...
Home News International അക്രമത്തിന് പ്രേരിപ്പിക്കുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തി; ഖല്‍സ ടെലിവിഷന്‍ ലിമിറ്റഡിന്റെ സംപ്രേഷണം തടഞ്ഞ് ബ്രിട്ടന്‍

അക്രമത്തിന് പ്രേരിപ്പിക്കുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തി; ഖല്‍സ ടെലിവിഷന്‍ ലിമിറ്റഡിന്റെ സംപ്രേഷണം തടഞ്ഞ് ബ്രിട്ടന്‍

2021 ഡിസംബര്‍ 30-ന് കെ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത 'പ്രൈം ടൈം' പ്രോഗ്രാമിന്റെ പേരില്‍ കമ്പനിക്ക് സസ്പെന്‍ഷന്‍ നോട്ടീസ് നല്‍കിയതിന് ശേഷമാണ് ഓഫീസ് ഓഫ് കമ്മ്യൂണിക്കേഷന്‍സ് (ഓഫ്കോം) ഈ ആഴ്ച തീരുമാനം പ്രഖ്യാപിച്ചത്.

175

രാജ്യത്തെ സംപ്രേഷണ നിയമങ്ങള്‍ ലംഘിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് യു കെയിലെ മീഡിയ നിരീക്ഷണ അതോറിറ്റി ഖല്‍സ ടെലിവിഷന്‍ ലിമിറ്റഡിന്റെ സംപ്രേഷണ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. 2021 ഡിസംബര്‍ 30-ന് കെ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത ‘പ്രൈം ടൈം’ പ്രോഗ്രാമിന്റെ പേരില്‍ കമ്പനിക്ക് സസ്പെന്‍ഷന്‍ നോട്ടീസ് നല്‍കിയതിന് ശേഷമാണ് ഓഫീസ് ഓഫ് കമ്മ്യൂണിക്കേഷന്‍സ് (ഓഫ്കോം) ഈ ആഴ്ച തീരുമാനം പ്രഖ്യാപിച്ചത്.

95 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു തത്സമയ ചര്‍ച്ചാ പരിപാടിയില്‍ ‘അക്രമത്തിന് പ്രേരിപ്പിക്കുന്ന’ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയതായി കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്റര്‍ പറഞ്ഞു. ഖലിസ്ഥാന്‍വാദം പ്രചരിപ്പിക്കുന്ന രീതിയിലുള്ള പരിപാടിയാണിതെന്നാണ് ആരോപണം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.