സിനിമയെക്കാൾ ആഘോഷിക്കപ്പെട്ട കഥാപാത്രങ്ങളുമായി ‘ആട്3’ എത്തുന്നു

ഓരോ കഥാപാത്രത്തിനും പ്രത്യേക ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഉൾപ്പെടെ വലിയൊരു ട്രെൻഡ് സെറ്റ് തന്നെ ആയിരുന്നു ആട്.

ഫ്രൈഡേ ഫിലിംസ് ന്റെ ബാനറിൽ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ നായകൻ ആയി 2015 ൽ പുറത്തിറങ്ങിയ സിനിമയാണ് ‘ആട്’. ആദ്യ റിലീസ് തിയേറ്ററിൽ വലിയ വിജയം നേടിയിരുന്നില്ല. പക്ഷെ സിനിമ ഓടിടിയിൽ വന്നതിന് ശേഷം ആടിനെ ഏറ്റെടുത്തത് വലിയ ഒരു പ്രേക്ഷകർ ആണ്. അതോടു കൂടെ കേരളത്തിൽ ഷാജി പാപ്പനും പിള്ളേരും ട്രെൻഡ് ആയി മാറി. ഷാജി പാപ്പൻ സ്റ്റൈൽ മുണ്ട് വരെ കേരള വിപണി കീഴടക്കുന്ന തരത്തിൽ ആയിരുന്നു സിനിമ ട്രെൻഡ് ഉണ്ടാക്കിയത്.

പിന്നീട് രണ്ട് വർഷത്തിന് ശേഷം ആട് 2 മായിട്ട് ഷാജി പാപ്പനും സംഘവും വീണ്ടും വന്നു. അതോടു കൂടെ ഷാജി പാപ്പനേക്കാൾ തരംഗം ആയി വിനായകന്റെ ഡ്യൂഡ് എന്ന കഥാപാത്രം. സിനിമയെക്കാൾ ആഘോഷിക്കപ്പെട്ട കഥാപാത്രങ്ങൾ ആണ് ആട് എന്ന സിനിമയുടെ വലിയ പ്രതേകത എന്ന് പറയേണ്ടി വരും. ഓരോ കഥാപാത്രത്തിനും പ്രത്യേക ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഉൾപ്പെടെ വലിയൊരു ട്രെൻഡ് സെറ്റ് തന്നെ ആയിരുന്നു ആട്.

വളരെ അപ്രതീക്ഷിതമായി ഇതാ ഫ്രൈഡേ ഫിലിംസ് ആട് 3 അന്നൗൺസ്‌ ചെയ്തിരിക്കുന്നു. സിനിമയുടെ സംവിധായകൻ മിഥുൻ ഉൾപ്പെടെ അണിയറ പ്രവർത്തകർ എല്ലാവരും അവരുടെ സോഷ്യൽ മീഡിയ വഴി ‘ഇനി അങ്ങോട്ട് ആട്കാലം’ എന്ന തലക്കെട്ടോട് കൂടിയാണ് പോസ്റ്റർ പങ്ക് വെച്ചത്.

ഒരു സമയത്ത് ട്രോൾ പേജുകൾ അടക്കിവാണ കഥാപാത്രങ്ങൾ വീണ്ടും വരുന്നു എന്നത് പ്രേക്ഷകരെയും ട്രോളന്മാരെയും കുറച്ചൊന്നുമല്ല ത്രസിപ്പിക്കുന്നത്. എന്തായാലും ഷാജി പാപ്പനും പിള്ളേരും ഈ മൂന്നാം വരവ് ഗംഭീരം ആകുമെന്നും രണ്ടാം വരവിന്റെ ചെറിയ ക്ഷീണം മാറ്റും എന്നുമാണ് പ്രേക്ഷകരുടെ പ്രതീക്ഷകൾ.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ശാസ്ത്രം തോൽക്കുന്ന ഇന്ത്യയിലെ 7 നിഗൂഢതകൾ; ഇന്നും ഉത്തരം കിട്ടാത്ത വിചിത്ര രഹസ്യങ്ങൾ

ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രവും വൈവിധ്യമാർന്ന സംസ്കാരങ്ങളും നിറഞ്ഞ ഭാരതഭൂമി എന്നും അത്ഭുതങ്ങളുടെ കലവറയാണ്. എന്നാൽ, പുരാണങ്ങൾക്കും ചരിത്രരേഖകൾക്കുമപ്പുറം, ആധുനിക ശാസ്ത്രത്തിനോ ഗവേഷകർക്കോ ഇന്നും പൂർണ്ണമായി ചുരുളഴിക്കാൻ...

Keep exploring...

ലക്‌ഷ്യം പിണറായിയല്ല; കർത്തയുടെ ഡയറിയിലെ ആ പേരുകൾ; കുഴൽനാടൻ പണി തുടങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്കൊക്കെ?

| വേദനായകി കേരള രാഷ്ട്രീയത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ തിരക്കഥയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലേക്ക് ഇഡി ഇരച്ചുകയറിയപ്പോൾ പലരും കരുതിയത് ലക്ഷ്യം പിണറായി മാത്രമാണെന്നാണ്. എന്നാൽ, രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ പോന്ന...

പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ചതിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളിൽ ആരതി രാജ് (26), സുഹൃത്ത്...

Related Articles

വിജയ് സർക്കാരിന്റെ സിനിമാ മേഖലയ്ക്ക് അനുകൂല തീരുമാനം; ആദ്യ ആഴ്ചയിൽ ദിവസേന 5 ഷോകൾക്ക് അനുമതി

തമിഴ്‌നാട്ടിൽ സിനിമാ വ്യവസായത്തിന് ആശ്വാസമായി പുതിയ സർക്കാർ തീരുമാനം. സംസ്ഥാനത്ത് റിലീസ് ചെയ്യുന്ന പുതിയ തമിഴ് സിനിമകൾക്ക് ആദ്യ...

ബോളിവുഡിൽ യഥാർത്ഥ സൗഹൃദങ്ങൾ ഇന്ന് ഇല്ല; തുറന്നുപറഞ്ഞ് അമീഷ പട്ടേൽ

ബോളിവുഡ് സിനിമാ ലോകത്തിലെ ബന്ധങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അമീഷ പട്ടേൽ. ഇന്നത്തെ സിനിമാ മേഖലയിലെ അഭിനേതാക്കൾക്കിടയിൽ യഥാർത്ഥ സൗഹൃദവും...

പരാതി അന്വേഷിക്കണമെന്ന് പറഞ്ഞപ്പോള്‍ പ്രസിഡന്റ് ശ്വേത മേനോന്‍ പറഞ്ഞത് “This is nothing to do with AMMA” എന്ന്: വിമര്‍ശനവുമായി അന്‍സിബ

അഭിനേതാക്കളുടെ സംഘടനയായ അമ്മ പ്രസിഡന്റ് ശ്വേത മേനോനെതിരെ അന്‍സിബ ഹസന്‍. തനിക്കെതിരായ പരാതി അന്വേഷിക്കണം എന്നുള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും അതാരും...

കാൻ 2026: ഇലക്‌ട്രിക് നീല ഗൗണിൽ റെഡ് കാർപെറ്റിൽ മിന്നിത്തിളങ്ങി ഐശ്വര്യ റായ് ബച്ചൻ

ഫ്രാൻസിൽ നടക്കുന്ന 2026 -ലെ പ്രശസ്‌തമായ കാൻ ഫിലിം ഫെസ്റ്റിവലിൽ നിരവധി ബോളിവുഡ് നടിമാർ ഇതിനകം പങ്കെടുത്തിട്ടുണ്ട്, എന്നാൽ...

ശ്രദ്ധ ശ്രീനാഥ് സിനിമാ രംഗത്ത് 10 വർഷം പൂർത്തിയാക്കുന്നു; വികാരഭരിതമായ ഓർമ്മക്കുറിപ്പ് വൈറൽ

സിനിമാ രംഗത്ത് ഒരു പതിറ്റാണ്ട് പൂർത്തിയാക്കിയ നടി ശ്രദ്ധ ശ്രീനാഥ്, തന്റെ അരങ്ങേറ്റ ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് ഇൻസ്റ്റാഗ്രാമിൽ...

യു.കെ അയർലൻഡ് ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ത്യൻ റിലീസുമായി ‘ദൃശ്യം 3’

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ഐക്കോണിക് സീരീസിന്റെ പുതിയ ഭാഗമായ ‘ദൃശ്യം 3’ യു.കെ–അയർലൻഡ് മേഖലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ...

കരിയറിന് മുൻഗണന നൽകുക, സാമ്പത്തിക സ്വാതന്ത്ര്യം നേടുക; യുവതികൾക്ക് ഉപദേശവുമായി കങ്കണ റണാവത്ത്

ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് യുവതികൾക്ക് നിർണായക ഉപദേശം നൽകി. വിവാഹത്തേക്കാൾ കരിയറിന് മുൻഗണന നൽകണമെന്നും...

ബോളിവുഡിലെ ഏറ്റവും വലിയ പ്രശ്‌നം താര പരിവാരങ്ങളും ആണെന്ന് പ്രിയദർശൻ

ഹിന്ദി സിനിമയിലെ ഒരു സംസ്‌കാരത്തെ കുറിച്ച് പ്രിയദർശൻ സംസാരിച്ചപ്പോൾ അത് ഒട്ടും മടിച്ചുനിന്നില്ല. 'ഭൂത് ബംഗ്ല'യുടെ പ്രമോഷനുകൾക്കിടെ, അഭിനേതാക്കളുടെ...