സെലിബ്രറ്റി ക്രിക്കറ്റ് ലീഗിന്റെ കേരള ടീമിനെ പ്രഖ്യാപിച്ചു. പതിനേഴംഗ കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ നായകൻ കുഞ്ചാക്കോ ബോബന്‍ ആണ്. ടൂര്‍ണമെന്റ് ആരംഭിക്കുന്നത് ഫെബ്രുവരി 23നാണ്. എട്ട് ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാവുക. തെലുഗു വാരിയേഴ്സ്, കര്‍ണാടക ബുള്‍ഡോസേഴ്സ്, പഞ്ചാബ് ഡി ഷേര്‍, ബോജ്പുരി ദബാംഗ്സ്, ബംഗാള്‍ ടൈഗേഴ്സ്, ചെന്നൈ റൈനോസ്, മുംബൈ ഹീറോസ് എന്നിവരാണ് മറ്റു ടീമുകൾ.
കുഞ്ചാക്കോ ബോബന്‍ ക്യാപ്റ്റനായ ടീമിൽ ഉണ്ണി മുകുന്ദന്‍, വിവേക് ഗോപന്‍, സൈജു കുറുപ്പ്, മണികുട്ടന്‍, അര്‍ജുന്‍ നന്ദകുമാര്‍, സിദ്ധാര്‍ത്ഥ് മേനോന്‍, ഷെഫീഖ് റഹ്മാന്‍, നിഖില്‍ കെ മേനോന്‍, വിജയ് യേശുദാസ്, പ്രജോദ് കലാഭവന്‍, ജീന്‍ പോള്‍ ലാല്‍, സഞ്ജു ശിവറാം, ആസിഫ് അലി, രാജീവ് പിള്ള, പ്രശാന്ത് അലക്സാണ്ടര്‍, സിജു വില്‍സണ്‍ തുടങ്ങിയവരാണുള്ളത്.
തെലുഗു വാരിയേഴ്സാണ് സെലിബ്രറ്റി ക്രിക്കറ്റ് ലീഗിലെ നിലവിലെ ചാംപ്യന്മാര്‍. തെലുഗു ടീം തന്നെയാണ് ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയതും. അവർ കിരീട നേട്ടം കൈവരിച്ചത് 2015, 2016, 2017, 2023 വര്‍ഷങ്ങളിലായിരുന്നു. അതുപോലെ തന്നെ 2013, 2014 വർഷങ്ങളിൽ കര്‍ണാടക ബുള്‍ഡോസേഴ്സും 2011, 2012 വർഷങ്ങളിൽ ചെന്നൈ റൈനോസും രണ്ട് കിരീടങ്ങളും 2019ൽ മുംബൈ ഹീറോസ് ഒരു കിരീടവും നേടിയിരുന്നു. 2014, 2017 വര്‍ഷങ്ങളില്‍ കേരള സ്ട്രൈക്കേഴ്സ് റണ്ണേഴ്സ് അപ്പായിരുന്നു.



