...
Home News National ചൈനീസ് കമ്പനികൾ മോദിയുടെ പരിപാടികൾ വഴി പണമുണ്ടാക്കുന്ന സുന്ദരമായ കാഴ്ച

ചൈനീസ് കമ്പനികൾ മോദിയുടെ പരിപാടികൾ വഴി പണമുണ്ടാക്കുന്ന സുന്ദരമായ കാഴ്ച

" സമത്വത്തിന്റെ പ്രതിമ " എന്ന് പേരിട്ട ഈ പ്രതിമ ആണ് ഇരിക്കുന്ന രൂപത്തിലുള്ള ഒരു മനുഷ്യന്റെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രതിമ എന്ന് കണക്കാക്കപ്പെടുന്നു.

481

| അനീഷ് മാത്യു

വൈഷ്ണവ സന്യാസി രാമാനുജാചാര്യയുടെ 216 അടി ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഹൈദരാബാദിനടുത്തുള്ള ചിന്ന ജീർ സ്വാമിയുടെ 40 ഏക്കർ വിസ്തൃതിയുള്ള ആശ്രമത്തിൽ ഉദ്ഘാടനം ചെയ്തു.

” സമത്വത്തിന്റെ പ്രതിമ ” എന്ന് പേരിട്ട ഈ പ്രതിമ ആണ് ഇരിക്കുന്ന രൂപത്തിലുള്ള ഒരു മനുഷ്യന്റെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രതിമ എന്ന് കണക്കാക്കപ്പെടുന്നു. സ്വർണ്ണം, വെള്ളി, ചെമ്പ്, താമ്രം, സിങ്ക് എന്നിവ ഉൾപ്പെടുന്ന ‘പഞ്ചലോഹ’ എന്നറിയപ്പെടുന്ന അഞ്ച് ലോഹങ്ങളുടെ സംയോജനമാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്.

എയറോസൺ കോർപ്പറേഷൻ എന്ന ചൈനീസ് കമ്പനി ആണ് ഈ പ്രതിമ ആയിരത്തി അറുനൂറ് ഭാഗങ്ങൾ ആയി ഉണ്ടാക്കി ഇവിടെ കൊണ്ടുവന്നു കൂട്ടിച്ചേർത്തു ഒരു പ്രതിമ ആക്കിയത്. ചൈനീസ് കമ്പനികൾ മോദിയുടെ പരിപാടികൾ വഴി പണമുണ്ടാക്കുന്ന സുന്ദരമായ കാഴ്ച ആണ് നിങ്ങൾ ഈ കാണുന്നത്.

ഇതേപോലെ സ്റ്റാച്യു ഓഫ് യൂണിറ്റി – ഒരുമയുടെ പ്രതിമ – എന്ന പേരിൽ സർദാർ പട്ടേലിന്റെ അറുനൂറ് അടി ഉയരമുള്ള പ്രതിമയുടെ നിർമാണത്തിന് കരാർ എടുത്ത എൽ ആൻ ടി ഏതോ ചൈനീസ് കമ്പനിയുടെ സഹായത്തോടെ ആണ് അതിനുള്ള മെറ്റലർജി പരിപാടികൾ ചെയ്തതെന്നു കേട്ടിരുന്നു. ഇപ്പോൾ പിന്നെ മുഴുവൻ പരിപാടിയും ചൈനക്ക് വിട്ടു കൊടുത്തു. എന്തായാലും ചൈനീസ് മെറ്റലർജി സുന്ദരം ആണ് – പറയാതിരിക്കാൻ വയ്യ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.