...
Home News National ചന്ദ്രയാൻ- 3 ചരിത്ര ദൗത്യവുമായി ഉയർന്നപ്പോഴും ചരിത്രത്തിൽ കിടപ്പുണ്ട്, നെഹ്‌റുവിന്റെ ആ കൈയൊപ്പ്

ചന്ദ്രയാൻ- 3 ചരിത്ര ദൗത്യവുമായി ഉയർന്നപ്പോഴും ചരിത്രത്തിൽ കിടപ്പുണ്ട്, നെഹ്‌റുവിന്റെ ആ കൈയൊപ്പ്

പ്രതിമകളുണ്ടാക്കിയും മോടി പിടിപ്പിച്ച പാർലമെന്റ് കെട്ടിടം പണിതും സമയം കളയാതെ അയാൾ ഇന്ത്യയെ വാനോളം ഉയർത്തുകയായിരുന്നു. ചന്ദ്രയാൻ- 3 ചരിത്ര ദൗത്യവുമായി ഉയർന്നു പൊങ്ങുമ്പോഴും ചരിത്രത്തിൽ കിടപ്പുണ്ട്, നെഹ്‌റുവിന്റെ ആ കൈയൊപ്പ്.

177

| ഹരിമോഹൻ

1964-ൽ മരിച്ച നെഹ്‌റുവും 1969-ൽ സ്ഥാപിക്കപ്പെട്ട ഐ.എസ്.ആർ.ഒയും തമ്മിലെന്തു ബന്ധം? ചരിത്രം തിരുത്താൻ ശ്രമിക്കുന്നവർ പലതവണ ചരിത്രരേഖകളിൽ നിന്നു നീക്കം ചെയ്യാൻ ശ്രമിച്ച യാഥാർഥ്യം ഇന്നിങ്ങനെ രാജ്യം അഭിമാന നിമിഷത്തിൽ അഭിരമിക്കുമ്പോൾ ആവർത്തിച്ചു പറയേണ്ടതുണ്ട്.

1969 ഓഗസ്റ്റ് 15-ന് ബംഗളൂരു ആസ്ഥാനമായാണ് ഐ.എസ്.ആര്‍.ഒ രൂപീകരിച്ചത്. വിക്രം സാരാഭായിയായിരുന്നു ആദ്യ ഡയറക്ടര്‍. എന്നാൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1961-ല്‍ ബഹിരാകാശ വകുപ്പിന്റെ ചുമതല ഇന്ത്യന്‍ ആണവോര്‍ജ വകുപ്പിന് കൈമാറി. അക്കാലത്ത് ഹോമി ജെ. ഭാഭയായിരുന്നു ആണവോര്‍ജ വകുപ്പിന്റെ തലവന്‍.

1962-ല്‍ വിക്രം സാരാഭായിയെ ഡയറക്ടറാക്കി ഇന്‍കോസ്പാര്‍ (Indian National Committee for Space Research) എന്ന സമിതി രൂപീകരിച്ചു. ഇന്‍കോസ്പാർ 1963 നവംബര്‍ 21-ന് തുമ്പയില്‍ നിന്നും ആദ്യ റോക്കറ്റ് വിക്ഷേപിക്കുകയും ചെയ്തു. 1969-ലാണ് ഇന്‍കോസ്പാർ ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിക്ക് കീഴിലുള്ള ഒരു ഉപദേശക സമിതിയാക്കുകയും ഐ.എസ്.ആര്‍.ഒയ്ക്ക് തുടക്കമിടുകയും ചെയ്തത്. അന്ന് ഇന്ദിരാഗാന്ധിയായിരുന്നു പ്രധാനമന്ത്രി. ബഹിരാകാശവകുപ്പിന് രൂപം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ ഐ.എസ്.ആര്‍.ഒയെ ആ വകുപ്പിനു കീഴിലാക്കി.

1964 മെയ് 27 നാണ് ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ചത്. അതായത്, തുമ്പയിലെ ലോഞ്ച് പാഡില്‍ നിന്നും ആദ്യ റോക്കറ്റും വിക്ഷേപിച്ച് ഒരു വര്‍ഷത്തിനു ശേഷം. നെഹ്‌റുവിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ് ഐ.എസ്.ആർ.ഒയായി രൂപാന്തരം പ്രാപിച്ചത്. പ്രതിമകളുണ്ടാക്കിയും മോടി പിടിപ്പിച്ച പാർലമെന്റ് കെട്ടിടം പണിതും സമയം കളയാതെ അയാൾ ഇന്ത്യയെ വാനോളം ഉയർത്തുകയായിരുന്നു. ചന്ദ്രയാൻ- 3 ചരിത്ര ദൗത്യവുമായി ഉയർന്നു പൊങ്ങുമ്പോഴും ചരിത്രത്തിൽ കിടപ്പുണ്ട്, നെഹ്‌റുവിന്റെ ആ കൈയൊപ്പ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.