...
Home Technology എഐ യിൽ കരിയർ അപ്ഡേറ്റ്; ജോലി സാധ്യത കൂടുതലെന്ന് റിപ്പോർട്ട്‌

എഐ യിൽ കരിയർ അപ്ഡേറ്റ്; ജോലി സാധ്യത കൂടുതലെന്ന് റിപ്പോർട്ട്‌

ഉത്പാദന ക്ഷമത കൈവരിക്കുന്നതില്‍ എഐ നൈപുണ്യം നേടിയ തൊഴിലാളികള്‍ അത്യാവശ്യമാണ്.

240

എഐ വന്നാൽ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഒരു വിഭാഗം തൊഴിലാളികൾ. എന്നാൽ മറ്റൊരു ഭാഗത്ത്‌ എഐ കാരണം ഉണ്ടാകാൻ പോകുന്ന കരിയർ അപ്ഡേറ്റുകളാണ് ചർച്ചാവിഷയം. എ.ഐ. ടെക്‌നോളജി പൂര്‍ണതോതില്‍ വികസിച്ചാല്‍ രാജ്യത്ത് ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ കരിയറില്‍ വന്‍ കുതിച്ചു ചാട്ടം ഉണ്ടാക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്. ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളത്തില്‍ 54% വരെ വര്‍ധനവുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്.

ഇന്ത്യയിലെ 97% തൊഴിലാളികളും എഐ അവരുടെ കരിയറില്‍ നല്ല സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ആമസോണ്‍ വെബ് സര്‍വീസ് വ്യക്തമാക്കുന്നു. സാമ്പത്തിക മേഖല മുതല്‍ നിര്‍മാണ മേഖല വരെ ഇന്ത്യയിലെ വ്യവസായ മേഖലയില്‍ എഐ ഒരു നിര്‍ണായക സ്വാധീനമായി വികസിക്കുകയാണ്. അതുകൊണ്ടുതന്നെ ഉത്പാദന ക്ഷമത കൈവരിക്കുന്നതില്‍ എഐ നൈപുണ്യം നേടിയ തൊഴിലാളികള്‍ അത്യാവശ്യമാണ്.

95% ഇന്ത്യന്‍ തൊഴിലാളികളും തങ്ങളുടെ കരിയര്‍ വികസിപ്പിക്കുന്നതില്‍ എഐ സ്‌കില്‍ വര്‍ധിപ്പിക്കുന്നതിന് അതീവ താത്പര്യം പ്രകടിപ്പിക്കുന്നവരാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ തലമുറയില്‍പ്പെട്ട 95% പേരും എഐ നൈപുണ്യം വര്‍ധിപ്പിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നവരാണ്. എഐ സാങ്കേതികവിദ്യ തങ്ങളുടെ സ്ഥാപനത്തിന്റെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുമെന്ന് 68% തൊഴിലാളികളും വിശ്വസിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.