ അസംബ്ലികളിലും...

‘നിയമ സഭയിൽ നേരിടാൻ പിണറായി’; പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും

മുഖ്യമന്ത്രി വിഡി സതീശനെ നിയമസഭയിൽ നേരിടാൻ പിണറായി വിജയൻ. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന...

More News

ബം​ഗാളിൽ സ്‌കൂൾ അസംബ്ലിയിൽ ഇനി ‘വന്ദേമാതരം’ നിർബന്ധം; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ സ്‌കൂൾ അസംബ്ലികളിലും...

‘നിയമ സഭയിൽ നേരിടാൻ പിണറായി’; പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും

മുഖ്യമന്ത്രി വിഡി സതീശനെ നിയമസഭയിൽ നേരിടാൻ പിണറായി വിജയൻ. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന...

തിലക് വർമ്മയെ ടീം ഇന്ത്യ എ യുടെ ക്യാപ്റ്റനായി നിയമിച്ചു; യുവതാരങ്ങൾക്ക് ഇടം നൽകുന്നു

അടുത്ത മാസം ശ്രീലങ്കയിൽ നടക്കുന്ന ഏകദിന ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യ 'എ' പുരുഷ ക്രിക്കറ്റ് ടീമിനെ സ്റ്റാർ ഇടംകൈയ്യൻ...

വി.ഡി. സതീശന്റെ മുഖ്യമന്ത്രി സ്ഥാനം ; ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നിലെ സ്വാധീന ശക്തികൾ

| വേദനായകി കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിഡി സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് തിരഞ്ഞെടുത്തതോടെ സംസ്ഥാന രാഷ്ട്രീയം പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണ്...

അണയുന്ന ‘നരകകവാടം’; ആഗോള താപന ഭീഷണിയിൽ ലോകം

അരനൂറ്റാണ്ടിലേറെയായി തുർക്ക്മെനിസ്താനിലെ കാരാക്കും മരുഭൂമിയിൽ ആളിപ്പടരുന്ന 'നരകകവാടം' (Darvaza gas crater) അണയുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. 'ഗേറ്റ്‌സ് ഓഫ്...

കാലം കരുതിവെച്ച കാവ്യനീതി; വെട്ടിനിരത്തലുകളെ അതിജീവിച്ച വി.ഡി സതീശൻ

| വാമിക 1989-ൽ കെ.എസ്.യു. പ്രസിഡന്റ് പദവിയുടെ പടിവാതിൽക്കൽ നിന്ന് ദൗർഭാഗ്യകരമായി പുറന്തള്ളപ്പെട്ട ഒരു 24-കാരന്റെ നിരാശയിൽ നിന്നാണ് വി.ഡി....

രാഹുൽ ഗാന്ധിയുടെ വിദേശ യാത്രയെ ബിജെപി ചോദ്യം ചെയ്യുന്നു; 11 കോടി രൂപ സമ്പാദിച്ചു, 60 കോടി രൂപ ചെലവഴിച്ചു

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിദേശയാത്ര ആരംഭിച്ചതോടെ ബിജെപിയുടെ രൂക്ഷ വിമർശനം ഉയർന്നു. രാഹുൽ ഗാന്ധിയുടെ...

ട്രംപ്- ഷി ജിൻപിംഗ് കൂടിക്കാഴ്‌ച ‘നമ്മൾ ഒരുമിച്ച് ലോകത്തെ മാറ്റും’, ചൈനയിൽ ഉഭയകക്ഷി ചർച്ചകൾ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ ചൈനയിൽ ഒരു സുപ്രധാന സംസ്ഥാന സന്ദർശനത്തിലാണ്. ബീജിംഗിൽ എത്തിയപ്പോൾ അദ്ദേഹത്തിന് ഗംഭീരമായ...