പരാജയപ്പെടാനുള്ള ബ്രസീലിന്റെ തീരുമാനം വര്‍ഗ താല്‍പ്പര്യത്തിന്റേത് കൂടിയാവുന്നു

തോല്‍വിയുടെ തീരത്ത് നില്‍ക്കുമ്പോഴും ജയിച്ച ടീമിന്റെ തലയെടുപ്പ് ലോകത്ത് ഒരു ഫുട്‌ബോള്‍ ടീമിന് മാത്രമേ അവകാശപ്പെടാനാവു. അതാണ് ബ്രസീല്‍.

| പ്രീജിത്ത് രാജ്

ബ്രസീലിന്റെ തോല്‍വിയില്‍ വിജയികളായത് കാമറൂണാണ്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നും ഖത്തറിലെത്തിയ കാമറൂണ്‍ കണ്ണീരണിയാതെ തിരിച്ചുപോവുന്നത് ബ്രസീലിന്റെ കളിഹൃദയത്തിന്റെ വിശാലത കൊണ്ടാണ്. ഇരുപതിലേറെ അവസരങ്ങള്‍ ഉണ്ടായിട്ടും കാമറൂണിന്റെ വല കുലുങ്ങാന്‍ പാടില്ലെന്ന ദൃഡനിശ്ചയം ബ്രസീല്‍ നേരത്തെ കൈക്കൊണ്ടിരുന്നുവെന്ന് തോന്നുന്നു. തോറ്റാലും ജയിച്ചാലും ജി ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാര്‍ട്ടറിലേക്കെത്തുമെന്ന് ബ്രസീലിനറിയാമായിരുന്നു. ഒരു ആഫ്രിക്കന്‍ രാജ്യത്തിലെ പാവപ്പെട്ട ഫുട്‌ബോള്‍ ആരാധകരുടെ സന്തോഷത്തിന് തിരികൊളുത്തിയിട്ട് പ്രീ ക്വാര്‍ട്ടറില്‍ കളിക്കാമെന്ന ബ്രസീലിന്റെ തീരുമാനം വര്‍ഗ താല്‍പ്പര്യത്തിന്റേതുകൂടിയാവുന്നു.

ഫുട്‌ബോളില്‍ ജയവും പരാജയവും അനിവാര്യമാണ്. ബ്രസീലിന് അത് നന്നായി അറിയാം. രണ്ടാം ലോകയുദ്ധത്തിനുശേഷം 1950ല്‍ ബ്രസീലില്‍ ലോകകപ്പ് ഫുട്‌ബോള്‍ പുനരാരംഭിച്ചപ്പോള്‍, ചരിത്രം കണ്ട എക്കാലത്തെയും ആവേശകരമായ കലാശക്കളി ഫുട്‌ബോള്‍ ലോകത്തിന് മറക്കാനാവില്ല. അന്നൊരു ജൂലൈ 16ന് മാറക്കാന സ്റ്റേഡിയത്തില്‍ ലാറ്റിനമേരിക്കന്‍ ശക്തികളായ ബ്രസീലും ഉറുഗ്വേയും നേര്‍ക്കുനേര്‍ നിന്നു. മൈതാനം ഇരമ്പിയാര്‍ക്കുന്ന ആവേശത്തില്‍ അഡമിര്‍, സീസിന്യോ, ജയര്‍ കൂട്ടുകെട്ടിന്റെ ഒത്താശയോടെ ഫ്രായിക്ക ബ്രസീലിനെ മുന്നിലെത്തിച്ചു.

മിനിട്ടുകള്‍ക്കകം ഉറുഗ്വേയുടെ ക്യാപ്റ്റര്‍ വരേലയുടെ നേതൃത്വത്തില്‍ മനോഹരമായ ഒരു ഗോളിന്റെ ചിത്രം ആ മൈതാനത്ത് സമനില വരച്ചു. മാറക്കാന സ്റ്റേഡിയത്തില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയം പടപടാ മിടിച്ച നിമിഷങ്ങളില്‍ കാല്‍പ്പന്ത് കളിയുടെ സമസ്തസൗന്ദര്യവും പുറത്തെടുത്ത കളിയഴകില്‍ മധ്യനിരക്കാരന്‍ പെരസിന്റെ കാലില്‍നിന്ന് ഉയര്‍ന്നുവന്ന പന്ത് ചാടിപ്പിടിച്ച് ഘിഗ്ഗിയ ഒരു വോളിയോടെ ലക്ഷ്യം വച്ചപ്പോള്‍ അത് തടയാനുള്ള ശ്രമത്തില്‍ ഗോളി ബാര്‍ബോസ നിലത്തുകിടന്നുരുളുന്നത് മാത്രമേ ബ്രസീലുകാര്‍ കണ്ടുള്ളു. രണ്ട് ഒന്ന്.

ഉറുഗ്വേ ലോകചാമ്പ്യന്‍മാരായി. മാറക്കാനയില്‍, തങ്ങളുടെ തട്ടകത്തില്‍ നേരിട്ട പരാജയത്തില്‍ ബ്രസീലുകാര്‍ തളര്‍ന്നുപോയില്ല. തുടര്‍ന്ന് 1958ലും 1962ലും 1970ലും 1994ലും 2002ലും ലോകകപ്പ് ഉയര്‍ത്തിയ ഫുട്‌ബോള്‍ സാമ്രാജ്യമാണ് ബ്രസീല്‍. സൗദിഷേക്ക് കുടിക്കുന്നതിനിടയില്‍ ഫുട്‌ബോളിന്റെ ചരിത്രം മനസ്സിലാക്കുന്നതും ഏവര്‍ക്കും നന്നായിരിക്കും.

തോല്‍വിയുടെ തീരത്ത് നില്‍ക്കുമ്പോഴും ജയിച്ച ടീമിന്റെ തലയെടുപ്പ് ലോകത്ത് ഒരു ഫുട്‌ബോള്‍ ടീമിന് മാത്രമേ അവകാശപ്പെടാനാവു. അതാണ് ബ്രസീല്‍. കളിക്കളത്തില്‍ പൂര്‍ണപ്രഭ ചൊരിയുന്ന ബ്രസീലിന്റെ സാംബ മാജിക്കിന്റെ തിളക്കം കെടുത്താന്‍ കവിതയെഴുത്താണ് ഫുട്‌ബോളെന്ന് കരുതുന്നവര്‍ക്ക് സാധിക്കില്ല. ബ്രസീലിന്റെ പ്രകമ്പനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഒരു ഭൂകമ്പത്തിലെന്നപോലെ ലോക ഫുട്ബോള്‍ രംഗത്തെ അത് എക്കാലത്തും പിടിച്ചുകുലുക്കും. സഹിച്ചിരുന്ന് ഞങ്ങളുടെ പിള്ളേരുടെ കളിയഴക് കാണുക, ആസ്വദിക്കുക. ശാന്തരായിരിക്കുക.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...