...
Home News National ജനങ്ങളെ ധ്രുവീകരിച്ച ബിജെപി അതിന്റെ പ്രവർത്തന രീതികളും പരിപാടികളും മാറ്റുകയാണ്

ജനങ്ങളെ ധ്രുവീകരിച്ച ബിജെപി അതിന്റെ പ്രവർത്തന രീതികളും പരിപാടികളും മാറ്റുകയാണ്

ഫ്യുഡൽ പരിപാടികളും ആയി നടന്നിരുന്ന കുറെ കുടുംബങ്ങളുടെ പാർട്ടികൾ സോഷ്യലിസം എന്നത് തേങ്ങാപ്പീര പോലെ ഇടയ്ക്കു ചേർത്ത് "ഫാസിസത്തിനെ പ്രതിരോധിക്കാൻ വേണമെങ്കിൽ ഞങ്ങളെ ജയിപ്പിച്ചേക്കു" എന്ന വാദമൊന്നും ഇനി ജയിക്കില്ല.

156

| അനീഷ് മാത്യു

രാജ്യത്തിലെ ജനങ്ങളെ ആവശ്യത്തിന് പോളറൈസ് ചെയ്തതിനു ശേഷം ബിജെപി അതിന്റെ പ്രവർത്തന രീതികളും പരിപാടികളും സ്ട്രാറ്റജിയും മാറ്റുക ആണ്. ഫ്യുഡൽ പരിപാടികളും ആയി നടന്നിരുന്ന കുറെ കുടുംബങ്ങളുടെ പാർട്ടികൾ സോഷ്യലിസം എന്നത് തേങ്ങാപ്പീര പോലെ ഇടയ്ക്കു ചേർത്ത് “ഫാസിസത്തിനെ പ്രതിരോധിക്കാൻ വേണമെങ്കിൽ ഞങ്ങളെ ജയിപ്പിച്ചേക്കു” എന്ന വാദമൊന്നും ഇനി ജയിക്കില്ല.

താലിബാൻ അധികാരത്തിൽ വന്ന അന്ന് രാത്രിയും ഡൌൺ വിത്ത് അമേരിക്കൻ ഇമ്പേറിയലിസം എന്ന് താലിബാനെതിരെയുള്ള പ്രതിക്ഷേധപരിപാടിക്ക് വിളിച്ചു ചെണ്ട കൊട്ടി പാടുന്ന ജെഎന്യു പരിപാടിക്കാർക്കും ഇനി വല്ല ഗാർഡിയനിലോ ഏതെങ്കിലും എൻജിയോയിലോ ജോലി ചെയ്യാം. പിന്നെന്താണ് വഴി ?

ഇന്ത്യ ഒരു ദരിദ്ര രാജ്യം ആണ് . നമ്മൾ മിഡിൽ ഇൻകം ക്‌ളാസ് എന്ന് വിളിക്കുന്നവരിൽ ബഹുഭൂരിപക്ഷവും ലോകനിലവാരത്തിൽ കണക്കക്കിയാൽ ദരിദ്രർ ആണ്. ഞങ്ങൾ അധികാരത്തിൽ വന്നാൽ അവരുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്ന പരിപാടികൾ നടപ്പിലാക്കാൻ സാധിക്കുന്ന ഗവണ്മെന്റ് നമുക്ക് ഉണ്ടാക്കാൻ ആകുമെന്ന് ജനങ്ങളോട് പറയണം.

അതിനൊരു റോൾ മോഡൽ ആയി കേരളം ഉണ്ടല്ലോ. അല്ലെങ്കിൽ സുര്ജിത്തിന്റെ നേത്രത്വത്തിൽ കമ്യുണിസ്റ്റുകൾക്ക് നിയന്ത്രണം ഉണ്ടായിരുന്ന യുപിഎ ഒന്നിന്റെ കാലത്ത് നടപ്പിലാക്കിയ പരിപാടികൾ ഓര്മിപ്പിക്കണം . സമ്പത്തു ഉണ്ടാക്കാനുള്ള സാഹചര്യം എല്ലാവര്ക്കും സൃഷ്ടിക്കുക, ജീവിത നിലവാരം ഉയർത്തുക, കൂടുതൽ തുല്യത ഉണ്ടാക്കുക എന്നത് ആണ് വേണ്ടത്.

ഇതിലൊക്കെ ശ്രദ്ധ കേന്ദ്രികരിക്കുക. അതേപോലെ ടോക്കണിസം എന്നൊക്കെ ഉള്ള വരട്ടുതത്വങ്ങളിലും കാര്യമില്ല. ഒരു ആദിവാസി വനിതാ പ്രസിഡണ്ട് ആകുന്നു എങ്കിൽ അതിനെ അതിന്റെ മെറിറ്റിൽ കാണുക തന്നെ വേണം. അംഗീകരിക്കാം അല്ലെങ്കിൽ ശക്തമായ എതിർസ്ഥാനാര്ഥിയെ കൊണ്ടുവരാം. ശത്രുഘ്‌നൻ സിൻഹയെ എതിർ സ്ഥാനാർഥി ആക്കിയിട്ടു ടോക്കെനിസം എന്ന് പറഞ്ഞാൽ പട്ടിണിപാവമായ ആയ ആദിവാസി പോലും ചിരിച്ചു ചിരിച്ചു മരിക്കും

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.