...
Home News National ന്യൂസ് ക്ലിക്കിനെതിരായ അന്വേഷണം ഏറ്റെടുത്ത് സിബിഐ

ന്യൂസ് ക്ലിക്കിനെതിരായ അന്വേഷണം ഏറ്റെടുത്ത് സിബിഐ

നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും ന്യൂസ് ക്ലിക്കിനെതിരെ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇതുമായി ബന്ധപ്പെട്ട് ന്യൂസ് പോര്‍ട്ടലിന്റെ ചില വസ്തുവകകളും കണ്ടുകെട്ടിയിട്ടുണ്ട്.

177

രാജ്യത്തെ പ്രമുഖ സംഘപരിവാർ വിരുദ്ധ ഓണലൈൻ മാധ്യമമായ ന്യൂസ് ക്ലിക്കിനെതിരായ അന്വേഷണം ഏറ്റെടുത്ത് സിബിഐ. ചൈനയിൽ നിന്നുള്ള സംഭാവന സ്വീകരിച്ചതിലെ ചട്ടലംഘനം അന്വേഷിക്കും. ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുരകായസ്തയുടെ വീട്ടില്‍ സിബിഐയുടെ എട്ടംഗ സംഘം പരിശോധന നടത്തി.

ഇതോടൊപ്പം, പ്രബീര്‍ പുരകായസ്തയുടെ പങ്കാളിയും എഴുത്തുകാരിയുമായ ഗീതാ ഹരിഹരനെ ചോദ്യം ചെയ്തുവെന്നും സൂചനയുണ്ട്. പ്രബീര്‍ പുരകായസ്തയും എച്ച് ആര്‍ മാനേജര്‍ അമിത് ചക്രവര്‍ത്തിയും അറസ്റ്റിലാണ്. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും ന്യൂസ് ക്ലിക്കിനെതിരെ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇതുമായി ബന്ധപ്പെട്ട് ന്യൂസ് പോര്‍ട്ടലിന്റെ ചില വസ്തുവകകളും കണ്ടുകെട്ടിയിട്ടുണ്ട്.

ഈ മാസം നാലിന് ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലും മുംബൈയിലുമായി 20 ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ചൈനീസ് ബന്ധം ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ന്യൂസ് ക്ലിക്കിലെ മാധ്യമ പ്രവര്‍ത്തകര്‍ താമസിക്കുന്ന ഇടങ്ങളിലാണ് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, ഹാര്‍ഡ് ഡിസ്‌ക് അടക്കമുള്ളവ പിടിച്ചെടുത്തിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.