...
Home News Kerala തെരഞ്ഞെടുപ്പിൽ കെ സുധാകരന്റെ പോസ്റ്റർ ഒട്ടിക്കുന്ന ബിജെപി അനുഭാവികൾ

തെരഞ്ഞെടുപ്പിൽ കെ സുധാകരന്റെ പോസ്റ്റർ ഒട്ടിക്കുന്ന ബിജെപി അനുഭാവികൾ

കണ്ണൂർ പോലെയൊരു മണ്ഡലത്തിൽ മുസ്ലീം വോട്ടില്ലാതെ ജയിക്കില്ലെന്നും നിലവിൽ കേരളത്തിൽ ബിജെപി ആയി നിന്നാൽ ഗുണമില്ലെന്നും തിരിച്ചറിഞ്ഞത് കൊണ്ട് മാത്രം കോൺഗ്രസുകാരനായി തുടരുന്ന ആളാണ് കെ.സുധാകരൻ.

202

| ശ്രീകാന്ത് പികെ

നിങ്ങൾ ഒരു കണ്ണൂർക്കാരനാണെന്നെങ്കിൽ അല്ലെങ്കിൽ കണ്ണൂരിൽ നിന്നുള്ള സുഹൃത്ത് ഉണ്ടെങ്കിൽ കണ്ണൂരിലെ ബിജെപിക്കാർക്ക് കെ.സുധാകരനോടുള്ള അഭിപ്രായം എന്തെന്ന് ചോദിച്ചു നോക്കൂ. വെറുതെ പറയുന്നതല്ല ലോകസഭാ തെരഞ്ഞെടുപ്പിൽ സുധാകരന്റെ പോസ്റ്റർ ഒട്ടിക്കുന്ന ബിജെപി അനുഭാവികളെ നേരിട്ട് കണ്ടിട്ടുണ്ട്. അടിയുറച്ച മോദി ഭക്തനായിരിക്കുകയും സുധാകരന് വോട്ട് കുത്തുകയും ചെയ്യുന്ന സംഘികൾ കുടുംബത്തിൽ തന്നെയുണ്ട്.

കേരളത്തിൽ പൊതുവിലും കണ്ണൂരിൽ പ്രത്യേകിച്ചും ആർ.എസ്.എസുകാർക്ക് ഏറ്റവും പ്രീയപ്പെട്ടവൻ മാത്രമല്ല അവർ ആവേശ പൂർവ്വം സ്വീകരിക്കുന്ന കോൺഗ്രസ് നേതാവാണ് കെ.സുധാകരൻ. കണ്ണൂരിൽ ആർ.എസ്.എസ് നടത്തിയ കൊലപാതകങ്ങൾക്ക് പോലും അവർക്ക് അനുകൂലമായ വാദങ്ങൾ പരസ്യമായി പറഞ്ഞു ജില്ലാ കോൺഗ്രസ് ഘടകത്തെ കൂടി വെട്ടിലാക്കിയ ചരിത്രം സുധാകരനുണ്ട്. കണ്ണൂരിൽ പൊതു പരിപാടികൾക്ക് നിങ്ങൾ വന്നു നോക്കൂ, അയാൾ പി.സി.സി അധ്യക്ഷൻ ആകും മുന്നേ തന്നെ കോൺഗ്രസുകാരേക്കാൾ ആവേശത്തോടെ കൂടെ നിന്ന് സെൽഫിയെടുക്കാൻ മത്സരിക്കുന്നവരാണ് സംഘികൾ.

ഇന്നേവരെ ആർ.എസ്.എസിനെതിരെ ഒരു രാഷ്ട്രീയ വിമർശനം കെ.സുധാകരൻ പറഞ്ഞതായി കേൾക്കില്ല. തനിക്ക് തോന്നിയാൽ താൻ ബിജെപിയിലേക്ക് പോകുമെന്ന് വിവാദ പ്രസ്താവന പറഞ്ഞ കൂട്ടത്തിൽ സുധാകരൻ പറഞ്ഞ കാര്യമുണ്ട്, ബിജെപിയിലേക്ക് ക്ഷണിച്ചു കൊണ്ട് തന്നെ അനേകം മുൻ നിര നേതാക്കൾ തന്നെ സമീപിച്ചിട്ടുണ്ടെന്ന്.

എങ്ങനെയാണ് ആർ.എസ്.എസുകാർ ഒരാളെ തങ്ങളുടെ കൂട്ടത്തിലേക്ക് സ്വകാര്യമായി ക്ഷണിക്കുന്നത്. ഏത് കാരണം കൊണ്ടാണ് അവർക്ക് അയാൾ ക്ഷണിക്കപ്പെടേണ്ട ആളാണെന്നു തോന്നുന്നത്. കണ്ണൂർ പോലെയൊരു മണ്ഡലത്തിൽ മുസ്ലീം വോട്ടില്ലാതെ ജയിക്കില്ലെന്നും നിലവിൽ കേരളത്തിൽ ബിജെപി ആയി നിന്നാൽ ഗുണമില്ലെന്നും തിരിച്ചറിഞ്ഞത് കൊണ്ട് മാത്രം കോൺഗ്രസുകാരനായി തുടരുന്ന ആളാണ് കെ.സുധാകരൻ.

കോൺഗ്രസ് പാർടിയിലെ പോലെ കെ.സുധാകരന് എന്റെ കുട്ടികൾ ആർ.എസ്.എസുകാർക്കിടയിലുമുണ്ട്. അതിൽ പെട്ട ചിലരാണ് ഇ.പി ജയരാജനെ വെടി വച്ചിട്ടത്. സുധാകരന് വേണ്ടി എന്നും ചാവേറാകാറുള്ള ലീഗ് അണികൾക്ക് ഒരു കാലത്തും ബോധം വെക്കില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.