...
Home Sports അർജന്റീനയോട് പരാജയം; പാരീസ് ഒളിംപിക്‌സിന് യോഗ്യത നേടാനാവാതെ ബ്രസീൽ

അർജന്റീനയോട് പരാജയം; പാരീസ് ഒളിംപിക്‌സിന് യോഗ്യത നേടാനാവാതെ ബ്രസീൽ

മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു കാനറിപ്പടയുടെ തോൽവി. വിജയത്തോടെ അർജന്റീന പാരീസ് ഒളിംപിക്‌സിലേക്ക് യോഗ്യത നേടി. യോഗ്യതാ റൗണ്ടിൽ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കാണ് പാരീസ് ഒളിമ്പിക്‌സില്‍ പങ്കെടുക്കാനാവുക.

239

ഈ വർഷം നടക്കാനിരിക്കുന്ന പാരീസ് ഒളിംപിക്‌സിന് യോഗ്യത നേടാനാവാതെ ബ്രസീൽ. ഇന്ന് നടന്ന യോഗ്യതാ മത്സരത്തിൽ അർജന്റീന അണ്ടർ 23 ടീമിനോട് പരാജയപ്പെട്ടതോടെയാണ് നിലവിലെ ഒളിംപിക് സ്വർണ മെഡൽ ജേതാക്കളായ ബ്രസീലിന് പാരീസിലേക്കുള്ള വഴിയടഞ്ഞത്.

മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു കാനറിപ്പടയുടെ തോൽവി. വിജയത്തോടെ അർജന്റീന പാരീസ് ഒളിംപിക്‌സിലേക്ക് യോഗ്യത നേടി. യോഗ്യതാ റൗണ്ടിൽ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കാണ് പാരീസ് ഒളിമ്പിക്‌സില്‍ പങ്കെടുക്കാനാവുക. രണ്ടാം സ്ഥാനക്കാരായാണ് അര്‍ജന്റീന പാരീസിലേക്ക് യോഗ്യത നേടിയത്. പരാഗ്വേയാണ് ഒന്നാം സ്ഥാനത്ത്. ബ്രസീല്‍ മൂന്നാമതായാണ് ബ്രസീല്‍ ഫിനിഷ് ചെയ്തത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.