...
Home News Kerala കേരളത്തിൽ ബി.ജെ.പി അഭിമുഖീകരിക്കുന്നത് കടുത്ത പ്രതിസന്ധി; കാരണം ചൂണ്ടിക്കാട്ടി പിപി മുകുന്ദൻ

കേരളത്തിൽ ബി.ജെ.പി അഭിമുഖീകരിക്കുന്നത് കടുത്ത പ്രതിസന്ധി; കാരണം ചൂണ്ടിക്കാട്ടി പിപി മുകുന്ദൻ

കേരളത്തിലെ ബിജെപിയെ സംബന്ധിച്ച് ഇനി എന്തു തീരുമാനമാണെങ്കിലും എടുക്കേണ്ടത് കേന്ദ്രമാണെന്നും മുകുന്ദന്‍ പറഞ്ഞു

416

കേരളത്തിൽ ഇപ്പോൾ ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നതായും പാർട്ടി കടുത്ത പ്രതിസന്ധിയിലാണെന്നും ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ പി.പി മുകുന്ദൻ പറയുന്നു. നേതാക്കൾ തമ്മിൽ ഐക്യവും മനപ്പൊരുത്തവുമില്ല. പ്രവർത്തകർ നിരാശരും നിസ്സംഗരുമായി മാറിയെന്നുംഅദ്ദേഹം വിമര്‍ശിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉയർന്ന തെരഞ്ഞെടുപ്പ് കോഴക്കേസ്, കൊടകര കള്ളപ്പണ കേസ് എന്നീ വിവാദങ്ങൾ ഉണ്ടായപ്പോൾ കെ സുരേന്ദ്രൻ മാറി നിൽക്കണമായിരുന്നുവെന്നും ഇക്കാര്യം ഇതു വരെ പരസ്യമായി ഇക്കാര്യം പറയാതിരുന്നത് കേന്ദ്രത്തിന് താല്‍പര്യമില്ലാത്തതു കൊണ്ടാണെന്നും മുകുന്ദന്‍ കൂട്ടിച്ചേർത്തു.

എന്തു കൊണ്ടാണ് കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ ചിറ്റമ്മനയം എടുക്കുന്നത് എന്ന് മനസ്സിലാകാത്തതു കൊണ്ടാണ് കേന്ദ്രത്തിന് ഇ മെയില്‍ അയച്ചതെന്നും പത്രങ്ങളോട് എല്ലാ കാര്യങ്ങളുംവിശദീകരിച്ചതെന്നും പി.പി മുകുന്ദന്‍ വ്യക്തമാക്കി.

കേരളത്തിലെ ബിജെപിയെ സംബന്ധിച്ച് ഇനി എന്തു തീരുമാനമാണെങ്കിലും എടുക്കേണ്ടത് കേന്ദ്രമാണെന്നും മുകുന്ദന്‍ പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.