...
Home News Kerala കേരളത്തിലെ തുടർച്ചയായ മഴയ്ക്ക് കാരണം “ബട്ടർഫ്‌ളൈ എഫക്ട്”; വിശദീകരണവുമായി ​ഗവേഷകർ

കേരളത്തിലെ തുടർച്ചയായ മഴയ്ക്ക് കാരണം “ബട്ടർഫ്‌ളൈ എഫക്ട്”; വിശദീകരണവുമായി ​ഗവേഷകർ

നേച്ചർ ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇവിടുത്തെ മഴയ്ക്ക് പിന്നിലെ കാരണമായി പ്രതിപാദിക്കുന്നത് ബട്ടർഫ്‌ളൈ എഫക്ട് എന്ന പ്രതിഭാസത്തെയാണ്.

194

കേരളത്തിലുണ്ടാകുന്ന നിർത്താതെയുള്ള മഴയ്ക്ക് കാരണം “ബട്ടർഫ്‌ളൈ എഫക്ട്”എന്ന് ​ഗവേഷകർ. ഇന്ത്യൻ- നോർവീജിയൻ ശാസ്ത്രജ്ഞർ അന്താരാഷ്‌ട്ര മാഗസിനായ നേച്ചർ ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇവിടുത്തെ മഴയ്ക്ക് പിന്നിലെ കാരണമായി പ്രതിപാദിക്കുന്നത് ബട്ടർഫ്‌ളൈ എഫക്ട് എന്ന പ്രതിഭാസത്തെയാണ്.

ഇവർനടത്തിയ പഠനത്തിൽ ഇവിടെയുള്ള അതിശക്തമായ മഴയും ആർട്ടിക്കിലെ മഞ്ഞ് ദ്രുതഗതിയിലുള്ള ഉരുകുന്നതും തമ്മിൽ ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു . ഇന്ത്യയിൽ നിന്ന് 9000 കിലോമീറ്റർ അകലെയാണ് ആർട്ടിക് സ്ഥിതി ചെയ്യുന്നത്. പക്ഷെ ഇവിടെ സംഭവിക്കുന്ന ചെറിയ മാറ്റം കൊണ്ടുപോലും വലിയ ഫലങ്ങള്‍ ഉണ്ടാകുന്ന പ്രതിഭാസത്തെയാണ് ബട്ടര്‍ഫ്‌ളൈ എഫക്ട് എന്ന് പറയുന്നത്.

ഇന്ത്യയിലെ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിലെ (NCPOR) അന്തരീക്ഷ-സമുദ്ര ഇടപെടലുകളെക്കുറിച്ചുള്ള പഠനത്തിൽ വിദഗ്ധനായ സൗരവ് ചാറ്റർജിയുടെ നേതൃത്വത്തിലാണ് “ആർട്ടിക് സമുദ്രത്തിലെ മഞ്ഞുവീഴ്ചയും ഇന്ത്യൻ വേനൽക്കാല മൺസൂൺ മഴയുടെ തീവ്രതയും തമ്മിലുള്ള ബന്ധം” എന്ന തലക്കെട്ടിലുള്ള പഠനം നടത്തിയത്.

വർദ്ധിച്ചുവരുന്ന ആഗോള താപനം വളരെ വേഗത്തിൽ ബാധിക്കുന്ന മേഖലയാണ് ആർട്ടിക് പ്രദേശങ്ങൾ. ഏത് രീതിയിലാണ് ഇത് ബാധിക്കുന്നത് എന്നതിനെ കുറിച്ച് ഇനിയും കൂടുതൽ പഠനങ്ങൾ നടത്തേണ്ടി വരും എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.