...
Home News National ദേശീയ സുരക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യുന്നു: കോണ്‍ഗ്രസ്

ദേശീയ സുരക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യുന്നു: കോണ്‍ഗ്രസ്

അരുണാചല്‍ അതിര്‍ത്തിക്ക് സമീപം സ്ഥാപിക്കപ്പെട്ട ചൈനീസ് ഗ്രാമത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് ചോദിച്ചു.

185

രാജ്യത്തിന്റെ ദേശീയ സുരക്ഷയില്‍ കേന്ദ്രം ഭരിക്കുന്ന മോദിസര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം അരുണാചല്‍ അതിര്‍ത്തിക്ക് സമീപം സ്ഥാപിക്കപ്പെട്ട ചൈനീസ് ഗ്രാമത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് ചോദിച്ചു.

എന്ത് കാരണത്താലാണ് ഇന്ത്യ ചൈനയില്‍ നിന്നുള്ള ഇത്തരം നീക്കങ്ങളെ സഹിഷ്ണുതയോടെ നിരീക്ഷിക്കുന്നതെന്ന് ചോദിച്ച ഗൗരവ് വല്ലഭ് പുകമറയ്ക്കുള്ളില്‍ ഒളിക്കാതെ പ്രധാനമന്ത്രി മോദി ജനങ്ങളുടെ ആശങ്കകള്‍ക്ക് ഉത്തരം നല്‍കണമെന്നും ആവശ്യപ്പെടുകയുണ്ടായി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.