...
Home News International തോക്കുകൾ കൊണ്ടുള്ള അക്രമം വർദ്ധിക്കുന്നു; നേരിടാൻ ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ ഉപദേശം തേടി ബൈഡൻ

തോക്കുകൾ കൊണ്ടുള്ള അക്രമം വർദ്ധിക്കുന്നു; നേരിടാൻ ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ ഉപദേശം തേടി ബൈഡൻ

അടുത്തകാലത്തായി യുഎസിൽ വെടിവെപ്പ് സംഭവങ്ങൾ വർധിച്ചുവരികയാണ്. ചൊവ്വാഴ്ച ന്യൂ ഓർലിയാൻസിലെ ഒരു ഹൈസ്കൂൾ ബിരുദദാന ചടങ്ങിനിടെയുണ്ടായ വെടിവയ്പ്പിൽ ഒരു വൃദ്ധ കൊല്ലപ്പെടുകയും മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

170

ഏതാനും ദിവസങ്ങളായി അമേരിക്കയിൽ വെടിവയ്പ്പ് സംഭവങ്ങൾ വർധിച്ചുവരുന്നതിനാൽ യുഎസിലെ അക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്ച ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേണിനോട് ഉപദേശം തേടി . 2019-ൽ ക്രൈസ്റ്റ് ചർച്ചിൽ മുസ്ലിംങ്ങളെ ലക്ഷ്യമിട്ടുള്ള കൂട്ട വെടിവയ്പിൽ 51 പേർ കൊല്ലപ്പെട്ടതിനെ കുറിച്ച് ബൈഡൻ പരാമർശിച്ചു.

ആ സമയം സൈനിക മാതൃകയിലുള്ള റൈഫിളുകൾ നിരോധിക്കാൻ ഈ സംഭവം ന്യൂസിലൻഡിനെ പ്രേരിപ്പിച്ചിരുന്നു. ജനങ്ങളുടെ പക്കലുള്ള തോക്ക് തിരികെ വാങ്ങാനുള്ള സംവിധാനവും ഏർപ്പെടുത്തി. ഞങ്ങൾക്ക് നിങ്ങളുടെ മാർഗനിർദേശം ആവശ്യമാണ് എന്ന് ഓവൽ ഓഫീസിൽ ആർഡനുമായുള്ള കൂടിക്കാഴ്ചയിൽ ബിഡൻ പറഞ്ഞു.

നിങ്ങളുടെ ശരിയായ നേതൃത്വം ഈ ആഗോള ഘട്ടത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട് ക്രൈസ്റ്റ് ചർച്ചിൽ സംഭവിച്ചത് പോലെ അക്രമം, തീവ്രവാദം എന്നിവ തടയാനുള്ള ആഗോള ശ്രമം ആയിരുന്നു അത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം അടുത്തകാലത്തായി യുഎസിൽ വെടിവെപ്പ് സംഭവങ്ങൾ വർധിച്ചുവരികയാണ്. ചൊവ്വാഴ്ച ന്യൂ ഓർലിയാൻസിലെ ഒരു ഹൈസ്കൂൾ ബിരുദദാന ചടങ്ങിനിടെയുണ്ടായ വെടിവയ്പ്പിൽ ഒരു വൃദ്ധ കൊല്ലപ്പെടുകയും മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച ടെക്‌സാസിലെ ഉവാൾഡെയിലെ റോബ് എലിമെന്ററി സ്‌കൂളിൽ നടന്ന വെടിവയ്പ്പിൽ 19 കുട്ടികളടക്കം നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.