പൗരത്വ ഭേദഗതി നിയമം അടുത്ത മാസം; പോർട്ടൽ സജ്ജമാക്കി കേന്ദ്രം

നിയമം മുസ്ലിങ്ങളോട് വിവേചനം കാണിക്കുന്നുവെന്നും ഭരണഘടനയുടെ മതേതര തത്വങ്ങളുടെ ലംഘനമാണെന്നും രൂക്ഷ വിമർശനങ്ങളുണ്ട്.

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം അടുത്ത മാസം നടപ്പിലാക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ എൻഡിടിവിയാണ് പുറത്തുവിട്ടത്. പൗരത്വത്തിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ കേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലില്ലാതെ പൗരത്വം നല്‍കാനാണ് ഈ നീക്കമെന്നാണ് റിപ്പോർട്ട്‌. വിജ്ഞാപനം മാർച്ച് ആദ്യ ആഴ്ച ഉണ്ടാകുമെന്നാണ് സൂചനകൾ. പൗരത്വ ഭേദഗതി നിയമ (സിഎഎ) ത്തിനു കീഴിൽ പൗരത്വത്തിനുവേണ്ടി അപേക്ഷിക്കാനും അതിന്റെ തുടർനടപടികൾക്കും വേണ്ടിയുമാണ് ഓൺലൈൻ സംവിധാനം സജ്ജമാക്കിയിട്ടുള്ളത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.

സിഎഎ നിയമ വ്യവസ്ഥകളനുസരിച്ച് ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്ന് 2014 ഡിസംബർ 31 വരെ ഇന്ത്യയിലെത്തിയ മുസ്ലീം ഇതര കുടിയേറ്റക്കാർക്ക് ( ഹിന്ദുക്കൾ, സിഖുകാർ, ജൈനർ, ബുദ്ധമതക്കാർ, പാർസികൾ, ക്രിസ്ത്യാനികൾ) ഇന്ത്യൻ പൗരത്വം നൽകുമെന്നായിരുന്നു പ്രധാന പ്രഖ്യാപനം. നിയമം മുസ്ലിങ്ങളോട് വിവേചനം കാണിക്കുന്നുവെന്നും ഭരണഘടനയുടെ മതേതര തത്വങ്ങളുടെ ലംഘനമാണെന്നും രൂക്ഷ വിമർശനങ്ങളുണ്ട്. മ്യാൻമറിൽ പീഡനമനുഭവിക്കുന്ന റോഹിങ്ക്യകളെയും ചൈനയിൽ നിന്നുള്ള ടിബറ്റൻ ബുദ്ധമതക്കാരെയും ശ്രീലങ്കയിൽ നിന്നുള്ള തമിഴരെയും സിഎഎയിൽനിന്ന് ഒഴിവാക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനങ്ങൾ. വിദ്യാർഥി പ്രക്ഷോഭങ്ങൾ ഉൾപ്പെടെ വലിയ സമരങ്ങളായിരുന്നു രാജ്യത്താകമാനം നടന്നത്.

രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ട വൻ പ്രതിഷേധങ്ങൾക്കിടയിലും 2019-ലാണ് നിയമം പാസാക്കിയത്. 2019 ഡിസംബര്‍ 10ന് ലോക്‌സഭയിലും, രാജ്യസഭയില്‍ ഡിസംബര്‍ 11നുമാണ് പൗരത്വ ഭേദഗതി ബില്‍ പാസായത്. 2020 ജനുവരി 10ന് കേന്ദ്രം നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയെങ്കിലും ഭേദഗതി ചെയ്തിരുന്നില്ല. കഴിഞ്ഞ വർഷം ഡിസംബർ 27ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സിഎഎ നടപ്പാക്കുന്നത് തടയാൻ ആർക്കും കഴിയില്ലെന്ന് പറഞ്ഞിരുന്നു. സിഎഎ നടപ്പാക്കാൻ ബിജെപി പ്രതിജ്ഞാബദ്ധരാണെന്ന് അമിത് ഷാ കൊൽക്കത്തയിൽ നടന്ന പാർട്ടി യോഗത്തിലാണ് വ്യക്തമാക്കിയത്. സംവിധാനങ്ങൾ പ്രവർത്തനസജ്ജമാകുന്നതോടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ചുവരെ അപേക്ഷകൾ നൽകാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. 2024 മാർച്ച് മുപ്പതോടെ സിഎഎ നടപ്പിലാക്കുമെന്ന് ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും കഴിഞ്ഞ വർഷം നവംബറിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘തുർക്കിയെയുടെ പുതിയ മിസൈൽ’; 6000 കിലോമീറ്റർ ദൂരപരിധി, ഇന്ത്യയെയും യുഎസിനെയും ആക്രമിക്കാൻ കഴിയും

തുർക്കി തങ്ങളുടെ ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) വികസിപ്പിക്കാനുള്ള അഭിലാഷകരമായ പദ്ധതികൾ അവതരിപ്പിച്ചു. ഇത് പ്രതിരോധ മേഖലയിലെ ഒരു പ്രധാന കുതിച്ചുചാട്ടം അടയാളപ്പെടുത്തുന്നു. 'യിൽദിരിംഹാൻ' എന്ന് പേരിട്ടിരിക്കുന്ന പുതിയ മിസൈൽ പദ്ധതിക്ക് 6,000 കിലോമീറ്റർ വരെ ദൂരപരിധി ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. ഈ മിസൈലിൻ്റെ വികസനത്തോടെ, ദീർഘദൂര ആക്രമണ ശേഷിയുള്ള തിരഞ്ഞെടുത്ത രാജ്യങ്ങളുടെ കൂട്ടത്തിൽ തുർക്കി...

Keep exploring...

‘വീണ്ടും ആക്രമിച്ചാൽ’ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാൻ

ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിൻ്റെ അവകാശവാദം. കരാറിലെത്താൻ ഇറാന് ഒരു അവസരം കൂടി ഉണ്ടെന്നും...

‘തുർക്കിയെയുടെ പുതിയ മിസൈൽ’; 6000 കിലോമീറ്റർ ദൂരപരിധി, ഇന്ത്യയെയും യുഎസിനെയും ആക്രമിക്കാൻ കഴിയും

തുർക്കി തങ്ങളുടെ ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) വികസിപ്പിക്കാനുള്ള അഭിലാഷകരമായ പദ്ധതികൾ അവതരിപ്പിച്ചു. ഇത് പ്രതിരോധ മേഖലയിലെ...

More News

‘വീണ്ടും ആക്രമിച്ചാൽ’ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാൻ

ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിൻ്റെ അവകാശവാദം. കരാറിലെത്താൻ ഇറാന് ഒരു അവസരം കൂടി ഉണ്ടെന്നും...

‘തുർക്കിയെയുടെ പുതിയ മിസൈൽ’; 6000 കിലോമീറ്റർ ദൂരപരിധി, ഇന്ത്യയെയും യുഎസിനെയും ആക്രമിക്കാൻ കഴിയും

തുർക്കി തങ്ങളുടെ ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) വികസിപ്പിക്കാനുള്ള അഭിലാഷകരമായ പദ്ധതികൾ അവതരിപ്പിച്ചു. ഇത് പ്രതിരോധ മേഖലയിലെ...

പൊലീസ് ക്രൂരത, പാരിയത്ത് കാവ് കുടിയൊഴിപ്പിക്കലിൽ ഇങ്ങനെ

പാരിയത്ത് കാവ് കുടിയൊഴിപ്പിക്കലിൽ പൊലീസ് ക്രൂരത. സ്ത്രീകൾക്ക് ഉൾപ്പെടെ മർദ്ദനം. ലാത്തികൊണ്ട് തലക്ക് ഉൾപ്പെടെ അടിയേറ്റതായി പ്രദേശവാസികൾ മാധ്യമങ്ങളോട്...

മുൻ ഡിജിപി എ.ഹേമചന്ദ്രൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേഷ്‌ടാവ്

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേഷ്‌ടാവായി മുൻ ഡിജിപി എ.ഹേമചന്ദ്രനെ നിയമിച്ചു. പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആഭ്യന്തര മന്ത്രിക്ക്...

പിണറായിയെ കടത്തിവെട്ടിയ വിഡി സതീശന്‍; കൈകാര്യം ചെയ്യുന്നത് 35 വകുപ്പുകള്‍

സംസ്ഥാന ഭരണരംഗത്ത് നിർണായക രാഷ്ട്രീയ മാറ്റങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി വിഡി സതീശൻ 35 വകുപ്പുകളുടെ ചുമതല ഏറ്റെടുത്തതായി റിപ്പോർട്ടുകൾ....

വൈഭവ് സൂര്യവംശിക്ക് കുംബ്ലെയുടെ പ്രശംസ; ഗെയ്‌ലിന്റെ റെക്കോർഡ് തകർക്കുമെന്ന് പ്രവചനം

ഐപിഎൽ 2026 സീസണിൽ രാജസ്ഥാൻ റോയൽസിന്റെ 15 വയസ്സുകാരൻ യുവതാരം Vaibhav Suryavanshi വൈഭവ് സൂര്യവംശി ക്രിക്കറ്റ് ലോകത്തിന്റെ...

‘മെലഡി’ വൈറലായതിന് പിന്നാലെ മോദിക്ക് നന്ദി പറഞ്ഞ് പാർലെ പ്രോഡക്ട്സ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മേലോണിക്ക് ‘മെലഡി’ ടോഫി സമ്മാനിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന്...

അതിർത്തി കാക്കാൻ ‘സുദർശൻ ചക്ര’; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് കരുത്തായി നാലാം എസ്-400 സ്ക്വാഡ്രൺ എത്തുന്നു

ചൈന, പാകിസ്താൻ അതിർത്തികളിൽ നിന്നുള്ള വ്യോമഭീഷണികളെ പ്രതിരോധിക്കുന്നതിനായി ഇന്ത്യ റഷ്യയുമായി കരാറിലേർപ്പെട്ട എസ്-400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നാലാമത്തെ...