...
Home Entertainments സുരേഷ് ഗോപി ചിത്രം ജെഎസ്‌കെയുടെ റീലീസ് തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ്

സുരേഷ് ഗോപി ചിത്രം ജെഎസ്‌കെയുടെ റീലീസ് തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ്

സംവിധായകന്‍ പ്രവീണ്‍ നാരായണനാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ റീലീസ് തടഞ്ഞ വിവരം പുറത്തുവിട്ടിരിക്കുന്നത്. ചിത്രം 27 ന് റിലീസ് ചെയ്യാനാവില്ലെന്നും സംവിധായകന്‍ പറയുന്നു.

264

പ്രവീണ്‍ നാരായണന്റെ സംവിധാനത്തില്‍ സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന കോര്‍ട്ട് റൂം ത്രില്ലര്‍ സിനിമയായ ‘ജെഎസ്‌കെയുടെ (ജാനകി vs സ്‌റ്റേറ്റ് ഓഫ് കേരള) റിലീസ് തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ്. ജൂണ്‍ 27ന് തീയേറ്ററുകളില്‍ എത്താനിരുന്ന ചിത്രത്തിന്റെ റിലീസാണ് തടഞ്ഞത്. ചിത്രത്തിന്റെ സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയായതായും U/A 13+ റേറ്റിങ് ലഭിച്ചെന്നും കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

സംവിധായകന്‍ പ്രവീണ്‍ നാരായണനാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ റീലീസ് തടഞ്ഞ വിവരം പുറത്തുവിട്ടിരിക്കുന്നത്. ചിത്രം 27 ന് റിലീസ് ചെയ്യാനാവില്ലെന്നും സംവിധായകന്‍ പറയുന്നു. ജെഎസ്‌കെയുടെ പ്രദര്‍ശനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരിക്കെയാണ് റിലീസ് തടയപ്പെട്ടിരിക്കുന്നത്. ഏതാനും ദിവസങ്ങളായി ചിത്രത്തിന്റെ പ്രൊമോഷനും നടക്കുന്നുണ്ടായിരുന്നു.

കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് കോസ്‌മോസ് എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ജെ. ഫനീന്ദ്ര കുമാര്‍ ആണ്. സുരേഷ് ഗോപിയുടെ മകന്‍ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ജെഎസ്‌കെയ്ക്കുണ്ട്. ചിന്താമണി കൊലക്കേസ് കഴിഞ്ഞു വീണ്ടും 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുരേഷ്‌ഗോപി വീണ്ടുമൊരു വക്കീല്‍ വേഷം ചെയ്യുന്നതെന്നതാണ് ജെഎസ്കെ ജാനകി vs സ്‌റ്റേറ്റ് ഓഫ് കേരളയുടെ പ്രധാന ആകര്‍ഷണം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.