കേന്ദ്ര ബജറ്റ്: പണമുള്ളവനും വൻകിടക്കാരാനും മാത്രം ആശ്വസിക്കാൻ കഴിയുന്ന ഒന്ന്

ഇന്ത്യയിലെ 142 അതിസമ്പന്നരുടെ ആകെ ആസ്തി കോവിഡ് കാലത്ത് 23 ലക്ഷം കോടിയിൽ നിന്ന് 53 ലക്ഷം കോടിയിലെത്തി. എന്നുവച്ചാൽ 130% വർധന. ഈ പുതിയ സർക്കാർ സ്പോൺസർഡ് അതി വരേണ്യർക്ക് ഒരു ബുദ്ധിമുട്ടും ഈ ബജറ്റ് കാരണമില്ല

| കെ എസ് ശബരീനാഥൻ

“ഇവിടെ എല്ലാവർക്കും സുഖം, അവിടെയും സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു” എന്ന് കത്തുകളിൽ എഴുതാറില്ലേ?അതുപോലെയാണ് ഇന്നത്തെ കേന്ദ്രബജറ്റ്. എല്ലാം അടിപൊളിയായി പോകുന്നു എന്ന ഒരു പ്രതീതിയാണ് കേന്ദ്രസർക്കാർ നൽകുന്നത്. വളർച്ചയുടെ ട്രാക്കിൽ നമ്മൾ എത്തിക്കഴിഞ്ഞു എന്നുപറയുന്ന ഇക്കണോമിക് സർവ്വേയെ ആധാരമാക്കികൊണ്ടു ഉറപ്പില്ലാത്ത വളർച്ച നിരക്കുകൾ കൊട്ടിഘോഷിക്കുന്നതാണ് ബജറ്റും.

കോവിഡിന്റെ രണ്ടു വർഷങ്ങൾ നമുക്ക് നൽകിയ പ്രഹരങ്ങൾ ചെറുതല്ല.ഏറ്റവും കൂടുതൽ സാമ്പത്തിക അസമത്വം നേരിടുന്ന രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട്. 4.6 കോടി ഭവനങ്ങളാണ് കോവിഡ് കാരണം ദാരിദ്ര്യത്തിൽ അകപ്പെട്ടത്. വിശപ്പിന്റെ റാങ്കിംഗ് ലിസ്റ്റിൽ ഏറ്റവും മോശപ്പെട്ട അവസ്ഥയിൽ (116 റാങ്ക് ) നാം നിൽക്കുന്നു. കോവിഡ് മഹാമാരി വന്നതിനുശേഷം malnutrition, stunting, wasting എന്ന ആരോഗ്യ അളവുകോലുകൾ ഭീതിപെടുത്തുകയാണ്.

84% കുടുംബങ്ങളുടെയും സാമ്പത്തികനില കഴിഞ്ഞ വർഷങ്ങളിൽ പിന്നിലേക്ക് പോയി എന്നും റിപ്പോർട്ടുകൾ പറയുന്നു.ഇതാണ് രാജ്യത്തിന്റെ ശരിയായ അവസ്ഥയെങ്കിലും ഇതിനെക്കുറിച്ച് ഒരു പരാമർശവും ബജറ്റിലില്ല. എന്നുമാത്രമല്ല, പാവങ്ങളുടെ പല അവകാശങ്ങളും എടുത്തുകളയാൻ ശ്രമിക്കുന്നുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ, പണമുള്ളവനും വൻകിടക്കാരാനും മാത്രം ആശ്വസിക്കാൻ കഴിയുന്ന ഒരു ബജറ്റാണിത്. കോവിഡ് കാലത്ത് പാവങ്ങൾക്ക് ഏക ആശ്രയം മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആയിരുന്നു. ഈ ബജറ്റിൽ തൊഴിലുറപ്പിൽ ഉള്ള നീക്കിവെപ്പ് മുൻവർഷത്തേക്കാൾ 25,000 കോടി രൂപ കുറവാണ്. ഇന്ത്യ ഏറ്റവും വലിയ പ്രതിസന്ധി അനുഭവിക്കാൻ പോകുന്നത് ഭേദപ്പെട്ട രീതിയിൽ തൊഴിലുറപ്പ് നടക്കുന്ന കേരളത്തിലായിരിക്കും.

സർക്കാർ നൽകുന്ന സബ്സിഡികൾ വൻതോതിൽ 27% വെട്ടിക്കുറച്ചു. പ്രത്യേകിച്ച് പെട്രോളിയത്തിനും കീടനാശിനികൾക്കും ഇതിന്റെ ആഘാതം ഏൽക്കാൻ പോകുന്നത് കർഷകർക്കും അസംഘടിത തൊഴിലാളികൾക്കും ദിവസവേതനക്കാർക്കുമാണ്. ലക്ഷകണക്കിന് പുതിയ തൊഴിലവസരങ്ങൾ കൊണ്ടുവരും എന്ന് പറയുമ്പോൾ ഇന്ത്യ ഇപ്പോൾ നേരിടുന്ന തൊഴിലില്ലായ്മയെ കുറിച്ചും ഒരക്ഷരം മിണ്ടുന്നില്ല.

പിന്നെ, സംസ്‌ഥാനങ്ങൾക്ക് അധികതുകയായി 1 ലക്ഷം കോടി നൽകുമെന്ന് പറയുന്നത് പ്രഥമദൃഷ്ട്യാ സ്വാഗതാർഹമാണ് . പക്ഷേ ഈ ഒരു കണക്കിന് അപ്പുറം അതിന്റെ മാനദണ്ഡങ്ങൾ, ഏതൊക്കെ മേഖലകൾ എന്നുകൂടി അറിഞ്ഞതിനുശേഷം മാത്രമേ പൂർണമായ ഒരു അഭിപ്രായം പറയുവാൻ കഴിയുകയുള്ളൂ

ഇന്ത്യയിലെ 142 അതിസമ്പന്നരുടെ ആകെ ആസ്തി കോവിഡ് കാലത്ത് 23 ലക്ഷം കോടിയിൽ നിന്ന് 53 ലക്ഷം കോടിയിലെത്തി. എന്നുവച്ചാൽ 130% വർധന. ഈ പുതിയ സർക്കാർ സ്പോൺസർഡ് അതി വരേണ്യർക്ക് ഒരു ബുദ്ധിമുട്ടും ഈ ബജറ്റ് കാരണമില്ല, പക്ഷേ തൊഴിലും വരുമാനവും കുട്ടികളുടെ വിദ്യാഭ്യാസവും നഷ്ടപ്പെട്ട് ജീവിക്കുന്ന ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തിൽ തന്നെ തളച്ചു നിർത്തുന്ന ഒരു ബജറ്റായി ഇത് മാറും.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ താൻ രാജിവെക്കില്ലെന്നും കേന്ദ്രത്തിന് അവരെ പിരിച്ചുവിടാൻ കഴിയുമെന്നും തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ ബുധനാഴ്‌ച പറഞ്ഞു. സംസ്ഥാനം ഒരു തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചില്ല. മറിച്ച് ഒരു ക്രൂരതയാണ്‌ നടന്നതെന്നും തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ബിജെപിയെ "ധാർമ്മികമായി" പരാജയപ്പെടുത്തിയെന്നും...

Keep exploring...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

More News

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം...

‘ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും’: മാര്‍ക്കോ റൂബിയോ

ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ...