...
Home News National ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലൂടെയുള്ള പശുക്കടത്ത് തടയാൻ ക്രമീകരണവുമായി ബിഎസ്എഫ്

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലൂടെയുള്ള പശുക്കടത്ത് തടയാൻ ക്രമീകരണവുമായി ബിഎസ്എഫ്

നിലവിൽ 15 മുതൽ 50 കിലോമീറ്റർ വരെ അതിർത്തി പ്രദേശങ്ങളിൽ ബിഎസ്എഫിന്റെ സംരക്ഷണമുണ്ട്. ഇവിടങ്ങളിൽ ലോക്കൽ പോലീസിന്റെ കൂടി സഹകരണത്തോടെയാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

432

രാജ്യാതിർത്തിയിലെ പശുക്കടത്ത് തടയാൻ പുതിയ സാങ്കേതിക വിദ്യയുമായി സുരക്ഷാ സേന ബിഎസ്എഫ്. അന്താരാഷ്‌ട്ര അതിർത്തി പ്രദേശങ്ങളിലൂടെ കന്നുകാലി കടത്ത് വ്യാപകമായ സാഹചര്യത്തിലാണ് സേനയുടെ നടപടി.

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലൂടെ നടക്കുന്ന പശുക്കടത്ത് തടയാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് എന്ന വിവരം ബിഎസ്എഫ് ഡയറക്ടർ ജനറൽ പങ്കജ് കുമാർ സിംഗാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇന്ത്യയിൽ നിന്ന് രാജ്യാന്തര അതിർത്തിയിലൂടെ കന്നുകാലികളെ കടത്തുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രവൃത്തി തടയാൻ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു. അവസാന മൂന്നോ നാലോ വർഷമായി സാങ്കേതിക ഉപകരണങ്ങൾ നവീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ 15 മുതൽ 50 കിലോമീറ്റർ വരെ അതിർത്തി പ്രദേശങ്ങളിൽ ബിഎസ്എഫിന്റെ സംരക്ഷണമുണ്ട്. ഇവിടങ്ങളിൽ ലോക്കൽ പോലീസിന്റെ കൂടി സഹകരണത്തോടെയാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

ഇന്ത്യ ബംഗ്ലാദേശുമായി 4,096 കിലോമീറ്റർ പങ്കിടുന്നു, അതിൽ പശ്ചിമ ബംഗാൾ 2,216 കിലോമീറ്റർ പങ്കിടുന്നു. 950 കിലോമീറ്റർ വടക്കൻ ബംഗാൾ അതിർത്തി പങ്കിടുന്നു, അതിൽ 110 കിലോമീറ്റർ വേലികെട്ടിയിട്ടുണ്ട്. കള്ളക്കടത്ത് തടയാൻ പുതിയ സുരക്ഷാവേലി സ്ഥാപിച്ചിട്ടുണ്ടെന്ന് ഡയറക്ടർ ജനറൽ അറിയിച്ചു. ഈ വേലികൾ ശക്തവും ദീർഘകാലം നിലനിൽക്കുന്നതുമാണ്. ആര് ക്കും വെട്ടിമുറിക്കാനോ അതില് കുടുങ്ങാനോ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.