. നാസർ മാലിക്
സ്വന്തം സമുദായം വരെ തള്ളി പറയുന്ന വാരിയൻ കുന്നനെയും ആലി മുസ്ലിയാരെയും കമ്മ്യൂണിസ്റ്റുകൾ ഏറ്റെടുക്കുന്നത് കാണുന്നത് നേരം എനിക്ക് സന്തോഷം ആണ് . അവർക്ക് അതിനുള്ള യോഗ്യതയും ഉണ്ട് . ബാക്കി ഏത് രാഷ്ട്രീയ വിഷയങ്ങളിൽ ഇല്ലെങ്കിലും ഈ കാര്യത്തിൽ കൃത്യമായും ഉണ്ട് . വാരിയൻ കുന്നന് വേണ്ടി എഴുതി എന്ന പേരിൽ ഒരു ചന്ദ്രികയും ഇന്നേ വരെ പൂട്ടി പോയിട്ടില്ല . എന്നാൽ ദേശാഭിമാനി പൂട്ടി പോയിട്ട് ഉണ്ട് . എ കെ ജി അറസ്റ്റ് വരിച്ചിട്ടുണ്ട് .
ഈ വർത്തമാന കാലത്ത് വരെ കമ്മ്യൂണിസ്റ്റുകാർ വാരിയൻ കുന്നനും ആലി മുസ്ലിയാരും കലാപകാരികൾ ആണെന്ന് പറഞ്ഞിട്ടില്ല . അപ്പോഴും 1921 ലെ ബ്രിട്ടീഷ് വിരുദ്ധ സമരത്തെ മുസ്ളീംങ്ങളുടെ എടുത്ത് ചാട്ടം എന്ന് പറഞ്ഞു കൊണ്ടാണ് ഇന്നും സമുദയത്തിലെ പ്രബലർ നടക്കുന്നത് .
ഏത് ഇസം ആയാലും അതിന്റെ നന്മയെ അങ്ങിനെ തന്നെ കാണും തിന്മയെ അങ്ങിനെയും കാണും . അത് മുസ്ളീം സമുദായം ആയാലും കമ്മ്യൂണിസം ആയാലും . വാരിയന്റെ ഒരു പുസ്തകം വന്നത് തൊട്ട് വാരിയൻ കുന്നനെയും ആലി മുസ്ലിയാരെയും അന്ന് നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തെയും അവിവേകം ആണെന്ന് സ്ഥാപിക്കാൻ നടക്കുന്നവരിൽ മുൻ പന്തിയിൽ ഉള്ളത് മുസ്ളീം സമുദായത്തിലെ ചില സംഘടനകൾ തന്നെയാണ് . എന്നാൽ അവരോട് പോലും ബുക്ക് ഇറക്കിയവർക്ക് നേരാ വണ്ണം മറുപടി പറയാൻ വയ്യാ . വാരിയൻ കുന്നനെ അറിയുന്ന നിങ്ങൾ ആരെയാണ് ഭയക്കുന്നത് ? ആരെ ഭയന്നാണ് നിങ്ങൾ സത്യം പറയാൻ മടിക്കുന്നത് .
ഇനി വാരിയനും ആലി മുസ്ലിയാരും കലാപകാരികൾ ആണെന്ന് പറയുന്ന ഇവിടുത്തെ ചിലരോട് ഒന്ന് കൂടി ചോദിക്കാൻ ഉണ്ട് . ആരായിരുന്നു മമ്പുറം തങ്ങൾ ? സമാന്റെ ഖുതുബ് ആയിരുന്നു മമ്പുറം തങ്ങൾ . സമാന്റെ ഖുതുബ് നിങ്ങളോട് ഒക്കെ സമ്മതം ചോദിച്ചിട്ട് ആണല്ലോ അല്ലെ ബ്രിട്ടീഷ്കാർക്ക് എതിരെ യുദ്ധം ചെയ്തത് ?



