...
Home Entertainments ബിഗ് ബോസ്: മത്സരാർത്ഥികൾക്ക് ലഭിക്കുന്ന പ്രേക്ഷക പിന്തുണ വളരെ അപകടകരമാണ്

ബിഗ് ബോസ്: മത്സരാർത്ഥികൾക്ക് ലഭിക്കുന്ന പ്രേക്ഷക പിന്തുണ വളരെ അപകടകരമാണ്

ഒരു ടോക്സിക് മനുഷ്യനെ ആഘോഷിക്കാൻ അവസരം ഒരുക്കുന്ന തരത്തിലേക്ക് പലപ്പോഴും ബിഗ്ഗ് ബോസ്സ് മത്സരം മാറുന്നു എന്ന് ഇവിടെ അനുമാനിക്കേണ്ടിയിരിക്കുന്നു.

380

മലയാളി കുടുംബ പ്രേക്ഷകരുടെ ആസ്വാധന രീതിക്ക് മാറ്റം കൊടുത്തുകൊണ്ട് എന്റമോൾ ഷൈൻ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ അവതാരകൻ ആയി അവതരിപ്പിക്കുന്ന റിയാലിറ്റി ഷോ ആണ് ബിഗ്ഗ് ബോസ്സ്. ഒരേ സമയം ആരാധകരും അതേ സമയം വിമർശകരും ആവോളം ഉള്ള പരിപാടി കൂടെയാണിത്.

എന്നാൽ കഴിഞ്ഞ കുറച്ച് സീസൺ ആയി തുടർന്ന് പോകുന്ന ഒരു ശൈലി ഈ വർഷവും മുടക്കം കൂടാതെ എടുത്തിട്ടുണ്ട് ബിഗ്ഗ് ബോസ്സ് വീട്ടിൽ. വളരെ പെട്ടന്ന് ദേഷ്യം വരുന്ന ഒരു മത്സരാർത്ഥി എല്ലാ വർഷവും ഉണ്ടാകും. മാത്രമല്ല കാണികളുടെ പൂർണ്ണ പിന്തുണ ഈ ആൾക്ക് തന്നെ ആയിരിക്കും എന്നതാണ്. പൊതുവെ ടോക്സിക് മനുഷ്യരോട് മലയാളികൾക്ക് ഉള്ള സിമ്പത്തി മനോഭാവത്തിന്റെ മറ്റൊരു മുഖം തന്നെയാണിത്.

ഒരു സീസണിൽ ഏറ്റവും കൂടുതൽ ജന പിന്തുണ ഉണ്ടായിരുന്ന, ആ വർഷത്തെ ഏറ്റവും വലിയ ടോക്സിക് മത്സരാർത്ഥി ആയിരുന്ന ആളായിരുന്നു രജത്ത് കുമാർ. പക്ഷെ സഹ മൽസരാർത്ഥിയെ ശരീരികമായി ഉപദ്രവിക്കുകയും മത്സരത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു. തുടർന്ന് വന്ന സീസൺ അതുപോലെ മറ്റൊരു ടോക്സിക് കളിക്കാരനെ അവതരിപ്പിച്ചു. റോബിൻ രാധാകൃഷ്ണൻ. അവിടെയും ഇതേ കാര്യം തന്നെ തുടർന്നു.

കൂടെ ഉള്ള ആളെ കയ്യേറ്റം ചെയ്യുകയും കളിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഒട്ടും പതിവ് തെറ്റിക്കാതെ ഈ വർഷവും ഈ കളി തുടരുന്നു. ഈ വർഷത്തെ ടീമിൽ ഉള്ള അസി റോക്കി എന്ന മത്സരാർത്ഥിയെ വീട്ടിൽ നിന്നും പുറത്താക്കി എന്നാണ് ലഭിക്കുന്ന വിവരം. കൂടെ മത്സരിക്കുന്ന സിജോ എന്ന മത്സരാർത്ഥിയെ കായികമായി ഉപദ്രവിച്ചതാണ് കാരണം എന്നും അറിയുന്നു.

പക്ഷെ ഈ മത്സരാർത്ഥികൾക്ക് ഒക്കെയും ലഭിക്കുന്ന പ്രേക്ഷക പിന്തുണ വളരെ അപകടകരമാണ്. ഒരു ടോക്സിക് മനുഷ്യനെ ആഘോഷിക്കാൻ അവസരം ഒരുക്കുന്ന തരത്തിലേക്ക് പലപ്പോഴും ബിഗ്ഗ് ബോസ്സ് മത്സരം മാറുന്നു എന്ന് ഇവിടെ അനുമാനിക്കേണ്ടിയിരിക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.