...
Home Entertainments ക്ലിന്റ് ഈസ്റ്റ്‌വുഡ്: ഇതിഹാസ സംവിധായകന്റെ അവസാന സിനിമയ്ക്കായി പ്രേക്ഷകർ

ക്ലിന്റ് ഈസ്റ്റ്‌വുഡ്: ഇതിഹാസ സംവിധായകന്റെ അവസാന സിനിമയ്ക്കായി പ്രേക്ഷകർ

തന്റെ സിനിമ ജീവിതത്തിൽ നാല്പതോളം സിനിമകൾ സംവിധാനം ചെയ്ത ക്ലിന്റ് ഈസ്റ്റ്വുഡ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകൾ ആയി ചെയ്ത സിനിമകൾ ഒക്കെയും വാർണർ ബ്രദേഴ്സിന് വേണ്ടി ആയിരുന്നു.

259

ലോക സിനിമയിലെ ഇതിഹാസ സംവിധായകൻ ക്ലിന്റ് ഈസ്റ്റ്‌വുഡ് തന്റെ 93 ആം വയസ്സിലും ഊർജ്ജസ്വലത്തോടെ അവസാന സിനിമയ്ക്ക് പാക്കപ്പ് പറഞ്ഞു. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം ഒന്ന് മാത്രമാണ് ഇദ്ദേഹത്തിന് ഈ പ്രവർത്തികൾക്ക് സാധിക്കുന്നത് എന്നാണു സിനിമ ലോകം വിലയിരുത്തുന്നത്. 60 വർഷക്കാലമായി ലോക സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ക്ലിന്റ് ഈസ്റ്റ്‌വുഡ് വാർണർ ബ്രദേഴ്സിന് വേണ്ടിയാണ് തന്റെ അവസാന സിനിമയായ ‘ജൂറാർ നമ്പർ ടു’ പൂർത്തിയാക്കിയിരിക്കുന്നത്.

നിക്കോളാസ് ഹോൾട്ട് നായകനാകുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ വർക്കുകൾ പൂർത്തിയായെങ്കിലും സിനിമയുടെ റിലീസ് തീയതികൾ പുറത്തുവിട്ടിട്ടില്ല. ഒരു കൊലപാതക വിചാരണയുടെ പശ്ചാത്തലത്തിലുള്ള കോർട്ട് റൂം ഡ്രാമയാണ് ജൂറർ നമ്പർ 2. ഹോൾട്ടിന് പുറമെ സോയി ഡച്ച്, കീഫർ സതർലാൻഡ്, ഗബ്രിയേൽ ബാസോ, ലെസ്ലി ബിബ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

2021 ൽ ആണ് അതിനുമുമ്പുള്ള അദ്ദേഹത്തിന്റെ അവസാന സിനിമ പുറത്തിറങ്ങിയത്. സിനിമകളുടെ ലോകത്ത് ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ പുതിയതായി എന്താണ് പ്രേക്ഷകർക്ക് നൽകാൻ പോകുന്നത് എന്നറിയാനുള്ള ആകാംക്ഷയിൽ ആണ് പ്രേക്ഷകർ. തന്റെ സിനിമ ജീവിതത്തിൽ നാല്പതോളം സിനിമകൾ സംവിധാനം ചെയ്ത ക്ലിന്റ് ഈസ്റ്റ്വുഡ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകൾ ആയി ചെയ്ത സിനിമകൾ ഒക്കെയും വാർണർ ബ്രദേഴ്സിന് വേണ്ടി ആയിരുന്നു. വിജയത്തിന്റെ ഈ കൂട്ടുകെട്ട് വീണ്ടും തന്റെ അവസാന സിനിമയിലും തുടരും എന്നാണ് ഏവരുടെയും പ്രതീക്ഷ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.