...
Home News National രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചു; ജാതി രാഷ്ട്രീയം ലക്ഷ്യമിട്ട് ബിജെപി

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചു; ജാതി രാഷ്ട്രീയം ലക്ഷ്യമിട്ട് ബിജെപി

26 പുതിയ നിയമ ഭേദഗതി ബില്ലുകളും ഇതിനകം അവതരിപ്പിച്ച മറ്റു മൂന്നു ബില്ലുകളുമാണ്​ പാര്‍ലമെന്‍റിന്‍റെ ​ശൈത്യകാല സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക.

359

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചതോടെ ജാതി രാഷ്​ട്രീയം ലക്ഷ്യമിട്ട് ബിജെപി കളത്തിലിറങ്ങി.തെരഞ്ഞെടുപ്പ്​ അടുത്തുവരുന്ന ഉത്തര്‍പ്രദേശില്‍ പട്ടിക വര്‍ഗ വിഭാഗത്തിന്‍റെ പട്ടിക ഭേദഗതിചെയ്യാനാണ്​​ കേന്ദ്ര -സംസ്​ഥാന സര്‍ക്കാറുകളുടെ ഇപ്പോഴത്തെ നീക്കം.

നടക്കാനിരിക്കുന്ന പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തില്‍ പട്ടിക വിപുലീകരണവുമായി ബന്ധപ്പെട്ട ഭേദഗതി വരുത്താനുള്ള നിയമനിര്‍മാണ നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവെക്കാനാണ് സാധ്യത. ഇതോടൊപ്പം തന്നെ ത്രിപുരയിലും സമാനമായ ഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും. പ്രതിപക്ഷമായ തൃണമൂലില്‍ നിന്ന്​ കടുത്ത വെല്ലുവിളി ബിജെപി നേരിടുന്ന സംസ്ഥാനമാണ്​ ത്രിപുര.

26 പുതിയ നിയമ ഭേദഗതി ബില്ലുകളും ഇതിനകം അവതരിപ്പിച്ച മറ്റു മൂന്നു ബില്ലുകളുമാണ്​ പാര്‍ലമെന്‍റിന്‍റെ ​ശൈത്യകാല സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക. കഴിഞ്ഞ വർഷം പാര്‍ലമെന്‍റ്​ പാസാക്കിയ മൂന്ന്​ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ബില്ലുകളാണ്​ ഇതില്‍ പ്രധാനം. കഴിഞ്ഞ ചൊവ്വാഴ്ച ലോക്​സഭ പുറത്തിറക്കിയ ബുള്ളറ്റിനില്‍ ഈ ബില്ലുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്​.

നേരത്തെ, സംസ്​ഥാന സര്‍ക്കാറിന്‍റെ ശിപാര്‍ശയെ തുടര്‍ന്ന്​ പാര്‍ലമെന്‍റ്​ ഈ വര്‍ഷം ആദ്യം തമിഴ്​നാട്ടിലെ പട്ടികജാതി ​പട്ടികയില്‍ കേന്ദ്രസർക്കാർ ഭേദഗതി വരുത്തിയിരുന്നു. പക്ഷെ യു.പി സര്‍ക്കാര്‍ ഇതുവരെ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിട്ടില്ലെന്ന്​ യുപി കാബിനറ്റ് മന്ത്രി പ്രതികരിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.